2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ചിത


[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]



Blog Post No: 127
ചിത

(മിനിക്കഥ)




അയാൾ  സമയം കിട്ടുമ്പോഴെല്ലാം എഴുതി. ഒരിക്കൽ, പഠിപ്പിച്ചിരുന്ന പഴയ അദ്ധ്യാപകനെ കണ്ടപ്പോൾ വിവരം പറഞ്ഞു, എല്ലാം കാണിച്ചു കൊടുത്തു.  സന്തോഷ പൂ ർ വം അദ്ദേഹം അതൊക്കെ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.  കോപ്പികൾ സുഹൃത്തുകൾക്കു സൗജന്യമായി കൊടുത്തു.  അവർ പ്രശംസിച്ചു, നന്ദി  പറഞ്ഞു.  കുറെ വില്പ്പനയും നടന്നു.  എന്നാൽ..... വളരെ അധികം കോപ്പികൾ വീട്ടിൽ കെട്ടിക്കിടക്കുന്നു.  ചിലവാക്കിയതിന്റെ പകുതി പണം പോലും ഇതുവരെ കിട്ടിയില്ല.  അത് കാണുമ്പോഴെല്ലാം ഭാര്യ മുറുമുറുത്തു.  ഒരു ദിവസം  അയാൾ പറഞ്ഞു - ഇതൊക്കെ കെട്ടി ഒരു മൂലയ്ക്ക് വെക്കാം, ഞാൻ മരിക്കുമ്പോൾ എന്റെ ചിതയിൽ വെക്കാൻ!

45 അഭിപ്രായങ്ങൾ:

  1. ഇതൊക്കെ കെട്ടി ഒരു മൂലയ്ക്ക് വെക്കാം, ഞാൻ മരിക്കുമ്പോൾ എന്റെ ചിതയിൽ വെക്കാൻ!

    മറുപടിഇല്ലാതാക്കൂ
  2. ഒരു പുസ്തകം പ്രസിദ്ധീകരിച്ചു സാമ്പത്തികലാഭം ഉണ്ടാക്കുക അത്ര നിസ്സാരമല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രൊഫെഷണൽ കലാകാരന്മാർ / സാഹിത്യകാരന്മാർ അല്ലാത്തവർ തങ്ങളുടെ പ്രവര്ത്തിക്ക് പ്രതിഫലം പ്രതീക്ഷിച്ചുകൂടാ. ഒരു ഹോബി എന്ന നിലയിൽ കുറച്ചൊക്കെ ചിലവാക്കുകയും ആവാം. എന്നാൽ, ഫലം താങ്ങാനാവാത്ത നഷ്ടത്തിൽ ആയാൽ അവര്ക്ക് ക്ഷീണമാകും.

      ഇല്ലാതാക്കൂ
  3. ഭാര്യ അത് തൂക്കി വിറ്റില്ലല്ലോ.. അയാള്‍ ഭാഗ്യവാന്‍ തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. സര്‍;
    ഒരാളുടെ മരണത്തോടൊപ്പം മറഞ്ഞു പോകുന്നതല്ലല്ലോ അയാളുടെ എഴുത്തുകള്‍.. അത് നശ്വരമല്ലേ....

    മറുപടിഇല്ലാതാക്കൂ
  5. വിൽക്കാനാവാത്ത ഏതു സാധനവും പാഴ്വസ്തുവായി കാണുന്നു. പുസ്തകങ്ങളെ ഇഷ്ടപ്പെടാത്ത ഭാര്യക്ക് അതിന്ന് ചിലവാക്കിയ പണം ധൂർത്തായേ കാണാനൊക്കൂ. മറ്റൊന്നിനും കൊള്ളാത്ത പുസ്തകങ്ങൾ നശിപ്പിക്കാൻ അയാൾക്ക് ആവുന്നില്ല. അവ സ്വന്തം ചിതയിൽ ദഹിച്ചുകൊള്ളട്ടെ എന്ന് അയാൾ ആഗ്രഹിച്ചുകാണും.

