2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

എന്റെ വായനയിൽ നിന്ന് (20)


Blog Post no: 415 -
എന്റെ വായനയിൽ നിന്ന് (20)

(ലേഖനം)


എം.ടി.യുടെ ''രണ്ടാമൂഴം''.  മഹാഭാരതത്തിൽനിന്നും ഒരു ഭാഗംപുരാണകഥകളിൽ താൽപര്യമില്ലാത്തവർക്കുപോലും താൽപര്യത്തോടെ വായിച്ചു പോകാവുന്ന ആഖ്യാനരീതി

രണ്ടാമൂഴം എന്നുദ്ദേശിക്കുന്നത് പഞ്ചപാണ്ഡവന്മാരിൽ രണ്ടാമന്റെ (ഭീമന്റെ) ഊഴം ആണ്ഭീമനെ മുഖ്യകഥാപാത്രമാക്കിയാണ് കഥഇംഗ്ലീഷ് അടക്കം പല ഭാഷകളിലും രണ്ടാമൂഴം പരിഭാഷ ചെയ്യപ്പട്ടു

എന്റെ ഒരു പഴയ സുഹൃത്ത്, ജെയിംസ് ഇത് വായിച്ചു പല ഡയലോഗുകളും ഹൃദിസ്ഥമാക്കി, ഇടയ്ക്കിടെ പറയുമായിരുന്നു. ഉദാവീരന്മാരുടെയും നദികളുടെയും ഉത്ഭവം എവിടെനിന്നാണെന്ന് ആരും തിരക്കാറില്ല!

എം. ടി. കൃതികളിൽ എന്നുതന്നെയല്ല,   മലയാളഭാഷയിലെതന്നെ  പ്രശസ്തകൃതികളിൽ ഒന്നായ  ''രണ്ടാമൂഴം'' വായിച്ചിരിക്കേണ്ട ഒരു കൃതിതന്നെ എന്നു എടുത്തുപറയെണ്ടതില്ല

***

 

ഞാനേകനായൊരു മേഘമായ് ചുറ്റിക്കറങ്ങി.......

 

വില്ല്യം വേ ഡ്സ് ത്തി ന്റെ കവിത! ഹോ, എന്തൊരു രസംപ്രകൃതിയെ സ്നേഹിച്ച വിശ്വമഹാകവിപ്രകൃതിസ്നേഹിയായ എനിക്കും ഇതൊക്കെ ഒരു രസം, ഒരു സുഖം!

ഏകാന്തതയിൽ, കൊച്ചു കവിത ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ

 

 I Wandered Lonely As A Cloud

by William Wordsworth


I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.
Continuous as the stars that shine
And twinkle on the milky way,
They stretched in never-ending line
Along the margin of a bay:
Ten thousand saw I at a glance,
Tossing their heads in sprightly dance.
The waves beside them danced, but they
Out-did the sparkling leaves in glee;
A poet could not be but gay,
In such a jocund company!
I gazed—and gazed—but little thought
What wealth the show to me had brought:
For oft, when on my couch I lie
In vacant or in pensive mood,
They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils.

***


2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കല്ലും കളിമണ്ണും



Blog post no: 414 -

കല്ലും കളിമണ്ണും


കല്ല്‌ കളിമണ്ണിനോടു  പറഞ്ഞു,

ഞാനെന്നും മനുഷ്യരുടെ കുത്തുവാക്കു കേൾക്കുന്നു -

നിന്റെ ഹൃദയം എന്താ കല്ലാണോ എന്ന്!



അതുകേട്ട്, കളിമണ്ണ്  കല്ലിനോടു പറഞ്ഞു,

അത്രയല്ലേ ഉള്ളൂ, അവർ എന്നെപ്പറ്റി ഇങ്ങനെ -

നിന്റെ തലയിലെന്താ കളിമണ്ണാണോ എന്ന്!


അപ്പോൾ,  കല്ല്‌ പറഞ്ഞു, നിന്നെയും എന്നെയും

ഉപയോഗിച്ച് അവർ കെട്ടിടങ്ങൾ വരെ ഉണ്ടാക്കുന്നു!


നന്ദികെട്ട വർഗ്ഗം, കുറ്റംപറയാൻ മാത്രമറിയാം.

2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച

എന്റെ വായനയിൽ നിന്ന് (19)



Blog Post no: 413

എന്റെ വായനയിൽ നിന്ന് (19)
(ലേഖനം)


അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് - വി.ടി. ഭട്ടതിരിപ്പാടിന്റെ നാടകംവായിച്ചിട്ടുണ്ട്കണ്ടിട്ടില്ലനമ്പൂതിരി സമുദായത്തിൽ കണ്ടുവന്നിരുന്ന അനാചാരങ്ങളെ ശക്തമായി വിമർശിച്ചിരിക്കുന്നുആചാരങ്ങൾ ആവാം, അത് അനാചാരങ്ങൾ ആയി മാറുമ്പോൾ, സഹജീവികളെ ബുദ്ധിമുട്ടിക്കുമ്പോൾ, മനുഷ്യസ്നേഹികകൾക്ക് സഹിക്കില്ല. അവർ പ്രതികരിക്കുംവളരെ വർഷങ്ങൾക്കു മുമ്പ് വായിച്ചതാണ് പുസ്തകം കയ്യിൽ കിട്ടിയപ്പോൾതന്നെ  മുഷിഞ്ഞു, പേജുകൾ പറിഞ്ഞുനിന്ന ഒരു അവസ്ഥയിൽ ആയിരുന്നു എന്നത് ഇപ്പോഴും ഓർക്കുന്നു.


