2013, ഏപ്രിൽ 9, ചൊവ്വാഴ്ച

മലയാളിയുടെ മര്യാദ?!


മലയാളിയുടെ മര്യാദ?!

(അനുഭവം)


വളരെ വര്ഷങ്ങളായി പ്രവാസ ജീവിതം (ഇന്ത്യയിലും പുറത്തും) നയിക്കുന്ന എനിക്ക് ചില മലയാളികളുടെ ഒരു മര്യാദകേടിനെക്കുറിച്ച് പറയാതിരിക്കാൻ വയ്യ.  പല സന്ദര്ഭങ്ങളിലും ഞാൻ ഇക്കാര്യത്തിൽ സാക്ഷി ആയിട്ടുണ്ട്‌. ഇങ്ങിനെ മര്യാദകേട് പറയുന്നവർ വിദ്യാഭ്യാസം ഇല്ലാത്തവർ മാത്രം ആണ് എന്ന് തെറ്റിദ്ധരിക്കെണ്ടതില്ല. സാക്ഷര കേരളത്തിലെ അഭ്യസ്തവിദ്യരും ഇതിലുണ്ട്! 

ഇനി, കാര്യം എന്താണെന്ന് പറയട്ടെ.  മലയാളി അല്ലെന്നു തോന്നിയാൽ, ഒരാളെപ്പറ്റി (എത്ര ആദരണീയനായ/ആദരണീയയായ  വ്യക്തി ആണെങ്കിലും!) ''അവൻ''/''അവൾ'' എന്ന് പറഞ്ഞു സംസാരിക്കുക എന്നതുതന്നെ. ''ങ്ങ്ഹാ, അവന്റെ കാര്യമാണോ പറഞ്ഞത്?'', ''അവള്ക്കുവേണ്ടി ആണോ കൊടുക്കേണ്ടത്?'' എന്നൊക്കെ.  ആ പറയുന്ന ആൾ ഇങ്ങിനെ ഒരു മര്യാദയില്ലാതെ സംസാരിക്കുന്നത് ഒരു ''തറ'' സംസ്കാരവും, ''തല്ലുകൊള്ളിത്തരവും'' അല്ലെ

ഇത്ര ശക്തമായി ഞാൻ ഇതെഴുതാൻ കാരണം, ഒരു റെസ്റ്റോരേന്റിൽ വെച്ച് ഞാൻ കണ്ട/കേട്ട കാര്യം മറക്കാന്പറ്റാത്തതുകൊണ്ടാണ്:

കാഷ് കൌണ്ടറിൽ ഒരു പാർസൽ തയ്യാറാക്കി വെച്ചത്, ഒരു മാന്യൻ, ''ഇത് എനിക്കുള്ളതാണല്ലോ?’’ അല്ലെ?" എന്ന് ചോദിച്ചു.  കാഷിലുള്ള ആൾ അതെ എന്ന് പറയുന്നതിന് മുമ്പായി അടുത്ത് നിന്ന സഹായി കാഷിയരോട് ചോദിക്കുന്നു:
''ഇത് ഇവനുള്ളതാ?!''

ഇവൻ എന്നല്ല പറഞ്ഞത്. പറഞ്ഞത് അങ്ങിനെതന്നെ എടുത്തെഴുതി, അത് വായിച്ചാൽ, വായിക്കുന്നവർ നെറ്റി ചുളിക്കും.

ആ മാന്യദേഹം ഒന്ന് വിളറി, പിന്നെ വളരെ ഗൌരവത്തിൽ ഒന്ന് നോക്കിയശേഷം സ്ഥലം വിട്ടു.  ഇനി ഒരിക്കൽ അങ്ങോട്ട്‌ വരുമോ എന്ന് കണ്ടറിയണം. എന്നാൽ, ആ ദേഹം മലയാളി ആയിരുന്നു.  ആ മര്യാദയില്ലാതെ പറഞ്ഞ മലയാളി മണ്ടശിരോമണിക്ക് അദ്ദേഹം മലയാളി ആണ് എന്ന് മനസ്സിലായില്ല! എന്നാലോ?

