2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

ഭാരം



ഭാരം






നിന്നെക്കാണാഞ്ഞെൻ മനസ്സിന്നു
ഭാരമേറിയല്ലോയെൻ പ്രിയസഖീ,
മാനസത്തിൻ ഭാരമേറിയപ്പോൾ
ശരീരഭാരമോ കുറഞ്ഞും പോയ്!

മനസ്സും ശരീരവുമിങ്ങിനെയീ
നില തുടരുന്നുവെന്നാകിലോ,
ഞാനിവിടെയീ ഭൂമിക്കുതന്നെ-
യൊരു ഭാരമായ് ഭവിച്ചിടും!

ഭാരിച്ച ചുമതലകളെനിക്കു-
ണ്ടെന്നാകിലും പ്രിയസഖീ,
ഞാൻ നിനക്കും നീയെനിക്കും
ഭാരമാവില്ലെന്നു ധരിക്ക നീ.

മാനസത്തിൻ ഭാരം കുറയ്ക്കാൻ,
ശരീരഭാരം കുറയാതിരിക്കാ,ന-
നന്യർക്ക് ഭാരമാവാതിരിക്കാൻ,

ചാരത്തണയുക നീ വൈകാതെ.

27 അഭിപ്രായങ്ങൾ:

  1. ഭാരവാഹി

    കവിത നന്നായിട്ടുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹാ ഹാ ഇതിൽക്കൂടുതൽ എനിക്കെന്തു വേണം അജിത്‌ ഭായ്? താങ്കള്നന്നായിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ, മോശമില്ല എന്നെങ്കിലും ഞാൻ എടുക്കുന്നു. പിന്നെ, ആ ''ഭാരവാഹി'' പ്രയോഗം എനിക്ക് ''ക്ഷ'' രസിച്ചേ. ത്യാങ്ക് യു, ത്യാങ്ക് യു.

      ഇല്ലാതാക്കൂ
  2. ഭാര തം. നല്ല ആശയം. ഇഷ്ടമായി ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  3. അതാ, അടുത്തത് ''ഭാര''തം! ഹ ഹ
    നന്ദി, സർ.

    മറുപടിഇല്ലാതാക്കൂ
  4. ഭാരത്തിന് ഇത്രത്തോളം ഭാരമുണ്ടാകുമെന്നറിഞ്ഞില്ല.അത്രയേറെ നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. താങ്കളുടെ അഭിപ്രായം അറിഞ്ഞു സന്തോഷിക്കുന്നു. നന്ദി, സർ.

      ഇല്ലാതാക്കൂ
  5. ഇപ്പോൾ പരസ്പരം ഭാരമാകാത്ത ഇവർ ഭാവിയിലുമങ്ങനെ തന്നെയാകാൻ ദൈവമനുഗ്രഹിക്കട്ടെ.

    നല്ല വരികൾ

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  6. പരസ്പരം ഭാരമാവാനുള്ള അവരുടെ തീരുമാനം എനിക്ക് ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
  7. നാം അന്യോന്യം ഊന്നു വടികളായി ....... അങ്ങനെ മുന്നോട്ടു പോകും അല്ലേ ......

    മറുപടിഇല്ലാതാക്കൂ
  8. തുമ്പിയ്ക്ക് കല്ല്‌ ഭാരം
    ആനയ്ക്ക് പട്ട ഭാരം
    ഡോക്ടര്‍ക്ക് മനസ്സ് ഭാരം...!!!

    (എൻ മാനസത്തിൻ ഭാരം കുറയ്ക്കാ-
    നെൻ ശരീരഭാരം കുറയാതിരിക്കാൻ,
    ഞാനന്യര്ക്ക് ഭാരമാവാതിരിക്കാനെൻ
    ചാരത്തണയുക നീയൊട്ടുമേ വൈകാതെ.)

    ഞാന്‍ സ്റ്റെതസ്കോപ്പ് എടുത്തു വെച്ചു നോക്ക്യേപ്പോ...
    ഞെട്ടിപ്പോയീ... ഡോക്ടര്‍സാര്‍,
    ഒരു 25 കാരന്‍റെ പള്‍സ്....!!!
    ഈ അവസ്ഥയില്‍ത്തന്നെ മുന്നോട്ട്... മുന്നോട്ട്..

    എല്ലാ നന്മകളും,
    ഒപ്പം ആയുരാരോഗ്യസൗഖ്യങ്ങളും..
    -അക്കാകുക്ക-

    മറുപടിഇല്ലാതാക്കൂ
  9. ഹായ്, അക്കാകുക്കാ എന്റെ ബ്ലോഗിലേക്ക് സ്വാഗതം. കവിത വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി. പിന്നേയ്, ഈ ''ഞാൻ'' ഉണ്ടല്ലോ അത് ഞാൻ അല്ലാട്ടോ, ഒരു കഥാപാത്രം ആണ്. പുടി കിട്ടിയാ ചങ്ങായീ. ഏത്? :)

    മറുപടിഇല്ലാതാക്കൂ
  10. ഭാരിച്ച ഈ കവിത നന്നായിട്ടുണ്ട് ഏട്ടാ...

    ഏട്ടനും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. അല്ലാ ആദ്ദേഹം ഇപ്പോൾ അടുത്തില്ലേ......

    മറുപടിഇല്ലാതാക്കൂ
  13. മറുപടികൾ
    1. വരികൾക്കിടയിൽ താല്പ്പര്യത്തോടെ വായിക്കാറുണ്ട്. ഇതിൽ പറയുന്ന പല ബ്ലോഗുകളും വായിക്കാനുണ്ട്. എന്റെ ബ്ലോഗ്‌ പരാമർശിക്കപ്പെട്ടത്തിൽ വളരെ സന്തോഷം ഉണ്ട്. ഈ ഉദ്യമത്തിനും, എല്ലാ ബ്ലോഗർ/വായനക്കാര്ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

      ഇല്ലാതാക്കൂ
  14. കാത്തിരിപ്പിൻറെ സുഖം നുകരുമ്പോൾ
    ഭാരം ആനന്ദകരമാകും ...ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  15. ഡോക്ടര്‍ നല്ല ഒരു കവി കൂടി ആണെന്ന് മനസ്സിലായത്‌ ഇപ്പോള്‍ മാത്രം.

    കവിത കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  16. ലളിതംസുന്ദരമാണീഭാരം.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.