***



സാമുവേൽ ടെയിലറുടെ ഒരു കവിത വായിച്ചത് സന്ദർഭവശാൽ ഓര്മ്മ വന്നു - ഒരു കുട്ടിയടെ ചോദ്യത്തിനുള്ള മറുപടി. ഉള്ളടക്കം ഓർമ്മയുണ്ട് - സ്നേഹത്തെക്കുറിച്ച്തന്നെഉറങ്ങുന്നതിനു മുമ്പ് നെറ്റിലൊന്ന് പരതിനോക്കി, കിട്ടിഅതെ, അത് തന്നെനോക്കൂ

Answer to a Child’s Question

-      Samuel Taylor Coleridge

Do you ask what the birds say? The sparrow, the dove,
.
The linner and thrush say, “I love and I love!”
.
In the winter they’re silent — the wind is so strong;
.
What it says, I don’t know, but it sings a loud song.
.
But green leaves, and blossoms, and sunny warm weather,
.
And singing, and loving — all come back together.
.
But the lark is so brimful of gladness and love,
.
The green fields below him, the blue sky above,
.
That he sings, and he sings; and for ever sings he-
.
“I love my Love, and my Love loves me!”


2015, ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

എന്റെ വായനയിൽ നിന്ന് (18)

Blog Post no: 412

എന്റെ വായനയിൽ നിന്ന് (18)
(ലേഖനം)
നന്നേ ചെറുപ്പത്തിൽ അമ്മ എന്നെ പാടിക്കേൾപ്പിച്ചിരുന്ന ഒരു പാട്ടുണ്ട്. പിൽക്കാലത്ത് മനസ്സിലായി, അത് കുമാരനാശാന്റെ പുഷ്പവാടി എന്ന കവിതയാണെന്ന്! അത് വായിക്കുകയും ചെയ്തു. സരളമായ ഭാഷയിൽ, എന്നെന്നും കുട്ടികൾക്കും മുതിർന്നവർക്കും ആലപിക്കാനായി ആശാൻ രചിച്ച ആ മധുരമനോഹരമായ കവിത ഇതാ:
പുഷ്പവാടി - കുട്ടിയും തള്ളയും
ഈ വല്ലിയിൽ നിന്നു ചെമ്മേ—പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാം—നൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീ—വിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻ—അമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീ—ചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂ—നീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പം—എല്ലാ-
മോമനേ, ദേവസങ്കല്പം.
***

വില്ല്യം ഷേക്ക്‌സ്പിയറുടെ വിഖ്യാതമായ നാടകമാണ് ദി മെർച്ചന്റ് ഓഫ് വെനീസ്. അതിന്റെ ഒരു ഭാഗം പഠിക്കാനുണ്ടായിരുന്നു. പില്ക്കാലത്ത്, പുസ്തകം വായിക്കാനും സാധിച്ചു. കുറെ കഥാപാത്രങ്ങൾ ഉണ്ട്. എങ്കിലും, ആന്റോണിയോ, ബസ്സാനിയോ, പോർഷ്യ മുതലായവരെയും, ഷാ യ് ലോ ക് എന്ന വില്ലനെയും മറക്കില്ല.

2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

ഇരുളും വെളിച്ചവും


Blog post no: 411 -

ഇരുളും വെളിച്ചവും

ഗദ്യകവിത

 

ഇരുട്ട്, വെളിച്ചം പരക്കുന്നത്തോടുകൂടി മറയുന്നു,

അജ്ഞത, ജ്ഞാനം നേടുന്നതോടുകൂടിയും;

ദു:ഖമാവട്ടെ സന്തോഷം വരുമ്പോൾ ഇല്ലാതാകുന്നു.

ജ്ഞാനവും അതുവഴി സന്തോഷവും നേടാൻ ശ്രമിക്കുമ്പോൾ

മനസ്സിലെ ഇരുട്ട് മാറി മനസിൽ പ്രകാശം പരക്കുന്നു.

അജ്ഞതയാണ് മിക്ക ദു:ഖങ്ങൾക്കും കാരണം

ശരിയായ അറിവും ചിന്തയുമാണ് വെളിച്ചം


ആ തിരിച്ചരിവ് ഉണ്ടാകുന്നവർക്കു ജീവിതവിജയം ഉറപ്പ്!