2013, ജൂലൈ 18, വ്യാഴാഴ്‌ച

ബസിലും വേണോ കമ്മ്യൂണിസം?


ബസിലും വേണോ കമ്മ്യൂണിസം?
(ഒരു  നര്മ്മാനുഭവം) 

യുവയിലെ സുഹൃത്ത്‌ സത്താർ, സോഷ്യലിസത്തെ കുറിച്ച് ഒരു തമാശ എഴുതിയത് വായിച്ചപ്പോൾ, അത് എന്നെ കമ്മ്യൂണിസത്തെ കുറിച്ചുള്ള ഒരു തമാശയിലേക്ക് കൂട്ടിക്കൊണ്ടു പോയി.  അതെന്താണെന്നു പറയാം.

അച്ഛൻ പറഞ്ഞ രസകരമായ ഒരനുഭവം.  വര്ഷങ്ങള്ക്ക് മുമ്പ് മൂപ്പർ ഒരു സ്ഥലത്തെക്ക് ബസിൽ യാത്ര ചെയ്യുകയായിരുന്നു.   നല്ല തിരക്കുള്ള ബസിൽ
ഇരിക്കുമ്പോൾ, അടുത്തിരിക്കുന്ന ആൾ സഹകരിക്കുന്നില്ല - വെറുതെ തിരക്കി 
തിരക്കി ബുദ്ധിമുട്ടിക്കുന്നു.  ആ കഥാപാത്രത്തെ കുറിച്ച് അച്ഛൻ വിവരിച്ചത് ഇപ്രകാരമായിരുന്നു: 

കണ്ടാൽ, ഒ.   ചന്തു മേനോന്റെ ശാരദയിലെ, സര്പ്പദൃഷ്ടിയുള്ള വയ്ത്തിപ്പട്ടരെപ്പോലെ ഇരിക്കും - ആ ഭാവവും നോട്ടവുമെല്ലാം.  
സഹികെട്ടപ്പോൾ, അച്ഛൻ പറഞ്ഞത്രേ:  

''പട്ടരേ, ഞാൻ ഒരു തെരക്ക് തെരക്കിയാൽ ഉണ്ടല്ലോ. താഴെ വീണു കുട്ടിക്കരണം മറിയും.''

അത് കേട്ടവർ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചു.  നമ്മുടെ സ്വാമി വഷലായി എന്ന് പറഞ്ഞാൽ മതിയല്ലോ.  ''അവഹേളന''(?)ത്തിൽനിന്നും   അതാ ഒരു ഡയലോഗ്:  
 
'’ബസിലും വേണോ കമ്മ്യൂണിസം?'' (അദ്ദേഹം മനസ്സിലാക്കിയത് ഇങ്ങിനെയൊക്കെയാണ്  കമ്മ്യൂണിസം എന്നാണ്! )   

വീണ്ടും അവിടെ കൂട്ടച്ചിരി മുഴങ്ങി.  ഇത്തവണ അതില്കൂടാൻ  അച്ഛനും.  

14 അഭിപ്രായങ്ങൾ:

  1. ഓൻ അപ്പൊ നമ്മടെ പര്ട്ട്യാ ..

    മറുപടിഇല്ലാതാക്കൂ
  2. പട്ടരുടെ ചോദ്യം കേട്ട് ഡോക്ടറുടെ പിതാവിന്റെ ദേഷ്യം പമ്പ കടന്നു കാണണം.

    നർമ്മാനുഭവം നന്നായി


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. കമ്യൂണിസ്റ്റുകള്‍ പോലും ചിരിച്ചുകാണും!!

    മറുപടിഇല്ലാതാക്കൂ
  4. പട്ടരുടെ ഉള്ളില്‍ തിങ്ങിനിറഞ്ഞ അമര്‍ഷം പുറത്തുചാടിയിരിക്കും.
    രസകരമായി ഡോക്ടര്‍സാറേ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.