2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

മോചനം!


Blog post no: 446 -

മോചനം!

(മിനിക്കഥ)

തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യപ്പെടുന്ന നല്ലപാതിയെക്കുറിച്ചാലോചിച്ച് അയാൾ വല്ലാതെ വിഷമിച്ചു.  നല്ലഭാഷയിൽ പറഞ്ഞുനോക്കി.  രക്ഷയില്ല.

ഒരു വിവാഹമോചനം?  മാന്യത അതിനനുവദിക്കുന്നില്ല.  ഈ ജീവിതത്തിൽനിന്നുതന്നെയുള്ള മോചനം അഥവാ ആത്മഹത്യ?  വേണ്ട, അത്  ഭീരുത്വമാണ്.  അല്ലാതെ ഇതിൽനിന്നു ഒരു മോചനത്തിന് എന്ത് മാർഗ്ഗം - അയാൾ എന്നും തലപുകഞ്ഞാലോചിക്കും.

ആലോചന കടുത്ത രക്തസമ്മർദ്ധത്തിൽ കൊണ്ടെത്തിച്ചു.  ആയിക്കോട്ടെ..... ഇനി അത് അധികം വൈകാതെ ഹൃദയസ്തംഭനത്തിൽ എത്തിക്കണേ ദൈവമേ.... അയാൾ മനമുരുകി പ്രാർത്‌ഥിച്ചു.

7 അഭിപ്രായങ്ങൾ:

  1. തെളിച്ചവഴിയേ നടന്നില്ലെങ്കില്‍ നടന്നവഴിയേ തെളിയ്ക്കയേ നിവൃത്തിയുള്ളൂ!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.