2013, സെപ്റ്റംബർ 15, ഞായറാഴ്‌ച

ഓനം, ഓനം! വാട്ട്‌ ഈസ്‌ ഓനം?

ബ്ലോഗ്പോസ്റ്റ് # 109: ഓനം, ഓനം! വാട്ട്‌ ഈസ്‌  ഓനം?

(ഓർമ്മക്കുറിപ്പുകൾ)



വര്ഷങ്ങള്ക്ക് മുമ്പ് ബഹറിനിൽ വെച്ച് നടന്ന ഒരു ഓണാഘോഷം.  വർഗീസ്‌ എന്ന സുഹൃത്തും സഹമുറിയന്മാരും എന്നെ ക്ഷണിച്ചിരുന്നു.  അതോടൊപ്പം, മലയാളികൾ അല്ലാത്ത വേറെ ചില സുഹൃത്തുക്കളെയും.  അക്കൂട്ടത്തിൽ മായ (സംശയിക്കേണ്ട - പുരുഷൻ ആണ്) എന്ന് പേരുള്ള ഒരു ശ്രീലങ്കൻ (തമിഴൻ) എൻജിനീയറും. 

ഊണിനുമുമ്പായി എല്ലാവരും എത്തിച്ചേർന്നപ്പോൾ, മായ ചോദിച്ചു:

''ഓനം, ഓനം! വാട്ട്‌ ഈസ്‌  ഓനം?''

''യു ആസ്ക്‌ ഹിം, ഹി വിൽ എക്സ്പ്ലൈൻ'', വർഗീസ്‌ എന്നെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു. 

അങ്ങിനെ, അവര്ക്കായി ഞാൻ ഓണത്തിന്റെ കഥ നന്നേ ചുരുക്കി പറഞ്ഞുകൊടുത്തു - ഇംഗ്ലീഷിൽ. തമിഴര് ആയതുകൊണ്ട് അത്യാവശ്യം തമിഴും, സംസ്കൃതവാക്കുകളും കലര്ത്തി. 

''വണ്‍സ് അപ്പ്‌ഓണ്‍ എ ടൈം.......'' ഞാൻ തുടങ്ങി:

മുകളിൽ സുരന്മാർ, താഴെ അസുരന്മാർ, ഭൂമിയിൽ നരന്മാർ.  യഥാക്രമം, നല്ലവരും, ദുഷ്ടന്മാരും, രണ്ടു ഗുണങ്ങളും ചേര്ന്നവരും.  എന്നാൽ, ഏത് പൊതു നിയമത്തിനും പഴുതുകൾ ഉണ്ടല്ലോ.  അതുപോലെ, അ പൂ ർ വ മാ യി അല്ലാതെയും വരും.  ഇവിടെ, മഹാബലി എന്ന അസുരചക്രവർത്തി, നല്ലവരിൽ നല്ലവൻ!  സല്ഭരണം കാഴ്ചവെച്ചു, പാതാളവും കടന്നു ഭൂമിയിൽ എത്തി, ഇവിടെയും ജനപ്രിയനായി.  അപ്പോൾ, സുരന്മാര്ക്ക് വേവലാതിയായി.  ഇനി അങ്ങോട്ടും വരുമോ.  അവരെയും ഭരിക്കുമോ.  അത് അനുവദിച്ചുകൂടാ.  അവർ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു.  പ്രപഞ്ചനിയമങ്ങൾ നിലനിര്ത്താൻ ഇവിടെ ഒരു ''രാഷ്ട്രീയക്കളി'' അനിവാര്യം!


മഹാവിഷ്ണു തന്റെ അഞ്ചാമത്തെ അവതാരം - വാമനാവതാരം എടുത്തു.  ബലിയെ സന്ദര്ശിക്കുന്നു. തപസ്സിനായി മൂന്നടി മണ്ണ് വേണമെന്ന് അപേക്ഷിക്കുന്നു.  ഒരു സംശയവും കൂടാതെ ബലി, അത്രയും സ്ഥലം എവിടെനിന്ന് വേണമെങ്കിലും അളന്നു എടുത്ത്തുകൊള്ളാൻ അനുമതി നല്കുന്നു.  വാമനൻ വളര്ന്നു, ആകാശം മുട്ടത്തക്കവിധം.  പാദം (അടി) കൊണ്ട് പാതാളം മുഴുവൻ അളന്നു.  അടുത്തത്, ഭൂമി മുഴുവൻ.  ഇനി

ബലിക്ക് തന്റെ മുന്നില് നില്ക്കുന്ന ആൾ ആരെന്നു മനസ്സിലായി.  ''പ്രഭോ, ഞാൻ ധന്യനായി.  ആ പാദം എന്റെ ശിരസ്സിൽ വെച്ചാലും.'' 

അങ്ങിനെ മൂന്നാമത്തെ അടി - വിഷ്ണു തന്റെ പാദം ബലിയുടെ ശിരസ്സിൽ വെച്ച്, ബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തി!

