എന്റെ വായനയിൽ നിന്ന് ( 4 )
(ലേഖനം)
+++++++++++++++++++++++++++++++++++++++
എന്റെ വായനയിൽ നിന്ന് (1) Link:
(2) Link:
(3) Link:
+++++++++++++++++++++++++++++++++++++++
ഇത്തവണ ഒരു വായനാനുഭവത്തെക്കുറിച്ച് എഴുതാതെ എന്റെ
വായനാനുഭാവങ്ങളുടെ പശ്ചാത്തലത്തെക്കുറിച്ച് ചുരുക്കി എഴുതട്ടെ. വായനശാലകളില്നിന്നു
കുറെ പുസ്‌തകങ്ങൾ വായിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പ്രധാനമായി ഞാൻ ഒരു ഹോബിയിൽ എര്പ്പെട്ടിരുന്നു
- പുസ്തക ശേഖരണം. ഇളയമ്മ-വലിയമ്മ മക്കളും-അമ്മാവൻ മക്കളും ഒക്കെ മാലങ്കോട്ടെ തറവാട്ടിൽ ഇരുന്നു
പഠിച്ചവരായതിനാൽ, പുസ്‌തകങ്ങൾ കുറെ കിട്ടി. നോണ്‍-ഡീട്ടേൽഡ് ബുക്സ് - മലയാളത്തിലും ഹിന്ദിയിലും, ഇംഗ്ലീഷിലുമുള്ളവ. പല പ്രധാന കൃതികളും
അതിലുണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടും, ചാറൽമഴവെള്ളം, ചിതൽ മുതലായവകൊണ്ടും ക്രമേണ അത് മിക്കതും നശിച്ചു. അതിനുശേഷം, വാങ്ങിയതും
ഗിഫ്ടുകിട്ടിയതുമായ പുസ്‌തകങ്ങൾ. പലതും, ആരെങ്കിലും വായിക്കാൻ കൊണ്ടുപോകും. തിരിച്ചു കിട്ടില്ല. പിന്നീടാണ്
എനിക്ക് ബോധം ഉണ്ടാവുന്നത് - ഇത് വളരെ ഗൌരവമേറിയ കാര്യമാണ് എന്നത്. പണം ഇന്ന് വരും, നാളെ പോകും. എന്നാൽ പുസ്‌തകങ്ങൾ -
നമ്മുടെ മിത്രങ്ങൾ, ഗുരുക്കൾ - അവയ്ക്ക് അര്ഹിക്കുന്ന പ്രാധ്യാന്യം കൊടുത്തേ പറ്റൂ.
പ്രൊഫസർ ഗുപ്തൻ നായരുടെ
ഒരു ലേഖനം പണ്ട് വായിക്കുകയുണ്ടായി. നാം വായിക്കുന്നവ, എന്നും കാണത്തക്കവിധം കുറിപ്പുകളായി നാം സൂക്ഷിക്കുന്നത്
നല്ലതാണ് എന്ന്. അല്ലെങ്കിൽ, ഇനി ഒരിക്കൽ, എവിടെയോ ആരോ പറഞ്ഞപോലെ എന്നൊക്കെ നമുക്ക് പറയേണ്ടതായി വരും, എഴുതേണ്ടതായി. വരും. ഞാൻ അതും കുറെ നോക്കി. പിന്നീട് അവിടെ
ആരംഭശൂരത്തം പിടികൂടി
എന്ന് പറഞ്ഞാല മതിയല്ലോ. അതും ഒരു നല്ല കാര്യം അല്ല. പില്ക്കാലത്ത് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ ആയി. അത് ആര്ക്കും അങ്ങിനെ
വേണ്ടാത്ത കാരണം എല്ലാം ഉണ്ട്.
ഏതായാലും എന്റെ ഈ അനുഭവങ്ങൾ പുതിയ തലമുറയിൽ പെട്ടവര്ക്ക് ഏതെങ്കിലും വിധത്തിൽ
ഉപകരിക്കുമെങ്കിൽ സന്തോഷം.