ലജ്ജയും, നിരാശയും, സങ്കടവും, ദേഷ്യവുമൊക്കെ എന്നിൽ മിന്നി മറഞ്ഞു.  ഞാൻ നമ്മുടെ ചില ആള്ക്കാരുടെ ഇപ്പോഴുമുള്ള ഈ ''തറ'' സ്വഭാവത്തെക്കുറിച്ച് ആലോചിച്ചപ്പോൾ, ഏതാനും പേരെങ്കിലും ഇത് വായിക്കുമല്ലോ എന്ന് തോന്നിയത്കൊണ്ട് ഇവിടെ കുറിക്കുകയാണ് - ഇന്നുതന്നെ - ചൂടാറാതെ!

എനിക്കറിയാം - ഇങ്ങിനെ ചില നഗ്നസത്യങ്ങൾ തുറന്നെഴുതിയത് വായിക്കുന്ന ചില മലയാളി സുഹൃത്തുക്കളും കമെന്റാറുണ്ട് - ഓ, ഇവൻ ആരെടാ, മലയാളികളെ പറ്റി കുറ്റം പറയാൻ ഒരു മലയാളി! (പലപ്പോഴും ഇതിലും മോശമായി).  ഇതും ഞാൻ കണ്ടിട്ടുണ്ട് നെറ്റിൽ!

കുറ്റം പറയുകയല്ല, ഇതൊക്കെ നമുക്ക് ഒഴിവാക്കിക്കൂടെമറ്റുള്ളവരെക്കൊണ്ട് മോശം എന്ന് പറയിപ്പിക്കാതിരിക്കാൻ?

അതോ, ചെറുപ്പകാലങ്ങളിലുള്ള ശീലം....
എന്ന് കവി പാടിയത് അന്വർത്ഥമാക്കിയേ അടങ്ങൂ എന്നാണോ?  

14 അഭിപ്രായങ്ങൾ:

  1. വളരെ അന്വർത്ഥമായ പോസ്റ്റ്‌. . ഈ പദപ്രയോഗം അറിവ്‌കേട്‌ കൊണ്ടാണെന്നാണ്‌ എനിക്കു തോന്നുന്നത്‌. എങ്കിലും അപരിചിതരായ വ്യക്തികളെ ഒരിക്കലും അവൻ, അവൾ എന്ന്‌ സംബോധന ചെയ്യാൻ പാടില്ല. നമ്മുടെ വിദ്യാലയങ്ങൾക്കും ഇതിൽ ഒരു പങ്കുണ്ട്‌. ചൊട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സർ. അറിവ് ഇല്ലാത്തവരെ സഹിക്കാതെ നിവര്ത്തിയില്ല, മണ്ടന്മാരെയും. എന്നാൽ, എന്തോ - വ്യക്തിപരമായി ഈ ''അറിവ് കൂടുതൽ'' ഉള്ളവര ഉണ്ടല്ലോ (വെള്ളക്കാരന്റെ ഭാഷയിൽ പറഞ്ഞാൽ ''ഓവർസ്മാര്ട്ട്'') അവരെ സഹിക്കേണ്ട ഒരു ഗതികേടേ. ഇനി, ഇവരെ ചോദ്യം ചെയ്തു എന്ന് വിചാരിക്കുക - ''കട്ടിട്ടും കള്ളൻ മെക്കട്ട്'' എന്നത് തന്നെ.

      ഇല്ലാതാക്കൂ
  2. കൊച്ചായിരിക്കുമ്പോള്‍ നല്ല ശീലങ്ങളും,സംസാരങ്ങളും വീട്ടില്‍നിന്നും
    പരിശീലിപ്പിക്കണം.പഠിപ്പിക്കണം.പിന്നെ മധുസൂദനന്‍ സാര്‍ പറഞ്ഞപോലെ
    വിദ്യാലയങ്ങളില്‍നിന്നും.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കാര്യം. അതല്ലെങ്കിൽ മൊത്തം കമ്മ്യൂണിറ്റിയെ അത് ബാധിക്കും. പിന്നെ, വേലി തന്നെ വിളവു തിന്നാലോ. അഥവാ, പഠിപ്പിക്കെണ്ടവർ തന്നെ അങ്ങിനെ ആയാലോ. :)
      നന്ദി സർ.

