2013, ഏപ്രിൽ 28, ഞായറാഴ്‌ച

ഇനിയും ഒരുപാട് ഒരുപാട്

ഇനിയും ഒരുപാട് ഒരുപാട്
(
മിനിക്കഥ)ആനന്ദ് പൈതല്‍ എന്ന കോളേജുകുമാരന്‍ വളരെ ആനന്ദത്തോടെ കമ്പ്യുട്ടറിനു മുമ്പില്‍ എത്തി. ഓണ്‍ ആക്കിയശേഷം, രജിതയെ ഇന്നലെ അവള്‍ കൊടുത്ത മൊബൈല്‍ടെലിഫോണ്‍ നമ്പറില്‍ വിളിച്ചു.

ഇന്നലെയാണ് പരിചയപ്പെട്ടത്. വിളിച്ചാല്‍, താന്‍ ചാറ്റ് ലൈനില്‍ വരാം എന്നാണുപറഞ്ഞത്. അപ്പോള്‍ ആനന്ദിനുണ്ടായ ആനന്ദം ഒന്ന് വേറെയായിരുന്നു. ഒരു ആദ്യാനുഭവത്തിന്റെ ആനന്ദലഹരി അവന്‍ ശരിക്കും അനുഭവിച്ചു.

നോ ആന്‍സര്‍. തിരിച്ചു വിളിക്കും എന്ന വിശ്വാസത്തില്‍ കുറച്ചുനേരം ഇരുന്നു.
വിളിച്ചില്ല. വീണ്ടും വിളിച്ചു. തഥൈവ. ഇല്ല, അവള്‍ക്കെന്തോ പറ്റിയിട്ടുണ്ട്. വീണ്ടും വീണ്ടും വിളിച്ചു. നോ രക്ഷ.

ആനന്ദ് പൈതലിന്റെ ആനന്ദം എങ്ങോ പോയ്‌മറഞ്ഞു. കവി പാടിയപോലെ,

പൈതലിന്‍ ഭാവം മാറി, വദനാംബുജം വാടി...

ആ യജ്ഞത്തില്‍നിന്ന് പിന്തിരിയുന്നതിനു മുമ്പ്, ഒരിക്കല്‍ക്കൂടി വിളിച്ചുനോക്കാംഎന്ന് കരുതി.

''
ഹലോ'', മറുപടി കിട്ടി. ഹാവൂ. ആനന്ദം തിരിച്ചു വന്നു. മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെതിളങ്ങി.

''
ഞാന്‍ എത്രനേരമായ്‌ വിളിക്കുന്നു, അറിയോ?''

പിന്നെ, അല്‍പ്പം പരിഭ്രാന്തി കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു, ''ഓക്കെ, ചാറ്റില്‍
വരികയല്ലേ?"

''
അയ്യോ, ഇപ്പൊ വേണ്ടാട്ടോ. ആനന്ദിനെപ്പോലെ ഇനിയും ഒരുപാട്  ഫ്രെണ്ട്സ്
ഇതുപോലെ ലൈന്‍ ലൈന്‍ ആയി വെയിറ്റ് ചെയ്യുന്നുണ്ട്. അത് പറയാനും
വേണ്ടീട്ടാ ഫോണ്‍ എടുത്തത്‌. വെക്കട്ടെ. ബൈ.''

ഫോണ്‍ കട്ട്‌. ആനന്ദിന്റെ ആനന്ദം വന്നതിനേക്കാള്‍ ധൃതഗതിയില്‍ തിരിച്ചുപോയി. കയ്യില്‍നിന്നു മൊബൈല്‍ ഫോണ്‍ താഴെ വീണു.

18 അഭിപ്രായങ്ങൾ:

 1. ഇനിയും ഒരുപാട് ഒരുപാട് എഴുതാനാവട്ടെ..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. ഇതാണ്‌ ആധുനിക സൈബർ സന്ദേശം.

  മറുപടിഇല്ലാതാക്കൂ
 3. ആനന്ദം വരുത്തുന്ന വിനകള്‍ ..രസകരമായി.ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. പ്രേമത്തിന്‍റെ സൈബര്‍ മുഖങ്ങള്‍ !!

  മറുപടിഇല്ലാതാക്കൂ
 5. മണ്ണും മരങ്ങളും പ്രകൃതിയുമില്ലാത്ത ആ ചാറ്റ് യുഗത്തിലേയ്ക്ക് കണ്ണുംനട്ടിരിയ്ക്കാം നമുക്ക്.......

  മറുപടിഇല്ലാതാക്കൂ
 6. ആനന്ദന്.....കപടമാം സൈബര് ലോകത്തില് ആത്മാര്ത്ഥമായൊരു ഹൃദയമുണ്ടായതാണ് നിന് പരാജയം

  മറുപടിഇല്ലാതാക്കൂ
 7. സ്വയം പ്രതീക്ഷിക്കലും തീരുമാനിക്കലും കൂടിക്കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം നീങ്ങുന്നത്.....

  മറുപടിഇല്ലാതാക്കൂ
 8. ''താങ്കൾ ക്യൂവിലാണ്''...!! അവസരത്തിനായി കാത്തു നിൽക്കൂ... ഹ..ഹ..  കൊള്ളാം

  ശുഭാശംസകൾ... 

  മറുപടിഇല്ലാതാക്കൂ

.