2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

പ്രകൃതിഭംഗിയും മനുഷ്യപ്രകൃതവും


Blog No: 118: പ്രകൃതിഭംഗിയും മനുഷ്യപ്രകൃതവും

(കവിത)


[ സുന്ദരിയായ പ്രകൃതിമാതാവ് ]




പൂക്കൾതൻ പരിമളത്തെ, നര-

ഭാവത്തോടുപമിക്കട്ടെ ഞാൻ;

അതുപോൽ, പ്രകൃതിഭംഗിയോ

സജ്ജനങ്ങൾക്കു തുല്യമാം. 

പ്രകൃതി എന്നും സത്യസന്ധ,

മാനുഷരങ്ങിനെയല്ലതാനും.

അനുസരിക്കണം പ്രകൃതിയെ നാം

പ്രകൃതം  സംശുദ്ധമാക്കാൻ.

ഓർമ്മിക്കണമെപ്പൊഴുമീ സത്യം -

പ്രകൃതിയില്നിന്നു വ്യതിചലിച്ചാൽ

നശിക്കുമല്ലോ പ്രകൃതമെന്ന്‌!

കോര്ക്കണം നമുക്ക് കൈകൾ 

പ്രകൃതിമാതാവിന്റേതുമായ്.

ജീവിതസൌഭാഗ്യം കൈവരാനായ്

പ്രകൃതിയോടിണങ്ങണം  നാം.

പിണങ്ങിയാൽ ''പണി പാളു''മെന്നു

സംശയം വേണ്ട ഏതുമേ.

പ്രകൃതിതന്നെ സർവ്വശക്തി-

യെന്നറിയാത്ത മന്നവൻ മൂഡനായ്‌

ജീവിച്ചുമൂഡനായ്‌ മരിക്കുന്നു!


29 അഭിപ്രായങ്ങൾ:

  1. പിണങ്ങിയാല്‍ പണി പാളും
    കറക്റ്റ്

    മറുപടിഇല്ലാതാക്കൂ
  2. പ്രകൃതിയുടെ പ്രകൃതം ഇപ്പോൾ പ്രാകൃതമായിരിക്കുകയാണ്‌. താങ്കളുടെ ഈ കൃതി പ്രകൃതിയോടുള്ള മനുഷ്യന്റെ വികൃതികൾ മാറ്റുമെങ്കിൽ !

    മറുപടിഇല്ലാതാക്കൂ
  3. നന്മയുടെ പൂക്കള്‍ തന്‍ പരിമളം
    ലോകമെങ്ങും പ്രസരിച്ചിരുന്നുവെങ്കില്‍...
    നല്ല കവിത ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. “അനുസരിക്കണം പ്രകൃതിയെ നാം“,,, അനുസരിക്കാൻ പഠിക്കുന്നു,,

    മറുപടിഇല്ലാതാക്കൂ
  5. ജീവിതസൌഭാഗ്യം കൈവരാനായ്

    പ്രകൃതിയോടിണങ്ങണം നാം.

    നല്ല വരികൾ.കവിത നന്നായി ഡോക്ടർ


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. പ്രകൃതി തൻ വികൃതിയും നാം സൂക്ഷിക്കെണ്ടത് തന്നെ
    പ്രകൃതി തൻ വർണ്ണനയും താക്കീതും ഗംഭീരമായി മാഷെ!
    പ്രകൃതി സമ്പത്തുകൾ നിഷ്ടൂരം നശിപ്പിക്കുന്ന ഒരു ജനമായ്
    നാം മാറിക്കൊണ്ടിരിക്കുന്നു യെന്നതെത്രയോ വേദനാജനകം
    ഞാൻ എഴുതിയ മരങ്ങളെപ്പറ്റിയുള്ള കുറിപ്പ് ഇതോടു ചേർത്ത് വായിക്കുക
    ഫിലിപ്പ് ഏരിയൽ

    മറുപടിഇല്ലാതാക്കൂ
  7. പ്രകൃതിയുടെ സത്യസന്ധതയെക്കുറിച്ചും പക്ഷഭേദമില്ലാത്ത പ്രവര്‍ത്തനത്തെ കുറിച്ചും..
    അര്‍ത്ഥവത്തായ കവിത.

    മറുപടിഇല്ലാതാക്കൂ
  8. ഈ മനോഹരമായ കവിതയിലൂടെ ഡോക്ടര ഒരു നിമിഷം ഒന്നിരുത്തി ചിന്തിപ്പിച്ചു, കവിതയുടെ നിറം ആ ചിത്രം എല്ലാം പ്രകൃതി യോട് ഇണങ്ങുന്നതായി.

    മറുപടിഇല്ലാതാക്കൂ
  9. പ്രകൃതിയോടിണങ്ങണം നാം.

    പിണങ്ങിയാൽ ''പണി പാളു''മെന്നു

    സംശയം വേണ്ട ഏതുമേ.

    പ്രകൃതിതന്നെ സർവ്വശക്തി-

    യെന്നറിയാത്ത മന്നവൻ മൂഡനായ്‌

    ജീവിച്ചു, മൂഡനായ്‌ മരിക്കുന്നു!

    മറുപടിഇല്ലാതാക്കൂ
  10. ഇണങ്ങി ജീവിക്കുക .............

    അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  11. മനുഷ്യരുടെ ചൂഷണം സഹിക്കവയ്യാതെയാവുമ്പോൾ പ്രകൃതി തിരിച്ചടിക്കും. അത് സത്യം തന്നെ. കവിത ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
  12. " അനുസരിക്കണം പ്രകൃതിയെ നാം
    പ്രകൃതം സംശുദ്ധമാക്കാൻ."

    അല്ലെങ്കിൽ അനുസരണയില്ലത്ത പ്രകൃതിയുടെ പ്രകൃതം കാണേണ്ടിവരും.

    മറുപടിഇല്ലാതാക്കൂ
  13. Cut 'n' paste from Lucy KP:
    ശുദ്ധമായ ഭാഷയില്‍ കുറെ സത്യങ്ങള്‍ ......
    Thank you very much.

    മറുപടിഇല്ലാതാക്കൂ
  14. അനുസരിക്കണം പ്രകൃതിയെ നാം

    പ്രകൃതം സംശുദ്ധമാക്കാൻ.
    naam prakrithiyude anusaranayillaaththa vikrithi makkal

    മറുപടിഇല്ലാതാക്കൂ
  15. പ്രകൃതിക്ക് കൊടുത്ത ചിത്രം ആകരഷനീയമായി ..കൊള്ളാം

    മറുപടിഇല്ലാതാക്കൂ

.