Blog post no: 452 -
വിശ്വാസം
(ചിന്താവിഷയം)
വിശ്വാസം
(ചിന്താവിഷയം)
ഒരു കാര്യത്തെക്കുറിച്ചുള്ള വിശ്വാസം, ഒരാളെക്കുറിച്ചുള്ള വിശ്വാസം - എല്ലാം മനസ്സിൽ വേരൂന്നിയാൽ അത് മാറ്റാൻ നന്നേ പ്രയാസമാണ് അഥവാ, മനസ്സിൽ അങ്ങനെ വേരൂന്നിയ വിശ്വാസം തെറ്റാണെങ്കിലും ശരിയാണെങ്കിലും, നല്ലതാണെങ്കിലും, അല്ലെങ്കിലും. ആ നിലക്ക് അങ്ങനെ വിശ്വസിക്കുന്ന ആളോട് എതിരായി എന്തുപറഞ്ഞാലും അത് ആ ആൾ ചെവിക്കൊള്ളില്ല എന്നർത്ഥം. അത് മനസ്സിലാക്കി മറ്റുള്ളവർ സംസാരം നിർത്തുക, പെരുമാറുക എന്നൊക്കെയേ കരണീയമായതുള്ളൂ.
വിശ്വാസം സ്നേഹത്തിന്റെ പുറത്താക്കാം, ഭക്തിയുടെ ആകാം, മതത്തിന്റെ - ജാതിയുടെ ആകാം, രാഷ്ട്രീയം ആകാം - അങ്ങനെ എന്തും ആകാം. ഒരാളുടെ വിശ്വാസം അയാളെ രക്ഷിക്കട്ടെ - അല്ലാതൊന്നും പറയാനില്ല. കാരണം, വിശ്വാസത്തിനു അതിന്റെ ഉടമസ്ഥനെ/ഉടമസ്ഥയെ വേദനിപ്പിക്കാനും അയാളെത്തന്നെ ഇല്ലാതാക്കാനുംവരെ കഴിയും!
ഏതായാലും, ''വിശ്വാസം'' എന്നത് മുകളിൽപ്പറഞ്ഞപോലെയൊക്കെയായ നിലക്ക്, വിശ്വാസം ഒരാൾ ഊട്ടിയുറപ്പിക്കുന്നത്, വേരുറപ്പിക്കുന്നത് നല്ലപോലെ ആലോചിച്ചേ ആകാവൂ എന്നുവരുന്നു. മാത്രമല്ല, ഇടയ്ക്കു സാധിക്കുമ്പോഴെല്ലാം ഒരു സ്വയം വിശകലനവും അഭികാമ്യം. അതോടൊപ്പം ആ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കയും വേണം.
ഡോക്ടറുടെ കുറിപ്പ് അര്‍ത്ഥവത്തായി..
മറുപടിഇല്ലാതാക്കൂനമ്മെ സ്വാധീനിച്ചവരെയും, വിശ്വാസങ്ങളെയും ഇളക്കിപ്രതിഷേധിക്കാന് നമുക്ക് പെട്ടെന്ന് കഴിഞ്ഞെന്നുവരില്ല എന്നതാണ് സത്യം.അത്രയും ആഴത്തില്‍ മനസ്സില്‍ പരുക്കേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാവണം..........
ആശംസകള്‍ ഡോക്ടര്‍
Thanks, chetta.
ഇല്ലാതാക്കൂവിശ്വാസം അതല്ലേ എല്ലാം...
മറുപടിഇല്ലാതാക്കൂAthe.
ഇല്ലാതാക്കൂവിശ്വാസം അതെല്ലേ എല്ലാം ..
മറുപടിഇല്ലാതാക്കൂAthe :)
ഇല്ലാതാക്കൂ