2013, ജൂലൈ 11, വ്യാഴാഴ്‌ച

അബ്ബാസ് ജലീലിന്റെ തമാശകള്‍







കുവൈറ്റിലെ ഒരു ട്രേഡിംഗ് കമ്പനിയിലെ മാനേജിംഗ് ഡയറക്ടര്‍ ആണ് അബ്ബാസ്‌ ജലീല്‍. ആറാം ക്ലാസ്സുവരെ പഠിച്ചു എന്നതാണ് അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത. മുനിസിപ്പാലിററിയില്‍ കോഴിവളര്‍ത്തല്‍ സെക്ക്ഷനിലെ സൂപ്പര്‍വൈസര്‍ ആയിരുന്നു. ചില്ലറ ബിസിനസ്‌ ചെയ്തു, പിന്നീട് ജോലി രാജി വെച്ച്, ഈ നിലയിലെത്തി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കണ്ടും കേട്ടും തന്റെ ബുദ്ധിയും കുബുദ്ധിയും ഒക്കെ കൊണ്ട് ആള്‍ ഒരു കമ്പനി ഉടമയായി എന്ന് മനസ്സിലാക്കുക. എംഡിയുടെ ചീഫ് അക്കൌന്‍ടന്റ്റ് ഒരു പത്രോസ് ചെറിയാനും.


ഹാന്‍റിക്യാപ്പ്ഡ്



ഒരിക്കല്‍, പത്രോസ്, എംഡിയോട് തനിക്കു ഒരു അസിസ്റ്റന്റ്‌ പോരാ, ഒരാള്‍ കൂടി വേണം എന്നും അല്ലെങ്കില്‍ ഓഡിറ്റിങ്ങിനു മുമ്പ് ജോലി മുഴുവനാക്കാന്‍ പറ്റാത്ത വിധം താന്‍ 'handicapped' ആകും എന്നും പറഞ്ഞു.

വാട്ട്‌? 'ഹാണ്ടി.....?" , ഇയാള്‍ക്ക് മനസ്സിലായില്ല. പത്രോസ് വിവരിച്ചു കൊടുത്തു.

ഹാന്‍റിക്യാപ്പ്ഡ് എന്ന് പറഞ്ഞാല്‍ കയ്യില്ലാത്ത, അല്ലെങ്കില്‍ കാലില്ലാത്ത അല്ലെങ്കില്‍ കണ്ണില്ലാത്ത ആളെ ഒക്കെയാണ് പറയുക. ഇവിടെ ഇങ്ങനെ യൂസു ചെയ്‌താല്‍, ഞാന്‍ നിസ്സഹായന്‍ ആകും, അതുകൊണ്ട് എന്നെ സഹായിക്കാന്‍ ഒരാളെ കൂടി വേണം എന്നാണു ഞാന്‍ ഉദ്ദേശിച്ചത് എന്ന് പത്രോസ് തന്നാല്‍ ആകുംവിധം എംഡിയെ മനസ്സിലാക്കി.

ഇനി ഒരിക്കല്‍, അബ്ബാസ്‌, ബാങ്കുകാര്‍ ആവശ്യപ്പെട്ട സ്റ്റേറ്റ്മെന്റ്സ് തയാറാക്കിയത് കൊണ്ടുവരാന്‍ പത്രോസിനോട് പറഞ്ഞു. പത്രോസിനത് സമയത്തിന് തയ്യാറാക്കാന്‍ പറ്റിയില്ല.

ബോസ്സ്, ഉടന്‍ പ്രതികരിച്ചു:

"ബത്രോസ്, ഇഫ്‌ ബാങ്ക് നോട്ട് ഗെറ്റ് ടുഡേ, ഐ വില്‍ ഗോ ഹാന്‍ടികാപ്പ്ട്‌."

(പത്രോസേ, ബാങ്കിന് അത് സമയത്ത് കിട്ടിയില്ല എങ്കില്‍, ഞാന്‍ ഹാന്‍റിക്യാപ്പ്ഡ് ആകും.)

