2013, ഏപ്രിൽ 26, വെള്ളിയാഴ്‌ച

ആശയ വിനിമയംആശയ വിനിമയം


കുറെ മുമ്പ് ഞാൻ മോളുമായി ഗൂഗിൾ ചാറ്റിൽ (ടോക്കിൽ അല്ല) ആയിരുന്നപ്പോൾ ഇടയ്ക്കു ഒരു ടെലെഫോണ്‍ വന്നു. ഞാൻ മോളോട് പറഞ്ഞു - MOM . ഞാൻ കാൾ പെട്ടെന്ന് ഫിനിഷ് ചെയ്തു ചാറ്റിൽ ശ്രദ്ധിച്ചു. അവിടെ മോൾ ചോദിച്ചിരിക്കുന്നു - വാട്ട്‌ ഈസ്‌ MOM അച്ഛാ?
ഓ, അത് ശരി. ഞാൻ മറുപടി എഴുതി: MOM എന്ന് പറഞ്ഞാൽ ജസ്റ്റ്‌ എ മോമെന്റ്റ്‌ പ്ലീസ്‌. അച്ഛൻ പഴയ ആൾ അല്ലെ? ഇത് റ്റെലെക്സ് ലാംഗ്വേജ് ആണ്. FB ലാംഗ്വേജ് അല്ല.
 
 
 
 
 
മോളൂ, ഒരു കോളൻ ഇട്ടു ക്ലോസിംഗ് ബ്രാക്കെറ്റ് ഇട്ടാൽ എന്താ? അത് തമാശ/സന്തോഷം എന്നൊക്കെയാ ണച്ഛാ. അത് ശരി.
 
 
 
 
 
എന്റെ രയ്ട്ടിംഗ് പാഡ് നോക്കി കൂടെ ജോലിചെയ്യുന്ന ഒരു വിദേശി ചോദിച്ചു: ഇതെന്താ സർ, അറബിക് ആണോ?

അല്ലല്ലോ. ഇതാണ് പിറ്റ്മാൻ'സ്‌ ഷോര്ട്ട്ഹാൻഡ്.

യു മീൻ - യുവർ ലാംഗ്വേജ്? നോ, ഇംഗ്ലീഷ് - ഷോര്ട്ട് ഫോം. അത് അയാൾക്ക്‌ അറിയുന്ന, എല്ലാവര്ക്കും അറിയുന്ന ഇംഗ്ലീഷിൽ എഴുതി. എന്നിട്ട് ഞാൻ പറഞ്ഞു - ഇത് ഇംഗ്ലീഷ് ലോങ്ങ്‌ ഹാൻഡ്‌. എത്ര സ്പീഡിൽ എഴുതിയാലും ലോങ്ങ്‌ ഹാൻഡ്,‌ ഷോര്ട്ട് ഹാൻഡ്‌ ആയി എഴുതുന്നതിന്റെ മൂന്നോ നാലോ ഇരട്ടി (പലപ്പോഴും അധിലധികം) എടുക്കും!  
അയാളുടെ കണ്ണുകൾ തിളങ്ങി. ലോകത്ത് ഇങ്ങിനെയും ഉണ്ടോ?
 
അപ്പോൾ?
കാലം മാറിക്കൊണ്ടിരിക്കുന്നു
കമ്മ്യുണിക്കേഷന്റെ കോലവും മാറിക്കൊണ്ടിരിക്കുന്നു.
കാത്തിരുന്നു കാണാം.

26 അഭിപ്രായങ്ങൾ:

 1. കാത്തിരുന്നു കാണാം. കാലം മാറികൊണ്ടിരിക്കുകയാണല്ലേ ഡോക്ടര്‍.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. പ്രിയ ഡോക്ടര്‍,
  'MOM' എനിക്കും അറിവുള്ള കാര്യമല്ലായിരുന്നു. പിന്നെ ഷോര്‍ട്ട്ഹാന്‍ഡിനെപ്പറ്റി നിറയെ കേട്ടിട്ടുണ്ടെങ്കിലും എഴുതിക്കാണുന്നത് ആദ്യമായാണ്‌!!
  പുതിയ അറിവുകള്‍ക്ക് നന്ദി!!

  മറുപടിഇല്ലാതാക്കൂ
 3. നന്ദി, മോഹൻ.
  ഷോര്ട്ട്-ഹാൻഡ്‌ എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്!

  മറുപടിഇല്ലാതാക്കൂ
 4. അന്യം നിന്നുപോകുന്ന ഒരു വിദ്യ - ഷോര്‍ട്ട് ഹാന്‍ഡ്
  ഒരുപക്ഷെ നമ്മുടെ ഈ തലമുറ കഴിയുമ്പോള്‍ ഷോര്‍ട്ട് ഹാന്‍ഡ് എന്നത് ആര്‍ക്കും അറിവുണ്ടാകില്ല

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അന്യം നിന്നുപോകുന്ന ഒരു വിദ്യ - ഷോര്‍ട്ട് ഹാന്‍ഡ് -
   Parithapakaram!
   Thanks, Ajithbhai.

   ഇല്ലാതാക്കൂ
 5. കുറേ കഴിയുമ്പോൾ ഷോർട്ട് ഹാൻഡ്‌ സമ്പ്രദായം അന്യംനിന്നു പോകും ല്ലേ ... :(

  മറുപടിഇല്ലാതാക്കൂ

 6. ഭാവി തലമുറ "പിറ്റ്മാൻ" എന്ന് പേര്‌ കേട്ടാൽ തിരിച്ചറിയുക പ്രയാസം. സ്പൈഡർമാൻ പോലുള്ള വല്ലതുമാകും എന്നു ധരിച്ചേക്കാം. MOM മമ്മിയാണെന്നും.

