Blog post no: 451 -
ഒരമ്മമ്മയുടെ ആത്മഗതം
(അമ്മയിൽനിന്നും സ്വീകരിച്ച ഗർഭപാത്രത്തിൽ (Uterus Transplantation ) പിറന്ന മകനുമായി ഒരമ്മയുടെ ചിത്രവും വാർത്തയും ഇന്നത്തെ പത്രത്തിൽ കണ്ടു. അതാണ് ഈ കൊച്ചുകവിതക്കു ആധാരം.)
അമ്മമ്മയല്ല ഞാനമ്മയുമാണ് പൊന്നോമന-
ക്കുഞ്ഞേ നിന്റെ, എൻ ഗർഭപാത്രത്തിൽ
പിറന്ന നിൻ സ്വന്തമമ്മയെപ്പോലവേ!
ഗർഭപാത്രമെന്നോമനപുത്രിക്ക്
നൽകാതിരുന്ന സർവശക്താ, എൻ
ഗർഭപാത്രമവൾക്കു നൽകാൻ
തോന്നിപ്പിച്ചു, വിജയിപ്പിച്ചു നീ.
ഗർഭപാത്രമില്ലെന്ന സന്താപവു-
മില്ലിപ്പോൾ, ഗർഭശ്രീമാനായുള്ളോരു
പുത്രനെയും സമ്മാനിച്ചു നീ!
പേര്ചൊല്ലി വിളിക്കാലോ അല്ലേ?അവിടെയൊന്നും അത് അത്ര പ്രശ്നമല്ലല്ലോ.
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
അമ്മ!
മറുപടിഇല്ലാതാക്കൂAmma - cum - Ammamma :)
ഇല്ലാതാക്കൂഅമ്മൂമ്മ അമ്മയ്ക്കും അമ്മയ്ക്കുമൊപ്പം ...!
മറുപടിഇല്ലാതാക്കൂ