ബലി, അതിനു മുമ്പായി ഒരു വരം ചോദിച്ചു വാങ്ങി - ആണ്ടിലൊരിക്കൽ തന്റെ പ്രജകളെ വന്നു കാണാൻ അനുവാദം തരണം എന്ന്.  അങ്ങിനെ ആണ്ടിലൊരിക്കൽ, ഞങ്ങളുടെ ആ പ്രിയചക്രവര്ത്തി ഞങ്ങളെ കാണാൻ വരുന്നു.  ഈ സമയങ്ങളിൽ ഞങ്ങൾ എല്ലാം മറന്നു സന്തോഷിക്കുന്നു, ആഘോഷിക്കുന്നു.  നല്ലത് ആർ ചിന്തിച്ചാലും, പ്രവര്ത്തിച്ചാലും അവരെ ഞങ്ങൾ ആദരിക്കും, പൂജിക്കും - പണ്ഡിത-പാമര ഭേദമെന്യേ, ജാതി-മത ഭേദമെന്യേ!!! ഇവിടെ ഭഗവാന് ബലിയെ കഴിഞ്ഞേ സ്ഥാനമുള്ളൂ.  അതിൽ ഭഗവാന് പരാതിയില്ല.  (നല്ലവരായി ജീവിച്ചു ഇതുപോലെ ഭഗവാന്റെ പാദസ്പർശമേൽക്കുക!)

'', ദിസ്‌ ഈസ്‌ ഓണം!  ബട്ട്‌, വെയർ ഈസ്‌ ഹി  നവ്?", മായയ്ക്ക് സംശയം. 

ഞാൻ പറഞ്ഞു:  ഇവിടെ ഞാൻ പറയുന്ന കഥ കേട്ട്, അദൃശ്യനായി, നമ്മളെയൊക്കെ വീക്ഷിച്ചു, സന്തോഷത്തോടെ ഇരിക്കുന്നുണ്ട്‌.  അതുപോലെ എവിടെയും! 

അനന്തരം, ഞങ്ങൾ ഇതുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പലതും സംസാരിച്ചു.  സുഖമായി സദ്യയുമുണ്ട്‌ വര്ഗീസിനോടും സുഹൃത്തുക്കളോടും നന്ദിയും പറഞ്ഞു പിരിഞ്ഞു.



എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.



PS:  PLEASE SEE MADHUSUDANAN SIR'S COMMENTS. Thank you, Sir. 
Dear reader/blogger friends, Please update me your blogs, if any.  Thanks. 

28 അഭിപ്രായങ്ങൾ:

  1. Maashe ivde Srilankakkaaram Maayaye yenthinu parayanam! Nammude puthu thalanurakku polum ithu anyam ninnu pokonna lakshanamaninnu kaanunnathu. Yenthaayaalum re ormmappeduthal nannaayi mobilil ninnum kurikkunnathilaal sanu EE Mangleesh .Aashansakal����������

    മറുപടിഇല്ലാതാക്കൂ
  2. അതെ, പ്രത്യേകിച്ച് ഇന്നത്തെ തലമുറയിൽ പെട്ടവര്ക്ക് ഓണം എന്നല്ലാതെ അതിന്റെ ബാക്ക്ഗ്രൌണ്ട് എന്ത് എന്ന് ഒരു പിടിയുമുണ്ടാവില്ല.
    നന്ദി, സർ.

    മറുപടിഇല്ലാതാക്കൂ
  3. ഓ. അങ്ങിനെയാണല്ലേ ഓനം !:) കൊള്ളാം

    മറുപടിഇല്ലാതാക്കൂ
  4. ഓണം പഴമയെ നമ്മുടെ അവശേഷിക്കുന്ന കുറച്ചു ഓർമകളെ പൈതൃകത്തെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുവാനുള്ള അവസരം കൂടി തന്നെ!
    നല്ലൊരു 5 കോഴ്സ് ഫുഡ്‌ കഴിക്കാൻ ഓണം വരെ കാത്തിരുന്ന ഒരു പാട് ആൾക്കാർ അവരുടെ ഒരു പുതു തലമുറ ഇന്ന് 5 നേരം അങ്ങിനെ ഉള്ള ഫുഡ്‌ കഴിച്ചു ഓണത്തെ തള്ളിപറയുന്നത് ഇന്നത്തെ പത്രത്തിലും വായിച്ചു
    ആശംസകൾ ഡോക്ടർ

    മറുപടിഇല്ലാതാക്കൂ
  5. ഓർമ്മക്കുറിപ്പ് വളരെ ഇഷ്ടമായി ഡോക്ടർ.അവസരോചിതം.

    ഓണാശംസകൾ...