***
പമ്മന്റെ ചട്ടക്കാരി എന്ന നോവൽ അദ്ദേഹത്തിന്റെ മറ്റു
രചനകളില്നിന്നു വേറിട്ട് നില്ക്കുന്നതായി തോന്നി. ചലച്ചിത്രമായപ്പോൾ
കണ്ടു. അത്
ഹിന്ദിയിലും കണ്ടു (ജൂലി). പുതിയ ''ചട്ടക്കാരി'' സിനിമ കണ്ടില്ല. പണ്ട്, സംസാരിച്ചു വന്നപ്പോൾ
എന്റെ സഹമുറിയനായിരുന്ന, വിദ്യാസമ്പന്നനായ ഒരു ക്രിസ്ത്യൻ യുവാവിനുപോലും ചട്ടക്കാരൻ/ചട്ടക്കാരി
എന്നതിന്റെ അര്ത്ഥം അറിയില്ല എന്ന് പറഞ്ഞപ്പോൾ എനിക്കതിശയം തോന്നി. ചട്ടക്കാർ
എന്നുദ്ദേശിക്കുന്നത് ആംഗ്ലോ-ഇന്ത്യൻ സമുദായത്തെയാണ്. ഇവരെ ഞാൻ കൂടുതലായി
ത്രിശ്ശിനാപ്പള്ളിയിൽ കണ്ടിട്ടുണ്ട്. അവർതമ്മിൽ ആകുന്നതും ആംഗലേയത്തിൽ സംസാരിക്കുന്നു. ഇന്ത്യൻ
ഭാഷ അറിയാമെങ്കിലും, അങ്ങിനെ ശരിക്ക് അറിയില്ലെന്ന് പറയുന്നതിലും, തങ്ങള്
ബ്രിട്ടീഷ്കാരാണ് എന്ന് പറയുന്നതിലും താല്പ്പര്യം കാണിക്കുന്നതായി
ചിത്രീകരിക്കുന്നുണ്ട്. ചട്ടക്കാരിയായി ജൂലി എന്ന കഥാനായിക. ഒരു ഹിന്ദു യുവാവുമായി പ്രണയത്തിലാവുന്നു. നല്ലൊരു പ്രണയകഥ.
ഈ നോവൽ അവസാനിക്കുന്നത് ഇങ്ങിനെയാണ്: -:
അവരിൽ ജനിച്ച കുഞ്ഞിനെ എടുത്തുകൊണ്ടു, നായകൻറെ അച്ഛൻ പറയുന്നു:
ഇവൻ ഹിന്ദുവോ ക്രിസ്ത്യാനിയോ അല്ല, ഇന്ത്യൻ പൌരനാണ്.
***
ടി. പദ്മനാഭന്റെ ഒരു കഥ. കഥയുടെ പേര്
ഓര്ക്കുന്നില്ല. ഒരു പയ്യന് - ചായക്കടയിലെ ചില്ലലമാരക്കുള്ളിലെ പലഹാരങ്ങൾ
തന്നെ മാടി വിളിക്കുന്നതായി തോന്നുന്നു. ഉള്ളിൽ കയറി. എന്തുവേണം എന്ന് ചോദിച്ചയാളോട്,
ഒരു ഐറ്റം ചൂണ്ടിക്കാണിക്കുന്നു. അത് കൊടുത്തു. ഇനി
എന്തുവേണം, വട? വേണം - ഉത്തരം. അത് കഴിഞ്ഞു ഇനി? ചോദിച്ചതിനെല്ലാം വേണം എന്നുത്തരം. എന്തോ പന്തികേട് തോന്നി ബില് കൊടുക്കുന്നു. അവൻ ആ മഞ്ഞ തുണ്ടുകടലാസ് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് പറഞ്ഞു:
ഇത് വേണ്ട.
(തുടരും)