2015, ഫെബ്രുവരി 25, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 89


                 Blog Post No: 343 -

          കുഞ്ഞുകവിതകൾ - 89

 

 
ഇഷ്ടം
 
വെള്ളരിപ്രാവിന്റെ ഭംഗിയിൽ ഭ്രമിച്ച ഞാൻ,
പിന്നെ, കുയിലിന്റെ സംഗീതക്കച്ചേരിയും കേട്ടു!
കണ്ണിനും കാതിനുമുത്സവം നൽകുന്നയീ
പറവകൾക്കാവശ്യമില്ല നിറക്കൂട്ടിന്റെ!
മാനുഷർ കാര്യങ്ങളോർത്തപ്പോൾ തോന്നിപ്പോയ്‌,
സത്ഗുണസമ്പന്നർ, പിന്നെ കലാകാരും
പണവും പ്രശസ്തിയുമൊന്നുമില്ലെങ്കിൽപ്പോലും
മറ്റുള്ളോരിഷ്ടപ്പെടും മഹാജനമല്ലോയെന്ന്!
 
 
 
സൌരഭ്യവും, സ്വഭാവവും.
 
പൂവിനു സൌരഭ്യം കൊടുക്കുന്നതാര്?
പൂവിനു സൌന്ദര്യം കൊടുക്കുന്നതാര്?
 
മനുഷ്യന് സ്വഭാവഗുണം കൊടുക്കുന്നതാര്?
മനുഷ്യന് സൌന്ദര്യം കൊടുക്കുന്നതാര്?
 
പാരിതിൽ കാണുന്നതെല്ലാം ആ മഹാശക്തിയുടെ സൃഷ്ടിതന്നെ.
പൂവിന്റെ സൌരഭ്യത്തിൽനിന്നു പൂവിനെ അറിയാം.
 
മനുഷ്യനെ മനുഷ്യന്റെ സ്വഭാവഗുണത്തിൽനിന്നും -
മനുഷ്യൻ ''വിവേകബുദ്ധിയുള്ള ജീവി'' കൂടി ആയതുകൊണ്ട്!   
 
 
 

5 അഭിപ്രായങ്ങൾ:

.