2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

നുറുങ്ങുകൾ

Blog post No: 121:

നുറുങ്ങുകൾ


1. മരണം


 ''നമ്മുടെ രാജാവ് തീപ്പെട്ടു.''

''അയ്യോ, ആരും രക്ഷപ്പെടുത്തീല്ലേ?"

''അല്ല...... രാജാവ് നാട് നീങ്ങി.''

''സ്നേഹം ഇല്ലാത്ത രാജാവ്.  നാട് വിട്ടാൽ പോട്ടെ എന്ന് വെക്കണം.''

''എടാ കഴുതേ, രാജാവ് മരിച്ചു എന്നാ പറഞ്ഞെ.''

(ആശയം - കേട്ട അറിവ്.)



2 മണി, സോപ്പ്, വെണ്ണ


''നീ മണി അടിച്ചു നോക്ക്''

''ഏതു മണി?"

''സോപ്പിട്ടു നോക്ക്.''

''മനസ്സിലായില്ല.''

''എടാ, ശരിക്കും ഒന്ന് വെണ്ണ പുരട്ടി നോക്ക്.''

''........''


''കഴുതേ, നീ മണിയും, സോപ്പും, വെണ്ണയുമൊന്നും വാങ്ങണ്ട.  സ്നേഹത്തിൽ അടുത്തുകൂടി, വേണ്ടവിധം പറഞ്ഞു മനസ്സിലാക്ക്.''  

***

നോട്ട്:  സുഹൃത്തേ, താങ്കളുടെ  പ്രതികരണങ്ങൾ /  ക്രിയാത്മകമായ വിമർശനങ്ങൾ ഇവിടെ കുറിക്കുമല്ലോ.  ''അജ്ഞാതർ'' മാന്യമല്ലാത്ത   രീതിയിൽ എഴുതിക്കാണുന്നത്കൊണ്ട് മാത്രം കമെന്റ്സ് മോഡറേഷന് വെക്കുന്നു.  നന്ദി.  

24 അഭിപ്രായങ്ങൾ:

  1. ചെറുതെങ്കിലും ഹാസ്യരൂപേണയുള്ള ഈ രചന അര്‍ത്ഥവത്താണ്.ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
  2. നുറുങ്ങുകൾ കസറി ഡോക്ടർ സാറേ
    നുറുങ്ങുകൾ ശരിക്കും രസിപ്പിച്ചു, നന്ദി

    മറുപടിഇല്ലാതാക്കൂ
  3. ഇത് നർമത്തിൽ ചാലിച്ച പ്രായോഗിക നിഘണ്ടു ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  4. സംഗതി ശരിയാണ്. ഈ വിധം പ്രയോഗങ്ങൾ പലർക്കും അറിയില്ല.

    മറുപടിഇല്ലാതാക്കൂ
  5. രസത്തിന് നല്ല രസം എന്നു പറയുമ്പോള്‍ തന്നെ പറയട്ടെ...കഥക്കുള്ളിലും കഥ..

    മറുപടിഇല്ലാതാക്കൂ
  6. ഡോക്ടർ,

    പലപ്പോഴും നമ്മൾ കേട്ടും,പറഞ്ഞും പരിചിതമായ പ്രയോഗങ്ങളെങ്കിലും നർമ്മത്തിൽ ചാലിച്ച രചന ചിരിയുണർത്തി.ഇനിയും പോരട്ടെ ഇതു പോലെ നർമ്മ നുറുങ്ങുകൾ.


    ശുഭാശംസകൾ ....

    മറുപടിഇല്ലാതാക്കൂ
  7. ഹഹഹ
    തീപ്പെട്ടു
    മണീം അടിച്ചു

    മറുപടിഇല്ലാതാക്കൂ
  8. Chemmaniyode Haridasan
    Oct 10

    to me
    പ്രിയ സര്‍, കൊച്ചു ബ്ലോഗ്‌ കണ്ടു. ചെറുതാണെങ്കിലും സുന്ദരമായ രചനകള്‍. അനുമോദനം.

    മറുപടിഇല്ലാതാക്കൂ
  9. ഹ ഹ ഞാന്‍ ഉടനെ തീപ്പെടും എന്നൊരു സ്വപ്നം കണ്ടു.
    കാലനെ വെണ്ണ പുരട്ടിയാലോ..?:)

    മറുപടിഇല്ലാതാക്കൂ
  10. മലയാള ഭാഷക്ക് അങ്ങനെയൊരു കുഴപ്പമുണ്ട്....ചൊറിച്ചു മല്ലിയോ...മറിച്ച് ചിന്തിച്ചോ ഇല്ലാത്ത അര്ത്ഥങ്ങള് കല്പിക്കും....കോമഡി സ്കിറ്റുകാരാണ് പ്രധാനമായും ഇതിനു പിന്നിലുളളത്

    മറുപടിഇല്ലാതാക്കൂ
  11. നാട്ട് ചൊല്ല് അറിയാത്തവരോട് പറയേണ്ട ഭാഷയില്‍ പറഞ്ഞാല്‍ രണ്ട് മൂന്ന് പറച്ചില്‍ വേണ്ടി വരില്ല.

    മറുപടിഇല്ലാതാക്കൂ

.