2013, മേയ് 21, ചൊവ്വാഴ്ച

നമ്പൂതിരി ടെക്സ്ടയിൽസിൽനിന്ന്....പണ്ട്, മാതൃഭൂമിയിലോ മറ്റോ വന്ന ഒരു നമ്പൂതിരി ഫലിതം ഓര്മ്മ വരുന്നു.  എഴുതിയ ആളുടെ പേര് ഓര്മ്മയില്ല.  ഏതായാലും, അദ്ദേഹത്തിനു നന്ദി.  അത് ഏതാണ്ട് ഇതുപോലെയാണ്:

ഗോപാലകൃഷ്ണൻ നായര് അതിശയിച്ചു.  നമ്പൂതിരി ടെക്സ്ടയിൽസിൽനിന്ന് ഒരു കൊച്ചു പാർസൽ.  കടക്കാരൻ ബ്രഹ്മദത്തൻ തിരുമേനിക്ക് കുറച്ചു പണം കൊടുക്കാനുണ്ട് - തുണി വാങ്ങിച്ച വകയിൽ.  ചോദിച്ചപ്പോഴൊക്കെ ഓരോ ഒഴിവുകഴിവ് പറഞ്ഞു.

കാര്യം അങ്ങിനെയിരിക്കെ, ഇതെന്താണപ്പാ.  ഇനി ഇപ്പോ  സ്ഥിരം കസ്റ്റമേര്സിനുള്ള വല്ല ഗിഫ്റ്റ് പാക്കെറ്റ് ആയിരിക്കുമോ.

തുറന്നു നോക്കി.  ഒരു തോത്ത്മുണ്ട്.  അത് നിവർത്തിയപ്പോൾ, ഒരു കുറിപ്പ് താഴെ വീണു.
അതിൽ ഇങ്ങിനെ എഴുതിയിരിക്കുന്നു:

എഡോ ഗോപാലകൃഷ്ണാ, തനിക്കു ''നാണം'' ന്ന ഒന്ന് ണ്ടാവ്വോല്ലോ, ല്ലേ? ങേഅതേ... അത് ദോണ്ടങ്ക്ട് മറച്ചോള്വാ. (അല്ലാ പിന്നെ.  ശുംഭൻ.)

27 അഭിപ്രായങ്ങൾ:

 1. കൊള്ളാം മനോഹരമായി ഇത് പോലെ എത്രയോ രസകരമായ നര്മങ്ങൾ ചിന്തിപ്പിക്കുന്നവ പോസ്റ്റ്‌ ചെയ്തതിനു നന്ദി ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 2. ഗോപാലകൃഷ്ണൻ നായർക്ക് ഇല്ലാത്ത നാണം ഉണ്ടാക്കാൻ, നമ്പൂതിരി കണ്ടെത്തിയ മാർഗ്ഗം കലക്കി.രസകരം തന്നെ.

  ശുഭാശംസകൾ...

  മറുപടിഇല്ലാതാക്കൂ
 3. :)
  അയാള്‍ക്ക്‌ നാണം വന്നു കാണുമോ എന്തോ...?

  മറുപടിഇല്ലാതാക്കൂ
 4. ഹ ഹ..നര്മബോധമുള്ള നമ്പൂരി...

  മറുപടിഇല്ലാതാക്കൂ
 5. നമ്പൂതിരി ഫലിതങ്ങള്‍...
  ചിലതൊക്കെ മര്‍മ്മത്തില്‍ തറയ്ക്കുകയും ചെയ്യും.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ

.