2013, മേയ് 10, വെള്ളിയാഴ്‌ച

വിശ്വാസയോഗ്യന്‍



വിശ്വാസയോഗ്യന്‍

(അനുഭവം)



-   ഡോ. പി. മാലങ്കോട്





ലേഖകൻ പഠിച്ച സ്കൂൾ - GUPS, തിരുവഴിയാട്, പാലക്കാട്.



"വിശ്വാസയോഗ്യന്‍ - വാക്യത്തില്‍ പ്രയോഗിക്കുക."

ആറാംക്ലാസ്സില്‍ വീരാന്‍ മാഷ്‌ (മീരാന്കുട്ടി സാഹിബ്‌)പാഠം പഠിപ്പിച്ചു കഴിഞ്ഞുഅഭ്യാസത്തിലേക്ക് കടന്നു - കുട്ടികളോടായി പറയുകയായിരുന്നു. ആര് പ്രയോഗിക്കാന്‍മാഷ്‌തന്നെ അങ്ങോട്ട്‌ പ്രയോഗിച്ചു:
  
"ഞങ്ങളുടെ പഞ്ചായത്ത് മെമ്പര്‍ വിശ്വാസയോഗ്യന്‍ ആയ ഒരാള്‍ ആണ്."

"ശരിഇതുപോലെ ഒരു മൂന്ന് വാക്യങ്ങള്‍ നാളെ വരുമ്പോള്‍ എഴുതിക്കൊണ്ട് വരിക."

***


സ്കൂള്‍ ജീവിതത്തിലെ ആ ഒരു  സന്ദര്ഭമാണ് ഓര്‍മ്മ വന്നത് - ഒരു വിശ്വാസയോഗ്യനെക്കുറിച്ചു പറയാന്‍ വന്നപ്പോള്‍.  സാദിക്ക് എന്ന ബെന്ഗ്ലാദേശി പയ്യന്‍ ഒരു ഉപകാരിയായി തോന്നി. വെള്ളംഗാസ് മുതലായവയുടെ കണക്കു തെറ്റാതെ ബാക്കി പണം എന്നെഏല്‍പ്പിച്ചിരുന്നു. സ്പോണ്സറായ അറബിയോട് പറഞ്ഞു ഒരു മാസത്തേക്ക് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞിരുന്നു. അപ്പോള്‍, തോന്നി - പണമായിട്ടോ വല്ല സാധനമായിട്ടോ എന്തെങ്കിലും കൊടുത്തുകളയാം. ആള്‍ ഒരു വിശ്വാസയോഗ്യന്‍ ആണല്ലോ.

ഒരു ഇരുപത്തഞ്ചു റിയാൽ ഞാന്‍ കൊടുക്കാന്‍ ഉണ്ടായിരുന്ന ഒരു സന്ദര്‍ഭത്തില്‍ ചില്ലറ ഇല്ലാതെനൂറു റിയാലിന്റെ ഒരു നോട്ടു  കൊടുത്തു. ബാക്കി കൊണ്ടുവരാം എന്ന് പറഞ്ഞു പോയ സാദിക്കിനെ പിന്നീട് കണ്ടില്ല! വിസ ക്യാന്‍സല്‍ ചെയ്ത്ആള്‍ സ്ഥലം വിട്ട കാര്യം പിന്നീട് അറിഞ്ഞു. അപ്പോള്‍,വിശ്വാസയോഗ്യന്‍ വരുത്തിവെച്ച നഷ്ടo.... ഞാന്‍ കണക്കു കൂട്ടി. സാരമില്ലഅത്ര അല്ലെങ്കിലുംവല്ലതും കൊടുക്കണം എന്ന് ഞാന്‍ വിചാരിച്ചതല്ലേപക്ഷെ ആ വിശ്വാസയോഗ്യന്റെ മനസ്സിലിരുപ്പ് - അതാണ്‌ ഞാന്‍ആലോചിച്ചുപോയത്.

