2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മോഷണഭ്രമം


Blog post no: 450 -

മോഷണഭ്രമം 

(ചിന്താവിഷയം) 

ക്ലെപ്‌റ്റോമാനിയ എന്നൊരു വാക്കുണ്ട്.  അതായത് മോഷണഭ്രാന്ത്/മോഷണഭ്രമം.  ചിലർക്ക് എന്ത്, എവിടെ കണ്ടാലും മോഷ്ടിക്കാനുള്ള ഒരു താല്പര്യം കൂടും.  അതുകൊണ്ടു പ്രത്യേകിച്ച് ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നില്ല.  താൻ അത് നേടി എന്ന ഒരു ആത്മസംതൃപ്തി!  എന്നാൽ പലനാൾ കള്ളൻ ഒരു നാൾ അകപ്പെടുമല്ലോ.  

പറഞ്ഞുവന്നത്, മുഖപുസ്തകത്തിലും മുകളിൽപ്പറഞ്ഞ പ്രവണതക്ക് അടിമയായവർ കുറവില്ല. ഒരു കടപ്പാട് പോലും വെക്കാതെ നല്ല രചനകൾ അതേപടി, തങ്ങളുടെ സൃഷ്ടിയാണ് എന്ന് വരത്തക്കവിധത്തിൽ പോസ്റ്റ് ചെയ്യുന്നു! 

''കൊണ്ടുപോകില്ല ചോരന്മാർ....'' എന്ന് ചെറുപ്പത്തിൽ വിദ്യാലയത്തിൽ പഠിച്ചവർതന്നെ വിദ്യ മോഷ്ടിക്കുന്നു! 

സാഹിത്യ/പോസ്റ്റ് മോഷ്ടാക്കളേ, അതൊന്നും വേണ്ടെന്നേ. രണ്ടെങ്കിൽ രണ്ടു വരികൾ നമുക്ക് നമ്മുടെ സ്വന്തമായി എഴുതാൻ നോക്കാം.  തെറ്റുകൾ മറ്റുള്ളവർ ചൂണ്ടിക്കാണിച്ചാൽ അതുൾക്കൊണ്ടു മുന്നോട്ടു പോകാം.  എന്നാൽ രക്ഷയുണ്ട്. എന്നാലേ രക്ഷയുള്ളൂ. 

8 അഭിപ്രായങ്ങൾ:

 1. അതിപ്പോ സ്ഥിരായിരിക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 2. വല്ലോന്റേം വസ്ത്രം വാങ്ങി ഉടുത്തോനെപ്പോലാകും അവസാനം.............
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 3. മോഷണം പലവിധം. കള്ളന്മാരുടെ ലോകത്ത്‌ കളവ്‌ സ്വാഭാവികം. എങ്കിലും കനൽ എത്ര നാൾ തുണിയിൽ പൊതിഞ്ഞു വയ്ക്കാനാവും?

  മറുപടിഇല്ലാതാക്കൂ
 4. കക്കാൻ ഏറ്റവും എളുപ്പമുള്ള
  സ്ഥലമാണല്ലോ സൈബർലോകം ..!

  മറുപടിഇല്ലാതാക്കൂ

.