2015, ഫെബ്രുവരി 9, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 87Blog Post No: 339 -

കുഞ്ഞുകവിതകൾ - 87


 
 
ആശ്വാസം


സുഖ-ദു:ഖങ്ങൾ നിറഞ്ഞതല്ലോ ഈ ജീവിതം,

സുഖത്തിനായ് നാം കൊതിക്കാതിരിക്കണം;

സുഖം വന്നുചേർന്നാലോ, ദുഃഖം പിറകെ

     വരുമെന്നുമോർക്കണം.

 

ദു:ഖങ്ങൾ മാത്രമാവുമെപ്പോഴും ചിലർക്ക്,

ദു:ഖങ്ങളൊന്നൊന്നായ്‌ വന്നുചേർന്നാലും

ദു:ഖങ്ങളിതിനേക്കാളനുഭവിക്കുന്നവ-

     രുണ്ടെന്നുമോർക്കണം.

 

സ്വന്തമായിവിടെ വെറും സ്വപ്‌നങ്ങൾ മാത്രം,

സ്വയമാശ്വാസമിങ്ങനെ കണ്ടെത്തണം നാം,

സാന്ത്വനിപ്പിക്കാനുള്ള മനസ്സും നാം

     കെട്ടിപ്പടുക്കണം.

 

 

മഴയും കണ്ണുനീരും

 

കരിമുകിലപ്രത്യക്ഷമായി,

മഴപെയ്തു തോർന്നപ്പോൾ;

കരിമുഖം മാറിയില്ല,

മഴപോലെ കണ്ണീർ വീണിട്ടും.

പ്രകൃതി പൊതുവേ ശാന്തം,

മനുഷ്യപ്രകൃതമങ്ങനെയല്ലതാനും!  

 

 

8 അഭിപ്രായങ്ങൾ:

 1. തെളിച്ചം വെളിച്ചം സാധ്യമാകട്ടെ അല്ലെ ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 2. മഴപോലെ കണ്ണീർ വീണിട്ടും.

  പ്രകൃതി പൊതുവേ ശാന്തം,

  മനുഷ്യപ്രകൃതമങ്ങനെയല്ലതാനും!

  മറുപടിഇല്ലാതാക്കൂ
 3. സ്വന്തമായുള്ളത് സ്വപ്‌നങ്ങള്‍ മാത്രം .....നന്നായി

  മറുപടിഇല്ലാതാക്കൂ

.