പത്രോസ്, തിരിച്ചു സീറ്റില്‍ ചെന്നിരുന്നു തലയ്ക്കു കൈ വെച്ചു. മനസ്സില്‍ വിചാരിച്ചു കര്‍ത്താവേ, ഏത് നേരത്താണോ ആ......... (വേണ്ട അന്നദാതാവല്ലേ) മനുഷ്യന് എനിക്ക് ഹാന്‍റിക്യാപ്പ്ഡ് എന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കി കൊടുക്കാന്‍ തോന്നിയത്. എന്നെ പറഞ്ഞാല്‍ മതിയല്ലോ.


സിക്ക് പീപ്പിള്‍



"പത്രോസേ, നമുക്ക് രണ്ടു ആള്‍ക്കാരെ വേണമല്ലോ പുതിയ ഗരാജിലേക്ക്. ആ മാന്‍പവര്‍ ഏജെന്റിനോട് പറഞ്ഞാല്‍ മതി."

അതും പറഞ്ഞു, എംഡി അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് പോയി.

അവിടെ എത്തിയ ഉടന്‍, പെട്ടെന്ന് എന്തോ ഓര്‍ത്തിട്ടെന്നപോലെ പത്രോസിനെ ഇന്റര്‍കോമില്‍ വിളിച്ചു. ആള്‍ അവിടെ ഇല്ല. അപ്പോള്‍, അകത്തേക്ക് വന്ന ഓഫീസ്ബോയിയുടെ കയ്യില്‍ എംഡി ഒരു കുറിപ്പ് കൊടുത്തു - പത്രോസിനു കൊടുക്കാന്‍ ആയിട്ട്. കുറിപ്പ് ഇപ്രകാരം ആയിരുന്നു:

“GARAAJ – WE WANT SICK PEEPLE.”

കുറിപ്പ് വായിച്ച പത്രോസിനു കാര്യം പിടികിട്ടി. സര്‍ദാര്മാരുടെ ജോലിയെപ്പറ്റി അബ്ബാസ്‌ നല്ല നിലക്ക് സംസാരിച്ചിട്ടുണ്ട്. അപ്പോള്‍, സിഖ് (SIKH) കാരെ മതി എന്നാണു ഉദ്ദേശിച്ചത്! അല്ലാതെ രോഗികളെ അല്ല.



ദക്തൂര്‍ ദാര്‍വിഷ്



പിന്നീടൊരിക്കല്‍, അബ്ബാസ്‌ ജലീല്‍, പ്രാതല്‍ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍, പത്രോസിനോട് ചോദിച്ചു:
"യു ഗോട്ട് ദക്തൂര്‍ ദാര്‍വിഷ് നമ്പര്‍?"

(നിങ്ങള്ക്ക് ദക്തൂര്‍ ദാര്‍വിഷിന്റെ നമ്പര്‍ അറിയാമോ?)

പത്രോസ് ഒരിക്കല്‍ക്കൂടി ചോദിച്ചു. മറുപടി തഥൈവ.

"ബത്രോസ്, യു ബിക്കം ഓള്‍ഡ്‌. ബ്രിംഗ് യുവര്‍ ഫോണ്‍ ഡയറി."

(നിങ്ങള്ക്ക് വയസ്സായി, ഓര്‍മ്മയും പോയി പത്രോസേ. ആ ഫോണ്‍ ഡയറി കൊണ്ടുവാ.)

പത്രോസ്, പറഞ്ഞ പ്രകാരം ചെയ്തു. അബ്ബാസ് ഡയറി മറിച്ചു നോക്കി. 'ഡി' എന്ന് അടയാളപ്പെടുത്തിയ പേജില്‍ കണ്ണോടിച്ചു.

