Blog Post no: 421 -
മൂന്നു കവിതകൾ
പൂക്കളും പുഞ്ചിരിയും
പൂക്കൾ പ്രകൃതിക്കെങ്കിൽ
പുഞ്ചിരി പ്രകൃതത്തിനായൊരു
പുണ്യമാം വരദാനമത്രേ!
പുഷ്പത്തിൻ മനോഹാരിത
പ്രകൃതിക്ക് മുതൽക്കൂട്ടെങ്കിലോ,
പുഞ്ചിരിതൻ മനോഹാരിത
പ്രകൃതത്തിനും തഥൈവ!
പുഞ്ചിരിച്ച്, പ്രകൃതം നമ്മൾ
പ്രകാശമയമാക്കേണ,മങ്ങനെ
പുഷ്പസമാനമാകണം.
ക്ഷമ
ആശിക്കുന്നു മനുഷ്യർ പലതിനു,മത്
കൈവന്നില്ലയെങ്കിലോ നിരാശയാണവർക്ക്;
പ്രതീക്ഷിക്കുന്നു കാര്യമായ്
മാനുഷ-
രതുപോൽ ഭവിക്കാഞ്ഞാലും തഥൈവ.
ആശ, പ്രതീക്ഷ എല്ലാമേയൊരു
പരിധിക്കപ്പുറമായെന്നാലോ
കഠിനമാം നിരാശതാനതിൻ ഫലം.
നിരാശ പിന്നെ കോപമായ്മാറാ,മാ
കോപത്തിലോ പലതും ദഹിച്ചെന്നും
വരും!
ശാന്തമായൊരു മനസ്സാണ്, പിന്നെ
ക്ഷമയുള്ളോരു മനസ്സാണ് മാനുഷർ
വിവേകപൂർവ്വം കാട്ടേണ്ടതെന്നു ദൃഢം
പ്രണയിക്കുന്നു ഞാൻ....
പ്രണയിക്കുന്നു ഞാനെൻ ജോലിയെ,
പ്രണയിക്കുന്നു ഞാൻ പ്രകൃതിയെ,
പ്രണയിക്കുന്നു ഞാൻ കലകളെ,
പ്രണയിക്കുന്നു ഞാൻ വായനയെ,
പ്രണയിക്കുന്നു ഞാൻ എഴുത്തിനെ,
പ്രണയിക്കുന്നു ഞാൻ നന്മയെ,
പ്രണയിക്കുന്നു ഞാൻ, മനുഷ്യത്വത്തെ,
പ്രണയിക്കുന്നു ഞാനെൻ ജീവിതത്തെ!