2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

ബ്ലോഗ്‌ പോസ്റ്റ്‌ # 108: പരീതിനു എന്ത് പറ്റി?



(ചെറുകഥ)

നഗരത്തിലെ  ഒരു കൊച്ചു സ്വകാര്യ സ്ഥാപനത്തിലെ ഓഫീസ്ബോയ്‌ ആണ്പരീത് യൂസഫ്‌..  ഒരു പാവം പയ്യന്‍.  മാനേജരും സ്‌ററാഫും ഒക്കെ എത്തുന്നതിനു മുമ്പേതന്നെ പരീത് ഓഫീസിലെത്തി തന്റെ ജോലികള്‍ ആരംഭിക്കും. പലപ്പോഴും പല കാര്യങ്ങള്‍ക്കായി ഓഫീസിലുള്ളവര്‍ പരീതിനെ പുറത്തു പറഞ്ഞുവിടും. സാധാരണനിലക്ക്, അധികം വൈകാതെ തിരിച്ചെത്തുകയും ചെയ്യും. ഒരു ദിവസം, പരീതിനെ ഉച്ചക്ക് ശേഷം ഓഫീസില്‍ ആരും കണ്ടവരില്ല. ഓഫീസിലുള്ള മേലധികാരികളില്‍ ആരോടെങ്കിലും പറയാതെ പോകുന്ന പതിവ് പരീതിനു തീരെ ഇല്ല.


എന്തുപറ്റി എന്നറിയില്ല. ഓഫീസ് കെട്ടിടത്തിലെ ഒരു മുറിയില്‍ത്തന്നെയാണ് പരീതിന്റെ താമസം. ആയതിനാല്‍ കമ്പനി മൊബൈല്‍ ഫോണ്‍ കൊടുത്തിട്ടില്ല. സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുമില്ല. മുറിയിലേക്ക് ഒരു ടെലിഫോണ്‍ എക്സ്ടന്‍ഷന്‍ കൊടുത്തിട്ടുണ്ട്‌. അവിടെ വിളിച്ചപ്പോള്‍ എടുക്കുന്നില്ല. ആള്‍ അവിടെ ഇല്ല എന്നര്‍ത്ഥം.


ഓഫീസ് അടക്കേണ്ട നേരമായിട്ടും പരീതിനെ കണ്ടില്ല.
പയ്യന് മോശം  സ്വഭാവമൊന്നും  ഉള്ളതായി ആര്ക്കും തോന്നിയിട്ടില്ല.  അങ്ങിനെയുള്ള  കൂട്ടുകെട്ടുകളുമില്ല. സ്വയം ഭക്ഷണം പാകം ചെയ്യും.  സിനിമകൾ മിക്കവാറും കാണും.  പുതിയ സിനിമകളിലെ ഗാനശകലങ്ങൾ മൂളുന്നത് കേട്ടിട്ടുണ്ട്.


പരീത് എവിടെപലരും ഓഫീസിൽനിന്ന് ഇറങ്ങാനായി തുടങ്ങിയിട്ടും, മനസ്സ് കേള്ക്കാതെ അവിടെത്തന്നെ നില്പ്പായി.

അടുത്ത ഭാഗം വായിക്കുന്നതിനു മുമ്പ് മാന്യവായനക്കാർ ഒന്ന് ചിന്തിച്ചുനോക്കാൻ താല്പ്പര്യപ്പെടുന്നു -  പരീതിനു എന്തുപറ്റിയിരിക്കും എന്ന്.  എന്നിട്ട് തുടർന്ന്  വായിക്കുക.  അപ്പോൾ ക്ലൈമാകസിന് ഒരു ഇഫെക്റ്റ് ഉണ്ടാകും.  
***  


പത്തു പന്ത്രണ്ടുപേര്‍ ജോലിചെയ്യുന്ന ഓഫീസില്‍ രണ്ടു ടോയ്ലെറ്റുകള്‍ ഉണ്ട് - ഒന്ന് ഇന്ത്യന്‍ സ്റ്റൈല്‍, വേറൊന്നു യൂറോപ്യൻ  സ്റ്റൈല്‍. അതില്‍ കുറെ നേരമായി യൂറോപ്യൻ  സ്റ്റൈലിലുള്ള ടോയ്ലെറ്റ് അടഞ്ഞുകിടക്കുന്നതായി ഒരാളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. പുള്ളിക്കാരന്‍ അവിടെ ചെന്ന് രണ്ടും കല്‍പ്പിച്ചു തട്ടി വിളിച്ചു. 


"
അകത്തു ആരാ?", മറുപടി ഇല്ല. വാതില്‍ അടഞ്ഞുകിടക്കുന്നനിലക്ക് വീണ്ടും ഉറക്കെ മുട്ടി വിളിച്ചു. അപ്പോള്‍, അതാ ഉള്ളില്‍ ഒരനക്കം. അല്‍പ്പനേരത്തിനു ശേഷം പരീത് കണ്ണും തിരുമ്മിക്കൊണ്ട് പുറത്തേക്കു വരുന്നു. 


