മങ്ങൽ!
സുഗന്ധപുഷ്പങ്ങൾ മണമുതിർക്കുന്നു,
ആ സൗരഭം വായുവിൽ പടരുന്നു;
സജ്ജനങ്ങൾ നല്ലനിലയ്ക്കു പെരുമാറുന്നു,
ആ സ്വഭാവവിശേഷം ലോകരറിയുന്നു;
സുഗന്ധപുഷ്പങ്ങളുടെ സൗരഭത്തിനു
മങ്ങലേല്പിക്കുവാൻ മറ്റു പൂക്കൾക്കാവില്ല;
എന്നാല്‍ സജ്ജനങ്ങളുടെ നല്ല പെരുമാറ്റത്തിന്
മങ്ങലേല്പിക്കുവാൻ മറ്റു മനുഷ്യർക്കാവും!
ശരിയാണ്...
മറുപടിഇല്ലാതാക്കൂഎന്നാലും ആ മങ്ങലിനുള്ളിൽ ഒരു വെൺമ തുടിച്ചു നില്ക്കും
മറുപടിഇല്ലാതാക്കൂമഴക്കാറുകള് പെയ്തൊഴിയും
മറുപടിഇല്ലാതാക്കൂമാനം തെളിയും
ആശംസകള്‍ ഡോക്ടര്‍
Thanks.
ഇല്ലാതാക്കൂ