      ഇല്ലാതാക്കൂ
  3. പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം തന്നെയാണീ ലേഖനത്തില്‍ പറഞ്ഞിട്ടുള്ളത്

    മറുപടിഇല്ലാതാക്കൂ
  4. മലയാളികൾക്കിങ്ങനെ വാക്കുകളൊത്തിരിയുണ്ട്. സ്ഥലഭേദമനുസരിച്ച് മാറുമെന്നു മാത്രം.
    അവൻ,യെവൻ,ലെവൻ,ഓൻ,ഓര്..എന്നിങ്ങനെ.ഇംഗ്ലീഷ് കാർക്ക് എല്ലാറ്റിനും കൂടിയൊരു 'ഹി' മാത്രം.ഹി...ഹി...
    എന്നിരിക്കിലും,പൊതുസ്ഥലങ്ങളിൽ ഡോക്ടർ പറഞ്ഞ പോലെ കഴിവതും നല്ല പദപ്രയോഗങ്ങൾ തന്നെ അഭികാമ്യം.
    സ്വകാര്യതയിൽ അതു വേണ്ടെന്നല്ല ഈ പറഞ്ഞതിനർത്ഥം. ഇതു പോലെ, ചിലർ അമ്മയെ 'തള്ളേ'.. എന്നു വിളിക്കുന്നതു
    കേട്ടിട്ടുണ്ട്. സ്നേഹം കാണുമായിരിക്കും.പക്ഷേ, കേൾക്കുമ്പോൾ എന്തോ ഒരു വിഷമം.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. താങ്കളുടെ ആത്മരോഷത്തില്‍ പങ്കുചേരുന്നു.അന്യഭാഷക്കാരെ,പ്രത്യേകിച്ച് അറബികളെ തെറിയോടെ സംബോധനചെയ്യുന്ന മലയാളിത്തം കേട്ട് നാണിച്ചുപോയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  6. ഈ ആത്മരോഷം ഓരോ മലയാളിക്കും ഉണ്ടാവേണ്ടതാണ്. തീര്ച്ചയായും, വേണ്ടിടത്ത് വേണം. വേണ്ട എന്ന് ഞാൻ പറയുന്നില്ല. ഒരുപക്ഷെ, എന്റെ ലേഖനം വായിച്ചു, പാവപ്പെട്ടവർ, അങ്ങിനെ അല്ല എന്ന് തോന്നിയവരെ അങ്ങിനെ വിളിച്ചാൽ അതിൽ വലിയ കാര്യമില്ല എന്ന് വിചാരിക്കുന്നവർ ആകും. നല്ല മനസ്സിന്റെ ഉടമകൾ പാവപ്പെട്ടവരിലും അല്ലാത്തവരിലും ഉണ്ട്.

    വേറൊരു കാര്യം പറയാം. വര്ഷങ്ങള്ക്ക് മുമ്പ് ഞാൻ നോക്കി നില്ക്കെ, ബോംബെയിൽ ഒരു മലയാളി വേറൊരു മലയാളിയോട് നാട്ടുകാരനായ മറാത്തി മദ്ധ്യവയസ്ക്കനെപ്പറ്റി: അവനും, അവന്റെ ഒരു പൈജാമയും! (പുശ്ചം). ഒന്നാമത്, നാം എവിടെപോയാലും അവിടത്തുകാരെ ബഹുമാനിക്കാൻ നോക്കണം, രണ്ട് - നാം മുണ്ടും ലുങ്കിയും ധരിക്കുന്നപോലെ തന്നെ അല്ലെ അത്? മൂന്ന് - ആ മനുഷ്യന്റെ പ്രായം നോക്കുക. (ഒരൽപം തമാശക്ക്, നാം നമ്മുടെ ആളെ/ആള്ക്കാരെതന്നെ ചെറുതായി കളിയാക്കുന്നത്പോലെ ആണെങ്കിലത്‌ സാരമില്ല. എന്നാൽ ഇതങ്ങിനെ തോന്നിയില്ല, ഒട്ടും.) ഈ മലയാളി ''വീരന്മാരാ''ണ് അവിടെ ഒരു ''മണ്ണിന്റെ മക്കൾ'' പ്രശ്നം സൃഷ്ടിക്കാൻ കാരണക്കാർ (മുഖ്യമായി / അല്ലെങ്കിൽ ഭാഗികമായി) എന്ന് പറഞ്ഞാൽ അതൊന്നുമല്ല എന്ന് പറയാൻ പറ്റുമോ?

    മറുപടിഇല്ലാതാക്കൂ
  7. ഏട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു ...

    ഏട്ടനും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. സന്തോഷം, നന്ദി Aswathikkuttee. Same to you.

    മറുപടിഇല്ലാതാക്കൂ

.