2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ചുന്തരിവാവയോട്


Blog Post No: 124 -
ചുന്തരിവാവയോട്

(ലളിതഗാനം)



ചുന്തരിവാവേചക്കരവാവേ,

ചന്തം നിന്നിൽ ചിന്തുന്നെടീ

ചന്തം ഇങ്ങിനെ ചിന്തിയാലോ

ചന്തമില്ലാത്തോരു കണ്ണുവെക്കും

(ചുന്തരിവാവേ...)

ചന്തമില്ലാത്ത പണി വേണ്ട  മോളൂ  

ചന്തിക്കു തല്ലു നീ വാങ്ങും 

ചട്ടിപോലെ വീങ്ങിയല്ലോ മുഖം

ചുന്തരിവാവേ, ചുമ്മാതല്ലേ

(ചുന്തരിവാവേ...)

ചന്തുമാമന്റെ ചുന്തരിവാവേ, ആ 

ചങ്ങലക്കിട്ട ആനയെ നോക്കുനീ

ചങ്ങല പൊട്ടിച്ചു വന്നാലോ അവൻ


വിട്ടിച്ചാലിക്കുമെല്ലാരെയും

(ചുന്തരിവാവേ...)

***

വാല്ക്കഷ്ണം: മദം പൊട്ടിയ ആന - ബിംബം 

Courtesy (Photo): Google

21 അഭിപ്രായങ്ങൾ:

  1. ഇതിലെ ചുന്ദരി വാവ ആരാണാവോ...
    :)

    മറുപടിഇല്ലാതാക്കൂ
  2. കുറച്ചധികം കാര്യങ്ങൾ വാവയെ പറഞ്ഞു ബോധ്യപ്പെടുതുന്നുണ്ടല്ലോ ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  3. വാവയ്ക്ക് എല്ലാം മനസ്സിലായി!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞുവാവക്ക് എന്ത് മനസ്സിലാകാനാ എന്റെ അജിത്‌ ഭായ്. അവളോടുള്ള മനോഗതം ആണ് വെളിയിൽ വന്നത്. നന്ദി.

      ഇല്ലാതാക്കൂ
  4. ചന്തം ചിന്തുന്നൊരു വാവയെപ്പോലങ്ങു
    സുന്ദരം തന്നെയീ ലളിതമാം ഗാനവും

    നല്ല ലളിതഗാനം ഡോക്ടർ.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  5. അച്ചാച്ചൻറെ ചുന്ദരി എവിടെ എന്നു ചോദിച്ചാൽ എൻറെ പേരക്കുട്ടികൾ രണ്ടുപേരും ( ഇരട്ടകളാണ് ) അടുത്തു വരും. എനിക്ക് അപ്പോൾ തോന്നുന്ന സന്തോഷം ഈ വരികൾ വായിച്ചപ്പോൾ ഉണ്ടായി.

    മറുപടിഇല്ലാതാക്കൂ
  6. ഈ ചുന്ദരി വാവ മാളൂട്ടി ആണോ ഡോക്ടറെ..?

    മറുപടിഇല്ലാതാക്കൂ
  7. ആഹാ...ചുന്തരി വാവയെ ഇഷ്ടപ്പെട്ടു........

    മറുപടിഇല്ലാതാക്കൂ
  8. കുട്ടികളെ പാടി രസിപ്പിക്കാന്‍ പറ്റിയ പാട്ടായി ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  9. ചുന്ദരി വാവയ്ക്ക് :) സ്നേഹം

    മറുപടിഇല്ലാതാക്കൂ

.