***

കുറെ മുമ്പ്പത്രത്തില്‍ വായിച്ചതോര്‍ക്കുന്നു. ഒരുഅറബിയുടെ തോപ്പില്‍ (നീളമുള്ള കുപ്പായം) നിന്നും കിട്ടിയ ഭീമമായ ഒരു സംഖ്യലോണ്ട്രി ജീവനക്കാരന്‍ ആയ മലയാളി തിരിച്ചുകൊടുത്തു മാതൃക കാട്ടി.അറബി പണം എടുത്തുമാറ്റാന്‍ ഓര്‍മ്മയില്ലാതെ അലക്കാന്‍ കൊടുത്തതായിരുന്നു. ഏതായാലും,മലയാളികളുടെ പേര് ആ സുഹൃത്ത്‌ ഉയര്‍ത്തികാട്ടി.
  
എന്ന് വെച്ച്എല്ലാ മലയാളികളും അങ്ങിനെ ആണ് എന്ന് കരുതേണ്ട. വര്‍ഷങ്ങള്‍ക്കു മുമ്പ്ബഹ്റിനിലെ ഒരു സ്ഥാപനത്തില്‍നിന്ന് കോടിക്കണക്കിനു ദിനാര് വെട്ടിച്ചു മുങ്ങിയ മലയാളി മാന്യന്‍ വളരെക്കാലത്തേക്ക്മലയാളികള്‍ക്ക് മൊത്തം പേരുദോഷം വരുത്തിവെച്ചില്ലേ?

***


ഒരിക്കല്‍,   ഒരു നൂറു റിയാലിന്റെ സാവ കാര്‍ഡ്‌ (ടെലിഫോണ്‍ കാര്‍ഡ്‌) ഒരു കടക്കാരനില്നിന്നു വാങ്ങിയ ഞാന്‍ പിന്നീട് അതില്‍ രണ്ടു കാര്‍ഡുകള്‍ഒട്ടിപ്പിടിച്ചിരിക്കുന്നതായി മനസ്സിലാക്കി, പിറ്റേ ദിവസം തിരിച്ചു കൊടുത്തപ്പോള്‍ അയാള്‍ക്കുണ്ടായ സന്തോഷം കണ്ട എന്റെ സംതൃപ്തി ഒന്ന് വേറെയായിരുന്നു.
  
***

അതെ, 'വിശ്വാസയോഗ്യതചിലര്‍ക്ക് ജന്മനാല്‍ കിട്ടുന്നഗുണവിശേഷം ആണെങ്കില്‍, വേറെ ചിലര്‍ക്ക് അവരുടെ വ്യക്തിത്വത്തിലുള്ള ഒരു കളങ്കം തന്നെയാണ് - അവരെ മനസ്സിലാക്കുകഅവരെ അകറ്റി നിര്‍ത്താന്‍ നോക്കുക. ജാഗ്രതൈ.
Note: മഴവില്ലിന്റെ എമ്ബ്ലത്തിൽ (മുകളിൽ) ക്ലിക്ക് ചെയ്യുക. 
ഈ ബ്ലോഗ്‌ അവിടെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

14 അഭിപ്രായങ്ങൾ:

  1. പക്ഷെ ഈ വിശ്വാസ യോഗ്യൻമാരെ കണ്ടെത്താൻ ഒരു വഴിയുമില്ലല്ലോ .....

    മറുപടിഇല്ലാതാക്കൂ
  2. വിശ്വസ്തത ആണ് എന്റെ കണ്ണില്‍ ഏറെ നല്ല സ്വഭാവ വിശേഷം
    പക്ഷെ അങ്ങനെ ജീവിക്കുന്ന നമ്മളെ കബളിപ്പിക്കാനും കുറെ പേര് കാണും