    മറുപടിഇല്ലാതാക്കൂ
  6. എഴുത്തുകാരൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ഒരാളുടെ എഴുത്ത് അയാളുടെ പുസ്തകം അയാളുടെ തന്നെ ആത്മാവുള്ള ശരീരം തന്നെയാണ് എഴുത്തുകാരനെ വേണ്ടത്തവർക്ക് അയാളുടെ പുസ്തകവും ജഡം തന്നെ അപ്പോൾ അയാളുടെ ചിതയോടൊപ്പം അയാളുടെ ശരീരം പോലെ ദഹിപ്പിക്കപ്പെട്ടാൽ അതിശയപ്പെടാനില്ല എന്നാൽ ആത്മാവ് പോലെ ആ എഴുത്ത് ബാക്കി ഉണ്ടാവും വായിച്ച ഏതെങ്കിലും സഹൃദയരുടെ ഓർമയിൽ
    നന്നായി ഡോക്ടര ഒരു മഹാസത്യം തന്നെ കുറിച്ചിട്ടു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബൈജു, ഞാൻ ഉദ്ദേശിച്ചത് അതേപടി ഉൾക്കൊണ്ട്, അഭിപ്രായം എഴുതിയതിൽ അതിയായി സന്തോഷിക്കുന്നു.
      നന്ദി.

      ഇല്ലാതാക്കൂ
  7. ഇന്നു ഗൌനിക്കാൻ ആളുണ്ടായില്ലെങ്കിലും നാളെ എന്താകുമെന്ന് പറയാനാകില്ല. കാത്തിരിക്കണം.... നിരാശ നല്ലതല്ല.

    മറുപടിഇല്ലാതാക്കൂ
  8. ചന്ദ്രലേഖയുടെ രാജഹംസം പോലെ എപ്പഴാ ക്ലിക്ക് ആകുന്നതെന്ന് പറയാനാവില്ല. എഴുത്തുകാരന്‍ സങ്കടപ്പേടേണ്ട എന്ന് പറയാം നമുക്ക്!

    മറുപടിഇല്ലാതാക്കൂ
  9. ചിത വായിച്ചതിനു ശേഷം കമന്റ് എല്ലാം നോക്കി..ബൈജു വിന്‍റെ കാമെന്റ്റ് ആണ് എനിക്കും നിങ്ങളോട പറയാനുള്ളത്...

    മറുപടിഇല്ലാതാക്കൂ
  10. ഡോക്ടറെ സത്യമാണ്,
    എനിക്കും ഉണ്ടായി ഈ ദുരവസ്ഥ 1973ല്‍.
    അന്ന് നീ എന്‍റെ ദുഃഖം എന്നപേരിലുള്ള ചെറുകഥാസമാഹാരം അച്ചടിച്ചു
    പ്രസിദ്ധീകരിച്ചു.അയ്യായിരം കോപ്പി.വന്‍സാമ്പത്തിക ബാദ്ധ്യത വന്നു.
    അന്നത്തെ ആവേശത്തിന് ചെയ്തതാണ്.അന്നാണെങ്കില്‍ സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയും.
    ആ ഘട്ടത്തിലാണ് ഗള്‍ഫില്‍ പോയത്.ഉണ്ടായിരുന്ന പുസ്തകങ്ങളെല്ലാം പല ബുക്ക്സ്റ്റാളുകളിലായി ഏല്പിച്ചു.തിരിച്ചുവന്നപ്പോള്‍ പുസ്തകവുമില്ല.പണവുമില്ല.രസമായിട്ടുള്ളത് ഇന്നതിന്‍റെ ഒരു കോപ്പിപോലും എന്‍റെ കൈവശം ഇല്ലെന്നുള്ളതാണ്....
    ഒരു പാഠം പഠിച്ചു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വന്തം ഭര്‍ത്താവിനെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു ഭാര്യ
      എഴുത്തുകാരനോ വായനപ്രിയനോ ആയ അദ്ധേഹത്തിന്റെ പുസ്തകങ്ങള്‍,
      ചിത്രകാരനാണെങ്കില്‍ അദ്ധേഹത്തിന്റെ പെയിന്റിന്ഗുകള്‍
      പാട്ടുകാരനാനെങ്കില്‍ അദ്ദേഹം പാടിയ പാട്ടുകള്‍
      ഇവയൊക്കെ ദുര്മുഖത്ത്തോടെ നോക്കില്ല.
      നശിപ്പിക്കണം എന്ന് ആഗ്രഹിക്കില്ല.
      അവയുടെ വില അറിയണമെങ്കില്‍ കുറെ കാലം പിടിക്കും.