    മറുപടിഇല്ലാതാക്കൂ
  6. എന്തിനു ശ്രീലങ്കയില്‍ പോകണം? എന്റെ വീട്ടില്‍ എന്റെ മരുമകനും മരുമകള്‍ക്കും ഓണം എന്ന് പറഞ്ഞാല്‍ എന്തെന്ന് അറിയില്ല. മരുമകന്‍ എല്ലാ വര്‍ഷവും പൂക്കളം ഇടാനും സദ്യ ഒരുക്കാനും ഒക്കെ സന്തോഷത്തോടെ സഹകരിക്കും പക്ഷെ അത്ര പോലും മരുമകള്‍ക്ക് അറിയില്ല. അവളെ അടുത്തു കിട്ടുന്നത് ചുരുക്കമല്ലേ...
    നല്ല ഓര്‍മ്മപ്പെടുത്തല്‍. നല്ല ബ്ലോഗ്‌.

    മറുപടിഇല്ലാതാക്കൂ

  7. വാമനൻ മഹാബലിയെ പാതാളത്തിൽ ചവുട്ടിത്താഴ്ത്തിയിട്ടില്ല. തലയിൽ കാലുവച്ച്‌ അനുഗ്രഹിച്ച്‌ ഇന്ദ്രതുല്യം സുതലത്തിലേക്കാണ്‌ പറഞ്ഞയക്കുന്നത്‌. (മഹാഭാഗവതം അഷ്ടമസ്കന്ധം വാമനാവതാരം). നാം പഠിച്ചതും, പഠിപ്പിക്കുന്നതും ആരുടെയൊ വികലസൃഷ്ടിയാണ്‌.

    മറുപടിഇല്ലാതാക്കൂ
  8. വീണ്ടുമൊരു ഓര്മപുതുക്കൽ. അവസരോചിതമായി.

    മറുപടിഇല്ലാതാക്കൂ
  9. പ്രിയ ഡോക്ടര്‍,
    ഓണം വന്ന വഴികളിലൂടെയുള്ള യാത്ര മനോഹരമായി അവതരിപ്പിച്ചു.
    ഹൃദയം നിറഞ്ഞ ഓണാശംസകളോടെ....

    മറുപടിഇല്ലാതാക്കൂ
  10. മഹാബലി നാടുവാണീടുംകാലം....
    മനോഹരമായൊരു......
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. ഓണാശംസകള്‍ സര്‍; ഇത്തിരി വൈകിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  12. പുരാണങ്ങളിലെ കഥാപാത്രങ്ങളിൽ നല്ലവനായിട്ട്, ശിക്ഷ കിട്ടുന്ന
    ഒരേഒരാൾ ...ഇനീപ്പോ അനുഗ്രഹമായാലും, അതും കൊടുക്കുന്നത് മറ്റാരെയോ രക്ഷിക്കാൻ ...അല്ല ഇതൊക്കെ മനസ്സിലാക്കുന്നതിൽ വന്ന തെറ്റാണോ എന്തോ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഐതിഹ്യങ്ങൾ അങ്ങിനെയാണ്. നന്മ നിറഞ്ഞവർ ബുദ്ധിമുട്ടിയതായി കാണാം. അവർ സ്വര്ഗം പൂകുകയും ചെയ്യും.
      നന്ദി.

      ഇല്ലാതാക്കൂ
  13. ബലി ചക്രവർത്തി നല്ലവരിൽ നല്ലവൻ നീതിമാൻ വിഷ്ണു ഭക്തൻ സല ഗുണ സമ്പന്നൻ പക്ഷെ ഇതിലെലാം ബലി ചക്രവര്ത്തി "സ്വല്പം" അഹങ്കരിച്ചിരുന്നു തന്റെ ഭക്തന്റെ ശിരസ്സിൽ കയറിയ ആ അഹങ്കാരതെയാണ് ശിരസ്സിൽ കാൽ വച്ച് ചവുട്ടി താഴ്ത്തിയത് എന്നാൽ തന്റെ ഉത്തമ ഭക്തനായ ബലി ചക്രവര്തിക്ക് സുതല ലോകത്തിലെ ഇന്ദ്ര പദവി നല്കി അനുഗ്രഹിക്കയാനുണ്ടായത് എന്ന് വായിച്ചൊരു ഓർമ ഉണ്ട്. അത് കൊണ്ട് ഇതൊരു ശിക്ഷയായി കാണാമോ? തന്റെ ഭക്തന്റെ ഉള്ളിൽ ഉണ്ടായിരുന്ന ചെറിയൊരു കളങ്കം മായ്ച്ചു കളയാൻ ഒരു ഹേതുവായി ഇന്ദ്രനെ ഭഗവാൻ ഉപയോഗിച്ചു എന്ന് ചിന്തിച്ചാൽ ബലി ചക്രവർതിയോളം സുകൃതം ചെയ്ത ഒരു ജന്മം വേറെ ഉണ്ടായിട്ടില്ല എന്നും ചിന്തിക്കാം !!

    നല്ല രചന പ്രേമെട്ട വിദേശികൾക്ക് മാത്രമല്ല ഇന്നത്തെ പല മലയാളികൾ പോലും ഓണം എന്തെന്നോ എന്തിനെന്നോ അറിയാത്തവർ ഉണ്ട് !

    മറുപടിഇല്ലാതാക്കൂ

.