  മറുപടിഇല്ലാതാക്കൂ
 7. അറിവുപകരുന്ന കുറിപ്പായിരുന്നു. ഞാനും ആദ്യമായിട്ടാണ് ഷോർട്ട് ഹാൻഡ് എഴുത്ത് കാണുന്നത്. നന്ദി ഡോക്ടർ.

  ശുഭാശംസകൾ... 

  മറുപടിഇല്ലാതാക്കൂ
 8. നന്ദി, സുഹൃത്തേ. ഷോര്ട്ട്-ഹാൻഡ്‌ അന്യം നിന്നുപോയാൽ, അതിൽ ദു:ഖിക്കുന്നവരിൽ ഞാനുണ്ടാകും. അതെന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ആയിരുന്നു/ആണ്.

  മറുപടിഇല്ലാതാക്കൂ
 9. ഷോട്ട് ഹാന്ഡ് നിരന്തര പരിശ്രമത്തിലൂടെ മാത്രം സ്വായത്തമാക്കാന് കഴിയുന്ന വിദ്യ...വരകളില് നിന്ന്, വളവുകളില് നിന്ന്, വരയുടെ തെളിച്ചത്തില് നിന്ന്, പതര്ച്ചയില് നിന്ന് വാക്കുകള് ഡികോഡ് ചെയ്തെടുക്കുന്ന അത്ഭുത വിദ്യ....വരും ലോകം അതൊരു മാജിക്കായിത്തന്നെകാണും

  മറുപടിഇല്ലാതാക്കൂ
 10. നന്ദി, സുഹൃത്തേ.
  എന്നോടൊരാൾ ചോദിച്ചു - ഇതെങ്ങിനെ എഴുതുന്നു താങ്കള്?
  എന്റെ മറുപടി: വൃത്തം - അതിന്റെ മുകള്ഭാഗം, താഴ്ഭാഗം, വശങ്ങൾ, പിന്നെ വരകൾ - കുത്തനെ, ഇടതു മാറി, വലതു മാറി ഇതൊക്കെ മൃദുവായ്ത്, കനമുള്ളത്, പിന്നെ കുറെ കൊക്കികൾ, ഇതൊക്കെ വരയുടെ മുകളിൽ, വരയിൽ, വരയില്ക്കൂടി ഇങ്ങിനെ കുറെ കാര്യങ്ങൾ. ആദ്യം അദ്ധ്യാപകന്റെ സഹായത്തോടെ, അതുകഴിഞ്ഞ് ദിവസേന പ്രാക്ടീസ്, അങ്ങിനെ ഒരു മൂന്നു കൊല്ലം, പിന്നീടങ്ങോട്ടുള്ള പരിചയം.....
  മതി, മതി. കൂടുതൽ കേട്ടാൽ എനിക്ക് ഭാന്ത് പിടിക്കും. :)

  മറുപടിഇല്ലാതാക്കൂ
 11. ഞാന്‍ ടൈപ്പ്നു പോയി, ലോവറും ഹയറും പാസ്സ് ആയി, അന്ന് എന്തുകൊണ്ടോ ഷോര്‍ട്ട് ഹാന്‍ഡ്‌ പഠിച്ചില്ല, ഇപ്പോള്‍ കുറ്റബോധം തോന്നുന്നു, സര്‍...:)

  മറുപടിഇല്ലാതാക്കൂ
 12. ആദ്യം പിടികിട്ടിയില്ല.അഭിനന്ദനങ്ങള്‍ -ഈ പരിചയപ്പെടുത്തലിനു....

  മറുപടിഇല്ലാതാക്കൂ
 13. ഒരുപാട് അറിവുകള്‍,
  അനുഭവങ്ങള്‍....,...
  ഷോര്‍ട്ട്ഹാന്‍ഡ്‌ ലെറ്റര്‍, ഇതൊക്കെ തികച്ചും
  അറിവില്ലാത്ത കാര്യങ്ങളായിരുന്നു.

  അനുമോദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 14. ഡോക്ടര്‍,
  ഒരു കാലത്ത് കൊട്ടും വരയും ( ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും ) പഠിച്ചാല്‍ കേരളത്തിന്നു പുറത്ത് സ്റ്റെനൊഗ്രാഫറുടെ ജോലി ഉറപ്പ്. എത്രയോ പേര്‍ ആ വഴി തേടിപ്പോയി. ഇപ്പോള്‍ കാലം
  മാറി. ഷോര്‍ട്ട്ഹാന്‍ഡും ടൈപ്പും പഠിപ്പിച്ചിരുന്ന ഇന്‍സ്റ്റിട്ട്യൂട്ടുകള്‍ മിക്കതും പൂട്ടി. നല്ല ഓര്‍മ്മകള്‍ 

  മറുപടിഇല്ലാതാക്കൂ
 15. ഞാന്‍ രണ്ടും കുറെ പഠിച്ചതാ...
  രണ്ടിനും കാതല്‍ വെച്ചില്ല.
  ഓര്‍മ്മകള്‍ മായ്ചുകൊണ്ട് കാലം കുതിക്കുന്നു.

  മറുപടിഇല്ലാതാക്കൂ

.