      ഇല്ലാതാക്കൂ
    2. Teacher ithinoru maruvasham koodiyillannu parayuvaan pattumo!!!
      Sangathi swantham bharthaavu thanne!!
      Pakshe ayaalude veettukaaryangl avaganichulla pokku yethu bhaaryakkaa teechare pidikkuka appol athu chithakkoppam thanne pokaanalle kooduthal saadhyatha LOL

      ഇല്ലാതാക്കൂ
  11. അതിനല്ലെ ബ്ലോഗ്.. അത് നശിപ്പിക്കാൻ ഭാര്യക്ക് ആവില്ലല്ലൊ. എന്നാലും ഇവിടെ എന്റെ മകൾ പറയും, ‘പാസ്‌വേഡ് കണ്ടുപിടിച്ച് അമ്മയുടെ ബ്ലോഗ് മൊത്തം ഡിലീറ്റ് ചെയ്യുമെന്ന്’. പിന്നെ ഭർത്താവ്, അദ്ദേഹം എന്റെ ബ്ലോഗ് വായിക്കണമെങ്കിൽ അതിന്റെ പ്രിന്റ് എടുത്ത് കൊടുക്കേണ്ടി വരും. അത്രക്ക് കമ്പ്യൂട്ടർ അലർജ്ജിയാ അങ്ങേർക്ക്,,,. എന്റെ ആദ്യപുസ്തകം ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ അത് പിന്നെ കൃഷിയല്ലെ,,, വെള്ളവും വെയിലും മണ്ണും കിട്ടിയാൽ വീണ്ടും കൃഷി തുടങ്ങാമല്ലൊ.

    മറുപടിഇല്ലാതാക്കൂ
  12. ഏട്ടാ ...

    എഴുത്തുകാരന്റെ ദുഃഖം ഉൾക്കൊള്ളുന്നു...ഉപജീവനം അതിൽ നിന്നല്ലാത്തിടത്തോളം സ്വന്തമായൊരു പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ സന്തോഷമല്ലേ കൂടുതൽ വേണ്ടത് ..

    മറുപടിഇല്ലാതാക്കൂ
  13. ഡോക്ടർ ഡോക്ടറുടെ ഈ കഥയും ഇതിൽ വായിച്ചു കണ്ട അഭിപ്രായങ്ങളും കണ്ടപ്പോൾ ഒരു ചെറിയ കഥ (കുറച്ചു കാലമായി മനസ്സിൽ കൊണ്ട് നടക്കുന്നത്) ഇവിടെ കുറിക്കട്ടെ

    കണ്ടുപിടിത്തം
    ആൽഫ്രഡ്‌ നോബിൾ ഡൈനാമൈറ്റ് കണ്ടു പിടിച്ചു അതിന്റെ പശ്ചാത്താപം ഒക്കെ ആയി നോബൈൽ സമ്മാനത്തിനെ കുറിച്ച് ആലോചിച്ചു കഴിയുന്ന കാലം
    വിവാഹം കഴിച്ചിട്ടില്ല പ്രണയം ഒരെണ്ണം അസ്ഥിക്ക് പിടിച്ചിട്ടുണ്ട്...