"
സോറി, ഇന്നലെ രാത്രീലൊരു സെക്കന്റ്‌ ഷോക്ക് പോയതാ.  ഒരുപാട് വൈകി. അന്നേരം കെടന്നിട്ട്‌ ഒറക്കം കിട്ടീല്ലാ. പതിവുപോലെ എണീറ്റ്‌ ഓഫീസില് വരുകേം ചെയ്തു. ഇതിനകത്ത് ലഞ്ച് ടൈം കഴിഞ്ഞു കേറീതാ. ഒറങ്ങിപ്പോയി."   ഒരു ചമ്മൽ കലര്ന്ന ചിരിയോടെ പരീത് പറഞ്ഞൊപ്പിച്ചു.


സാധാരണ നിലക്ക്  ഏതു സിനിമയാണെന്നും, എങ്ങിനെയുണ്ടെന്നുമൊക്കെ പരീതിനോട് മറ്റുള്ളവർ ചോദിക്കും. അല്ലെങ്കിൽ പരീതുതന്നെ പറയും.  എന്നാൽ, ഇപ്പോൾ ഇവിടെ ആര്ക്കും അതൊരു വിഷയമായില്ല.


"
പാവം പരീത്", ഒരാള്‍ പറഞ്ഞു. 


"
പയ്യന് വേറൊന്നും പറ്റീല്ലാലോ", വേറൊരാള്‍. 


"
പോയിരുന്നു ഒറങ്ങാന്‍ കണ്ട ഒരു സ്ഥലേ", മറ്റൊരാളുടെ വക. 


ഏതായാലും, എല്ലാവരും സമാധാനത്തോടെ ഓഫീസില്‍നിന്നിറങ്ങി.
***


22 അഭിപ്രായങ്ങൾ:

  1. Pareeth aalu kollaallo
    Orangaan kandu pidichoru sthalame!
    Halla pinne, urakkam vannaal pinnenthu cheyyum alle maashe! :-)
    Kollaam!

    മറുപടിഇല്ലാതാക്കൂ
  2. ഉറങ്ങാൻ കണ്ട ഒരു സ്ഥലേ.

    മണ്ടൻ പരീത്. എൻറെ ചുണ്ടിൽ നിന്നും ചിരി മായുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  3. ഉറക്കത്തിനുണ്ടോ സ്ഥലകാലബോധം!

    മറുപടിഇല്ലാതാക്കൂ
  4. പ്രിയ ഡോക്ടര്‍,

    ടോയിലെറ്റിനുള്ളില്‍ ഇരുന്നുള്ള വായനയേപ്പറ്റി അറിയാം, പക്ഷെ ഉറക്കത്തെപ്പറ്റി കേള്‍ക്കുന്നത് ആദ്യമായാണ്‌!!!
    കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  5. ഞാൻ കരുതി പണ്ട്‌ സർദാർജി ലണ്ടനിൽ ചെന്നപ്പോൾ ചെയ്ത അബദ്ധം വല്ലതുമാണോ എന്ന്‌.

    മറുപടിഇല്ലാതാക്കൂ
  6. ഉറക്കം വന്നാൽ ടോയിലെട്ടും ബെഡ് തന്നെ ..പരീതെ ഉറങ്ങിക്കോളൂ .... സകല ഉറക്ക സുഖവും അറിഞ്ഞ്.......

    മറുപടിഇല്ലാതാക്കൂ
  7. ഈ ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല.
    ഉറക്കം വന്നാലിങ്ങനെയും ആകാം അല്ലെ?
    :) രസകരമായിരുന്നു

    മറുപടിഇല്ലാതാക്കൂ
  8. ഡോക്ടറുടെ പല കഥാപാത്രങ്ങളുടെയും പേര് ജീവിതത്തിൽ നിന്ന് എടുത്തതാകാം പക്ഷെ പലതും എനിക്കിടാൻ മറന്നു പോയ പേരായിരുന്നു എന്ന് തോന്നി അത് സ്വഭാവം കൊണ്ടാണെന്ന് ഞാൻ പറയില്ല ആകസ്മികം എന്ന് ആശ്വസിക്കാം അതിലൊന്ന് സുകേഷ് ഇപ്പൊ ദേ പരീത്
    ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളുടെ രസച്ചരട്

    മറുപടിഇല്ലാതാക്കൂ
  9. "പയ്യന് വേറൊന്നും പറ്റീല്ലല്ലോ?"
    ആശ്വാസം!
    നര്‍മ്മം നന്നായിരിക്കുന്നു ഡോക്ടര്‍
    ഓണാശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. പരീതിന്റെ മോണിങ്ങ് ഷോ നന്നായി.ഹ..ഹ. എന്തായാലും പരീതിരുന്നുറങ്ങിയത് യൂറോപ്യൻ ഉല്പന്നത്തിന്മേലായതു നന്നായി.ഇൻഡ്യൻ നിർമ്മിതമാരുന്നേൽ കാഴ്ച്ച മറ്റൊന്നായേനെ.ഹ...ഹ..

    നർമ്മം നന്നായി ഡോക്ടർ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  11. പരീതേ ----
    മുമ്പ് വായിച്ചിരുന്നു -
    അഭിപ്രായം എന്ത് കൊണ്ടോ വിട്ടു പോയി

    മറുപടിഇല്ലാതാക്കൂ

.