2015, ഫെബ്രുവരി 13, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 88Blog Post No: 340 -


കുഞ്ഞുകവിതകൾ - 88
പ്രണയം

പുരുഷശബ്ദതിലൊരു ഗാനശകലമതാ,
പിന്നെ സ്ത്രീശബ്ദത്തിലതിനു മറുപടി;
പിന്നെയും പിന്നെയുമതാവർത്തിക്കുന്നു!
പ്രണയമയമാമൊരു യുഗ്മഗാനമാണത്,
പ്രണയമാനസങ്ങൾ പുളകമണിയട്ടെ
പ്രണയമയമാവട്ടെയവരുടെ ജീവിതം.


മണ്ണിലെ നക്ഷത്രങ്ങൾ

നക്ഷത്രങ്ങൾ തിളങ്ങുന്നു എവിടെയും,
നക്ഷത്രങ്ങളായറിയപ്പെടാൻ
കലോപാസകർക്കുമാഗ്രഹം.
അവരോ, ആരാധകരാലങ്ങനെ-
യാക്കപ്പെടുകയും ചെയ്യുന്നു.
നക്ഷത്രചിന്ഹം ബിരുദത്തിൽ
ചൂടുവാൻ വിദ്യാർത്ഥികൾ യത്നിക്കുന്നു.
നക്ഷത്രചിന്ഹമൊന്നിനു പുറകെ-
യൊന്നൊന്നായ് കുപ്പായത്തിലാക്കാൻ
നിയമപാലകരും യത്നിക്കുന്നു.
അങ്ങനെ വിണ്ണിലും മണ്ണിലും
നന്നായ് തിളങ്ങുന്നു നക്ഷത്രങ്ങൾ!  


സംരക്ഷണം

സൂര്യൻ പോകുമ്പോൾ ചന്ദ്രൻ വരുന്നു,
ചന്ദ്രൻ പോകുമ്പോൾ സൂര്യൻ വരുന്നു;
അവർ സംരക്ഷണച്ചുമതല ഏറ്റെടുക്കുന്നു!
ഭൂമിയിലെ ജീവജാലങ്ങൾ ഭാഗ്യം ചെയ്തവർ.

8 അഭിപ്രായങ്ങൾ:

 1. ഈ ദൈവത്തിന്‍റെ നാട്ടിലെ നക്ഷത്രമോഹങ്ങളെല്ലാം പ്രണയമയമാവട്ടെ.!!!

  മറുപടിഇല്ലാതാക്കൂ
 2. ജീവജാലങ്ങള്‍ നക്ഷത്രശോഭയോടെ തിളങ്ങട്ടെ!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. നക്ഷത്രചിന്ഹമൊന്നിനു പുറകെ-
  യൊന്നൊന്നായ് കുപ്പായത്തിലാക്കാൻ
  നിയമപാലകരും യത്നിക്കുന്നു.
  അങ്ങനെ വിണ്ണിലും മണ്ണിലും
  നന്നായ് തിളങ്ങുന്നു നക്ഷത്രങ്ങൾ!

  മറുപടിഇല്ലാതാക്കൂ

.