"വാട്ട്‌ ഈസ്‌ ദിസ്‌?" ഒരു പേരില്‍ വിരല്‍ വെച്ചുകൊണ്ട്, ബോസ്സ് ചീഫ് അക്കൌന്‍ടന്റിനോട് ചോദിച്ചു.

"DR. DARWISH."

സോറി എന്ന് പറയാന്‍ മാത്രമേ അന്നേരം പത്രോസിനു കഴിഞ്ഞുള്ളു. ഡോക്റ്റര്‍ എന്നതിന്റെ അറബി വാക്കാണ്‌ ദക്തൂര്‍ എന്ന് പാവത്തിന് പെട്ടെന്ന് ഓര്‍മ്മവന്നില്ല. അതും, വായില്‍ ചീസ്-കുബ്ബൂസ് ഇട്ടു ചവച്ചുകൊണ്ട് പറഞ്ഞാല്‍ എങ്ങിനെ ഇരിക്കും?



ഉള്ട്ടി കിയ.




ഒരിക്കല്‍, ജനാലക്കടുത്തു നിന്ന അബ്ബാസ് ജലീല്‍, കുറെ ദൂരെ തന്റെ ക്ലെര്‍ക്കിനോട് സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന പത്രോസിനോട് വിളിച്ചു പറഞ്ഞു:

സീ ദാറ്റ്‌ കാര്‍. ഉള്ട്ടി കിയ. (അബ്ബാസിനു അല്‍പ്പസ്വല്‍പ്പം ഹിന്ദി അറിയാം. അത് വേണ്ട സമയത്തും അല്ലാത്തപ്പോഴും ഒക്കെ വെച്ച് കാച്ചും.)

പത്രോസിനു മനസ്സിലായില്ല. വണ്ടി ച്ശര്ദ്ദിച്ചു എന്നോ? പോയി നോക്കിയപ്പോള്‍ അല്ലേ മനസ്സിലായത് - അബ്ബാസ് ഉദ്ദേശിച്ചത്: താഴെ, അല്‍പ്പം ദൂരെ വണ്ടി മറിഞ്ഞു (ഉല്‍ട്ടാ ഹോ ഗയ!) ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്‌ പത്രോസും അത് അല്‍പ്പനേരം നോക്കി നിന്നു.

അപ്പോള്‍, അബ്ബാസ്‌ വേറൊരു കാര്യം പറഞ്ഞു.

ഡെന്‍റിസ്റ്റ്




"ബത്രോസ്, ഐ നവ് രിമേംബര് സംതിംഗ് - ടെല്‍ ദാറ്റ്‌ ഡെന്‍റിസ്റ്റ് ഓഫ് മുഹന്ദിസ് ഗരാജ് ടു മീറ്റ്‌ മി."

(പത്രോസേ, ഞാന്‍ ഇപ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നു - മുഹന്ദിസ് ഗാരേജിലെ ഡെന്‍റിസ്ടിനോട് എന്നെ ഒന്ന് കാണാന്‍ പറയുക."

ഡെന്‍റിസ്റ്റ്?”, പത്രോസ് മനസ്സിലാകാത്ത മട്ടില്‍ ചോദിച്ചു.

"എസ്, ദാറ്റ്‌ മാന്‍ ഹു ഈസ്‌ ഡൂയിംഗ് ദി ഡെന്‍റിങ്ങ് ജോബ്‌."

(അതെ, ആ ഡെന്‍റിങ്ങ് പണി ചെയ്യുന്ന ആള്‍.")

"ഓക്കേ. യു മീന്‍, Dentor. ഞാന്‍ വിചാരിച്ചു താങ്കള്‍ക്കു ഡെന്റല്‍ ഡോക്ടര്‍ വേണമെന്ന്."


"നോ, നോ." അബ്ബാസ് ഒരു വിഡ്ഢിച്ചിരി പാസ്സാക്കി. പത്രോസും ചിരിച്ചു.