    ഈ മാസം ആദ്യം ട്രയിന്‍ യാത്രക്കിടയില്‍ ഒരാള്‍ 50 രൂപയ്ക്കു ചേഞ്ച്‌ ചോദിച്ചു അത് കൊടുത്തു. അയാള്‍ 50 രൂപ തിരിച്ചു തന്നില്ല എന്ന് മാത്രമല്ല പണമെടുക്കാന്‍ ബാഗ് തുറന്നപ്പോള്‍ രൂപ കണ്ട ആ മാന്യന്‍ എങ്കില്‍അഞ്ഞൂറ് രൂപയ്ക്കു ചില്ലറ തരൂ എന്നായി അഞ്ചു നൂറു രൂപ നോട്ടുകള്‍ കൊടുത്തപ്പോള്‍ കയ്യില്‍ കിട്ടിയ അഞ്ഞൂറ്റി അമ്പതു രൂപയുമായി അയാള്‍ മറു വശത്തേക്ക് നീങ്ങി. ഇപ്പോള്‍ തരും എന്ന് കരുതി കാത്തിരുന്നു, ആളെ കാണാഞ്ഞപ്പോള്‍ ചെന്ന് നോക്കി. അയാള്‍ ആ പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  3. വിശ്വാസത്തിനു ഒരു പ്രശ്നം അത് വന്ചിക്കപെടുന്നത് വരെ വിശ്വസ്തനയിരിക്കും എന്നുള്ളതാണ്..

    സുരക്ഷയും വിശ്വാസവും പലപ്പോഴും നമ്മളെ വല്ലാതെ അലട്ടാറുണ്ട്

    നന്ദി ഉപകാരപ്രദമായ ലേഖനം

    മറുപടിഇല്ലാതാക്കൂ
  4. മഴവില്ലില്‍ വായിച്ചിരുന്നു. "വിശ്വാസം അതെല്ലേ എല്ലാം" എന്ന ഒരു പരസ്യത്തിലും ഒരു വിശ്വാസവഞ്ചന ഇല്ലേ ?? :)

    മറുപടിഇല്ലാതാക്കൂ
  5. വിശ്വാസം... അതു നഷ്ടപ്പെടുമ്പോൾ നമുക്കു വേദനിക്കും.ചിലരിലുള്ള വിശ്വാസം അന്ധമാണ് നമുക്ക്.
    അമ്മ തന്നെ ഉദാഹരണം.അത്, വിശ്വാസത്തിന്റെ പ്രത്യക്ഷ രൂപമാണ്.അതു കഴിഞ്ഞല്ലേയുള്ളൂ ദൈവം പോലും.
    മറ്റു ചില വിശ്വാസങ്ങൾ ഡോക്ടർ പറഞ്ഞ പോലെ തന്നെ. നഷ്ടപ്പെട്ടാൽ അകറ്റി നിർത്തുക തന്നെ അഭികാമ്യം.

    ശുഭാശംസകൾ...





    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ.
      ഈ അവസരത്തിൽ, ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിൽ ജഗതിയുടെ ഒരു ഡയലോഗ് ഓര്മ്മ വരിയാണ് (humour ): നെന്റെ അപ്പൻ സദാശിവൻ ആണെന്ന് നെന്റെ അമ്മ പറഞ്ഞ അറിവല്ലേ ഉള്ളൂ എന്റെ വാസു സദാശിവാ. എന്നിട്ടും നീ അത് വിശ്വസിച്ചില്ല്യോ? :)

      ഇല്ലാതാക്കൂ
  6. വിശ്വസിക്കുക അല്ലാതെ എന്ത് ചെയ്യാന്‍

    മറുപടിഇല്ലാതാക്കൂ
  7. ജന്മസിദ്ധവും അതോടൊപ്പം തന്നെ കുടുംബത്തില്‍ നിന്ന് ലഭിക്കുന്ന ശിക്ഷണവും 'വിശ്വാസയോഗ്യത'എന്ന ഗുണവിശേഷം വളര്‍ത്തുന്നു
    എന്നാണ് എന്‍റെ വിശ്വാസം ഡോക്ടര്‍.
    ഡോക്ടറുടെ ചില പോസ്റ്റുകള്‍ ഇപ്പോഴാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ

.