2015, ഓഗസ്റ്റ് 10, തിങ്കളാഴ്‌ച

കല്ലും കളിമണ്ണും



Blog post no: 414 -

കല്ലും കളിമണ്ണും


കല്ല്‌ കളിമണ്ണിനോടു  പറഞ്ഞു,

ഞാനെന്നും മനുഷ്യരുടെ കുത്തുവാക്കു കേൾക്കുന്നു -

നിന്റെ ഹൃദയം എന്താ കല്ലാണോ എന്ന്!



അതുകേട്ട്, കളിമണ്ണ്  കല്ലിനോടു പറഞ്ഞു,

അത്രയല്ലേ ഉള്ളൂ, അവർ എന്നെപ്പറ്റി ഇങ്ങനെ -

നിന്റെ തലയിലെന്താ കളിമണ്ണാണോ എന്ന്!


അപ്പോൾ,  കല്ല്‌ പറഞ്ഞു, നിന്നെയും എന്നെയും

ഉപയോഗിച്ച് അവർ കെട്ടിടങ്ങൾ വരെ ഉണ്ടാക്കുന്നു!


നന്ദികെട്ട വർഗ്ഗം, കുറ്റംപറയാൻ മാത്രമറിയാം.

10 അഭിപ്രായങ്ങൾ:

  1. അർത്ഥവത്തായ കവിത. ഇഷ്ടമായി.

    ശുഭാശംസകൾ ......



    മറുപടിഇല്ലാതാക്കൂ
  2. എല്ലാം ഇരുക്കുമിടത്തില്‍ ഇരുന്തുകൊണ്ടാല്‍
    എല്ലാം സൌഖ്യമേ!!

    മറുപടിഇല്ലാതാക്കൂ
  3. ബുദ്ധിരാക്ഷസരല്ലോ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.