    തന്റെ പേരില് ഏർപ്പെടുത്താൻ പോകുന്ന അവാർഡ്‌ ഏറ്റവും നല്ല കണ്ടുപിടിത്തങ്ങൾക്കും സേവനങ്ങൾക്കും വേണം എന്ന് അതിയായി ആഗ്രഹിക്കുന്ന കാലം. ആദ്യ സമ്മാനമായി ഏതു കണ്ടുപിടിത്തം പരിഗണിക്കണം എന്ന് ആലോചിച്ചു കൂട്ടി.. അദ്ദേഹം. അപ്പോഴാണ് പ്രണയിനിയുടെ മുഖം മനസ്സിൽ തെളിഞ്ഞത് ഒന്ന് കാണാൻ എന്തെല്ലാം തടസ്സങ്ങൾ? വിവാഹം ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ... അദ്ദേഹം ചിന്തിച്ചു

    പെട്ടെന്നാണ് വിവാഹം കണ്ടുപിടിച്ച ആൾക്ക് തന്നെ പ്രഥമ പുരസ്കാരം കൊടുത്താൽ എന്താ?.... എന്ന് ചിന്തിച്ചത് ഇനി അത് കണ്ടുപിടിച്ചതാരാണെന്നു കണ്ടു പിടിക്കണമല്ലോ ..

    അദ്ദേഹം പുസ്തകമായ പുസ്തകം എല്ലാം തിരഞ്ഞു ..ഒരു രക്ഷയും ഇല്ല ..

    കാരണം വിവാഹം ഏതു വിഭാഗത്തിൽ പെടും സാമൂഹിക കണ്ടുപിടിത്തങ്ങളുടെ കൂടെ ഉണ്ടാവും എന്ന് കരുതിയാണ് തിരഞ്ഞത്

    അവസാനം ...എന്നാൽ തന്റെ കണ്ടു പിടിത്തം എവിടെ ആണ് ശാസ്ത്ര ലോകം കൊടുത്തിരിക്കുന്നതെന്ന് നോക്കിയപ്പോൾ ...തന്റെ കണ്ടുപിടിതമായ ഡൈനാമൈറ്റിന് തൊട്ടുമുകളിൽ കൊടുത്തിരിക്കുന്നു വിവാഹം കണ്ടു പിടിച്ച ആളുടെ പേരും വിവരങ്ങളും.

    കൂടുതൽ ഒന്നും തിരയാൻ നിന്നില്ല
    അപ്പോൾ അതിനെ കുറിച്ച് കൂടുതൽ ചിന്തിച്ചതും ഇല്ല
    അപ്പോഴേ ബുക്ക്‌ അടച്ചു വച്ച് അയാളെ തിരക്കി അദ്ദേഹം പുറപ്പെട്ടു . തിരക്കി പിടിച്ചു അയാളെ കണ്ടെത്തി.. കുറച്ചു പ്രായം അദ്ദേഹം പ്രതീക്ഷിച്ചു
    നല്ല ആരോഗ്യദൃഡ ഗാത്രനായ ഒരു ചെറുപ്പക്കാരൻ ആൽഫ്രഡ്‌ ഞെട്ടി.. എന്തെങ്കിലും ആകട്ടെ ഇയാൾ തന്നെ ആകും. പുള്ളി വിസ്തരിച്ചു കാര്യങ്ങൾ പറഞ്ഞു

    ഇറങ്ങാൻ നേരം വെറുതെ ചോദിച്ചു എവിടെ മിസ്സിസ്?
    അപ്പോൾ ആതിഥേയന്റെ മറുപടി കെട്ടി ആൽഫ്രഡ്‌ വീണ്ടും ഞെട്ടി

    അയാൾ വിവാഹം കഴിച്ചിട്ടുണ്ടയിരുന്നില്ല .

