2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഉമ്മ കൊക്ക്




(ഒരു വികൃതിമാളു പരമ്പര) 




അമ്മക്കിളി എന്ന് പറയുന്നതിന്റെ ഒരു സ്റ്റൈല്‍ ഇല്ലേ ഈ ഉമ്മകൊക്ക്” എന്ന് പറയുമ്പോള്‍? എന്നാല്‍, അമ്മക്കിളിയും, ഉമ്മക്കൊക്കും, അമ്മയുംഉമ്മയും ഒന്നും അല്ല. കിളിയും കൊക്കും ഒന്നും അല്ല. പിന്നെയോ?  തുടര്‍ന്ന് വായിക്കുക.



ഇത് നടക്കുമ്പോള്‍, വീട്ടില്‍ മാളൂട്ടിയുടെ മുത്തച്ഛനും
മുത്തശ്ശിയും (മാളൂട്ടിയുടെ അമ്മമ്മ)അമ്മയും, അച്ഛനും
മേമയും (ചെറിയമ്മ), അച്ഛമ്മയും (അച്ഛന്റെ അമ്മ) ഒക്കെ ഉണ്ടായിരുന്നു.



മുത്തച്ഛന്‍, വികൃതി കാട്ടിയ മാളൂട്ടിയുമായി ഒരു കൊച്ചു പിണക്കം നടത്തി. മാളൂട്ടിക്ക് 'ഉമ്മ' കൊടുക്കില്ല എന്ന് പറഞ്ഞു. അമ്മയും, മേമയും (മുത്തച്ഛന്റെ മക്കള്‍))മുത്തച്ഛനെ അനുകൂലിച്ചു എന്തോ പറഞ്ഞതിനാല്‍, മാളൂട്ടി അവരോടും ഒന്ന് പിണങ്ങി. അപ്പോള്‍, അവര്‍ക്ക് ആര്‍ക്കെങ്കിലും തനിക്കു കിട്ടാനുള്ള മുത്തം കൊടുത്താല്‍ അതെങ്ങനെ സഹിക്കും?


ഈ സാഹചര്യത്തില്‍, മാളൂട്ടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:


മുറ്റച്ചാ, അമ്മച്ചും, മേമച്ചും കൊക്കണ്ടാ - അമ്മമ്മച്ച് ഉമ്മ കൊക്ക് (ഉമ്മ കൊടുക്ക്‌))


മുത്തച്ഛന്‍ എങ്ങിനെ പ്രതികരിക്കണം എന്നറിയാതെ ഒന്ന് പരുങ്ങി, പതുക്കെ അകത്തേക്ക് വലിഞ്ഞു. മറ്റുള്ളവര്‍ ചിരി അടക്കാന്‍ പാടുപെട്ടു. തനിക്കു മാത്രമല്ല, ആര്‍ക്കും ഉമ്മ കിട്ടിയില്ല എന്ന സന്തോഷത്തില്‍ മാളൂട്ടിയും.

***

33 അഭിപ്രായങ്ങൾ:

  1. മാളൂട്ടി പണി പറ്റിച്ചല്ലോ... !! മുത്തച്ഛന്‍ ചിലപ്പോള്‍ രഹസ്യമായി കൊടുത്തുകാണും അല്ലെ സര്‍.. !!

    മറുപടിഇല്ലാതാക്കൂ
  2. മുറ്റച്ചാ, അമ്മച്ചും, മേമച്ചും കൊക്കണ്ടാ - അമ്മമ്മക്ക് ഉമ്മ കൊക്ക് ..ഹ ഹ.

    മറുപടിഇല്ലാതാക്കൂ
  3. അതു ശരി. അതാണല്ലേ ഈ 'ഉമ്മ കൊക്ക്' :)

    മറുപടിഇല്ലാതാക്കൂ
  4. അതു ശരി, അപ്പോ അതാണല്ലേ ഈ 'ഉമ്മ കൊക്ക്' :)

    മറുപടിഇല്ലാതാക്കൂ
  5. ഉമ്മക്കൊക്ക് പുതിയ പ്രയോഗവും ഈ ചേരുംപടിയും കലക്കി അമ്മക്കിളി ഉമ്മക്കൊക്ക്

    മറുപടിഇല്ലാതാക്കൂ
  6. A 'cut n paste' comments from a friend:

    ummakkokku ishtaayi...nalla maalootty..

    മറുപടിഇല്ലാതാക്കൂ
  7. മാളൂട്ടിയുടെ നിഷ്കളങ്കമായ വാക്കുകളില്‍
    മുതിര്‍വര്‍ക്ക് കക്ഷിരാഷ്ട്രീയക്കാരുടെ ഈ തന്ത്രവും കൂട്ടിവായിക്കാം
    അല്ലേ ഡോക്ടര്‍..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കുട്ടികളുടെ ചില നേരത്തെ വര്‍ത്തമാനം കേട്ടാല്‍ നമ്മള്‍ നാണിച്ചു പോകും
    മാളൂട്ടിക്കു സഹായിയായി കുഞ്ഞുണ്ണിയും എത്തിയല്ലോ.ഇനി ഒന്നുകൂടി സൂക്ഷിക്കണം
    ഇല്ലേ ഡോക്ടര്‍.

    മറുപടിഇല്ലാതാക്കൂ
  9. മുത്തച്ഛൻ അകത്തേക്ക് വലിഞ്ഞു. പാവം അമ്മമ്മ. മുഖം നാണംകൊണ്ട് ചുവന്നിട്ടുണ്ടാവും. മാളൂട്ടിക്ക് ഈ അച്ഛാച്ചൻറെ ഒരുമ്മ.

    മറുപടിഇല്ലാതാക്കൂ
  10. അപ്പൊ ഇതാണല്ലെ ഉമ്മകൊക്ക് .മാളൂട്ടി ബുദ്ധിമതി തന്നെ .

    മറുപടിഇല്ലാതാക്കൂ
  11. ബ്ലോഗ്‌ കണ്ടുപിടിക്കാന്‍ കുറച്ച് കഷ്ട്ടപെട്ടു

    മറുപടിഇല്ലാതാക്കൂ
  12. ഉമ്മക്കൊക്ക് പ്രയോഗം കലക്കി. ചെറിയ നാവുകൾ തരുന്ന വലിയ ചിന്തകൾ!

    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  13. ഉമ്മ കൊക്ക് - :) ശരിക്കുള്ള കൊക്കല്ല എന്ന് പറഞ്ഞപ്പോള്‍ തന്നെ മനസിലായി (ഇവിടെയുണ്ടേ ഒരു രണ്ടര വയസുകാരന്‍) . എന്നാലും അമ്മമ്മയ്ക്ക് കൊടുക്കാന്‍ പറയുമെന്ന് കരുതീല്ല! :)

    മറുപടിഇല്ലാതാക്കൂ
  14. ഒന്ന് കൊടുക്കുന്നതില്‍ തെറ്റുണ്ടായിരുന്നില്ല എന്നാണെന്റെ വിദഗ്ദ്ധാഭിപ്രായം.
    പ്രത്യേകിച്ചും മാളൂട്ടി അനുവദിച്ച സ്ഥിതിയ്ക്ക്!!!

    മറുപടിഇല്ലാതാക്കൂ

.