23 അഭിപ്രായങ്ങൾ:

  1. ഗൾഫ്‌ കാർക്ക് പ്രത്യേകിച്ച് ഇഷ്ടാവും ഈ നര്മം ആ മുഖം വരെ ഓരോ വരിയിലും തെളിഞ്ഞു കാണാം അബ്ബാസ്‌ ജലീൽ ഓരോ പ്രവാസിയും കാണുന്ന കഥാ പാത്രം തന്നെ ദക്തൂര്‍

    മറുപടിഇല്ലാതാക്കൂ
  2. എന്തുചെയ്യാം ഡോക്ടര്‍,ഗമയ്ക്ക് കുറവ് വരുത്താനും വയ്യാ,അധിക്ഷേപിക്കാനും വയ്യാ.പത്രോസ് സമര്‍ത്ഥനായതുകൊണ്ട്
    നിന്നുപറ്റുന്നു!
    നര്‍മ്മം നന്നായിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. സര്‍ ,താങ്കള്‍ എല്ലാം രസകരമായി അവതരിപ്പിച്ചു..ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ അറബിത്തമാശയുടെ ഒരു പരമ്പര തന്നെ..
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. നന്നായിരിക്കുന്നു. കൂടുതല്‍ എഴുതുക. പൊട്ടിച്ചിരിപ്പിക്കാന്‍ വേണ്ടി എഴുതുക. അപ്പോള്‍ കൂടുതല്‍ ഉഷാറാവും :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സുഹൃത്തേ. ഈ പൊട്ടി ചിരിക്കാൻ (ക്ഷമിക്കണം, പൊട്ടിച്ചിരിക്കാൻ) ഇഷ്ടമുള്ള ആൾ
      പ്രൊഫൈലിൽ കരയുന്നതെന്താ? കരയണ്ടാട്ടോ. നാരങ്ങാ മിട്ടായി തരാം. :)

      ഇല്ലാതാക്കൂ
    2. പൊട്ടിചിരിക്കുവാന്‍ മോഹമുണ്ടെങ്കിലും
      പോട്ടികരയിക്കും ജീവിതം...

      ആശിച്ച വേഷങ്ങള്‍ ആടാന്‍ കഴിയാത്ത
      നാടകമാണിന്നു ജീവിതം...

      ഇല്ലാതാക്കൂ
  5. Cartoonist Shaji Mathew NALLA THAMASHAKAL......
    40 minutes ago · Unlike · 1
    Thanks, my friend.

    മറുപടിഇല്ലാതാക്കൂ
  6. അബ്ബാസ് ജലീലിന്‍റെ തമാശകള്‍ തികച്ചും രസകരമായി.

    മറുപടിഇല്ലാതാക്കൂ
  7. Not only in Gulf, even here in India we can see such funny characters. A well written narration !

    മറുപടിഇല്ലാതാക്കൂ
  8. രസകരമായ വിവരണമായിരുന്നു.ഇഷ്ടമായി.

    ഒരുപാട് നാളായി ഡോക്ടറെ കണ്ടിട്ട്. ലീവിലാരുന്നുവെന്ന് ഏതോ ബ്ലോഗിൽ എഴുതിക്കണ്ടു. വീണ്ടും കണ്ടതിൽ വളരെ സന്തോഷം.


    ശുഭാശംസകൾ....


    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ ഡോക്ടര്‍,
      തമാശകള്‍ വളരെ ഇഷ്ടമായി. ചിത്രങ്ങള്‍ ചേര്‍ത്തതും നന്നായി!!
      ഇനിയും പ്രതീക്ഷിക്കാമോ??
      സസ്നേഹം,

      ഇല്ലാതാക്കൂ
    2. Thanks, Mohan.
      Narmmam ennathil clickiyaal vereyum kaanaam.

      ഇല്ലാതാക്കൂ
    3. Thanks, Mohan. Theerchayaayum.
      Already kure blogs Narmmam ennathil undu.

      ഇല്ലാതാക്കൂ

.