    പിന്നെ ചിന്തിച്ചപ്പോൾ അയാള്ക്കും തോന്നി ശരിയാണ് ഒരു പരീക്ഷണ വസ്തു എന്ന നിലയിൽ സ്വയം പരീക്ഷണ വിധേയനാകണം എന്ന് നിര്ബന്ധമില്ലല്ലോ അതാവും എന്നാലും പക്ഷെ പ്രഥമ അവാർഡ്‌ എന്ന നിലയിൽ അത് പരീക്ഷിച്ചറിഞ്ഞു വിവാഹ ജീവിതം സ്വയം ആസ്വദിച്ചു അടുത്ത വര്ഷം ഇതേ സമയം അവാർഡ്‌ തരാം എന്ന് വാഗ്ദാനം ചെയ്തു ആൽഫ്രഡ്‌ തിരിച്ചു വന്നു

    ഒട്ടേറെ തിരക്കുകൾ ഉണ്ടായിട്ടും വാക്ക് പാലിക്കുവാൻ വേണ്ടി അദ്ദേഹം പ്രണയിനിയെ തന്നെ വിവാഹം ചെയ്തു അങ്ങിനെ ഒരു വര്ഷം കടന്നു പോയി

    ആൽഫ്രഡ്‌ വാഗ്ദാനം ചെയ്തത് പോലെ വിവാഹം കണ്ടുപിടിച്ച ആളെ തിരക്കി ചെന്നില്ല അവാർഡ്‌ കൊടുത്തില്ല അങ്ങിനെ വിവാഹം കണ്ടുപിടിച്ച വ്യക്തി അല്ഫ്രെട്ടിനെ തിരക്കി അയാളുടെ വീട്ടില് ചെന്ന്..

    ആൽഫ്രഡ്‌ അയാളെ തിരിച്ചറിഞ്ഞു. പക്ഷെ അധികം ഒന്നും സംസാരിച്ചില്ല താങ്കളുടെ അവാർഡ്‌ കൊടുത്തു വിട്ടിട്ടുണ്ട് നാളെ അത് താങ്കള്ക്ക് കിട്ടും പോയി കൈപ്പറ്റുക എന്ന് മാത്രം പറഞ്ഞു ആൽഫ്രഡ്‌ കേറി കതകടച്ചു .

    വിവാഹം കണ്ടുപിടിച്ച ആൾ തിരിച്ചു പോയി പിറ്റേന്ന് അയാളെ തേടി "അവാർഡ്‌' ചെന്നു. അയാൾ അത് സന്തോഷ പൂർവ്വം കൈപറ്റുമ്പോൾ ആൽഫ്രഡ്‌ തന്റെ ഡൈനാമൈറ്റ് ശേഖരത്തിൽ അയാൾക്ക് അവാർഡായി കൊടുത്തുവിട്ട ഒരു ഡൈനാമൈറ്റും ഒരു കണ്ടുപിടിത്തവും വെട്ടികുറയ്ക്കുകയായിരുന്നു ...

    മറുപടിഇല്ലാതാക്കൂ
  14. മരണത്തിനപ്പുറവും ജീവിക്കും സാർ അക്ഷരങ്ങൾ.
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  15. ഞാൻ മരിക്കുമ്പോൾ എന്റെ ചിതയിൽ വെക്കാൻ!...ഇതേപോലെ പലതും ബാക്കി വെച്ച് പോകുന്നതല്ലേ ഈ ജീവിതം ?

    മറുപടിഇല്ലാതാക്കൂ
  16. ഇതൊക്കെ കെട്ടി ഒരു മൂലയ്ക്ക് വെക്കാം, ഞാൻ മരിക്കുമ്പോൾ എന്റെ ചിതയിൽ വെക്കാൻ!.....

    മറുപടിഇല്ലാതാക്കൂ
  17. ബൈജു ഭായി(ബൈജു മണിയങ്കാല)യുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  18. ഏറ്റവും പ്രിയപ്പെട്ടതാണ് ചിതയില്‍ കൂടെ എരിയേണ്ടത് അല്ലേ?

    മറുപടിഇല്ലാതാക്കൂ
  19. ചിതയിൽ വെക്കാൻ
    പറ്റാത്തത് അക്ഷരങ്ങൾ മാത്രം ...!

    മറുപടിഇല്ലാതാക്കൂ

.