2013, ഏപ്രിൽ 24, ബുധനാഴ്‌ച

പ്രണയോർജ്ജം


പ്രണയോർജ്ജം   (Energy of Love)



[ ഞാൻ കുറെ മുമ്പ് ഗദ്യകവിതാരൂപത്തിൽ എഴുതിവെച്ചവയിലൊന്ന്.  
ഇന്ന് ഗദ്യകവിതകളെല്ലാം കവിതകൾ എന്ന പേരില്ത്തന്നെയാണ്
പറയപ്പെടുന്നത്. 
മുൻ‌കൂർ ജാമ്യം: കവിതകളിലെ ''ഞാൻ'' ഒരു നായക കഥാപാത്രമാണ്;
എഴുതിയ ആൾ അല്ല :)  ]
എന്റെ പ്രിയപ്പെട്ടവളേ, മനസ്വിനീ,
നീ എവിടെയാണെങ്കിലും എന്റെ മാനസം
നിന്റെകൂടെത്തന്നെയായിരിക്കും;
എന്റെ മനക്കണ്ണിൽ നിന്നെ ഞാൻ ദർശിക്കും;
നിന്റെ സ്വരം ഞാനെന്നും ശ്രവിക്കും;
നിന്റെ ഗന്ധം ഞാനെന്നും ശ്വസിക്കും;

എന്റെ സ്വപ്നത്തിൽ നമ്മുടെ അധരങ്ങളെന്നും

ചുംബനങ്ങളിലേര്പ്പെട്ടുകൊണ്ടിരിക്കും;

പ്രേമ-ദാഹപരവശനായ ഞാൻ
നിന്റെ പൂമേനിയിൽ പടര്ന്നു കയറും;
ഞാനെന്നും നിനക്കുവേണ്ടി പ്രാര്ത്ഥിക്കുന്നു;
കാരണം, 'നീ'' ഇല്ലെങ്കിൽ ''ഞാൻ'' ഇല്ല;
എന്റെ മനസ്സിലെ ഈ മൃദുലവിചാരങ്ങൾ
ഊര്ജ്ജമായെന്നെ മുന്നോട്ടു നയിക്കും;
ഞാൻ നിന്നെ ഇനി കാണുന്നതുവരെയീ  
ഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു.

-=o0o=-

20 അഭിപ്രായങ്ങൾ:

  1. നെടുവീർപ്പിലെ,ചുടുകാറ്റിനോ..
    ഇമയോരമൂറും കണ്ണീരിനോ
    കദനങ്ങളാക്കാൻ കഴിയില്ല തെല്ലും
    കനവിന്റെ കനിയായ്,നീ നിൽക്കവെ..!

    ഈ പ്രണയകാവ്യത്തിനു ഭാവുകങ്ങൾ..

    ശുഭാശംസകൾ... 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ വരികള്ക്ക് അഭിപ്രായമായി മനോഹരമായ വരികൾ..... എന്നും ഇത്തരം വിലയേറിയ അഭിപ്രായങ്ങൾ പറയുന്നതിൽ സന്തോഷമുണ്ട് സുഹൃത്തേ, നന്ദിയും.

      ഇല്ലാതാക്കൂ
  2. മനോഹരമായ ഈ രചനയക്ക്‌ മുൻകൂർ ജാമ്യത്തിന്റെ യാതൊരാവശ്യവുമില്ല ഡോക്ടർ.

    മറുപടിഇല്ലാതാക്കൂ
  3. ഇനി കാണുന്നതുവരെയീ
    ഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. "ഞാൻ നിന്നെ ഇനി കാണുന്നതുവരെയീ
    ഊര്ജ്ജമെന്നും എന്നിലുണ്ടാവാൻ പ്രാര്ത്ഥിക്കുന്നു."

    ഒപ്പം അക്കാകുക്കയും പ്രാര്‍ഥിക്കുന്നു;
    ഡോക്ടര്‍ സാറിന് വേണ്ടി..!!

    ഇതുപോലുള്ള പ്രണയമൂറുന്ന വരികള്‍ സൃഷ്ടിക്കാനും
    എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനം ആവാനും...

    ക്ഷേമാശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  5. കവി യാതൊരു മുന്കൂര് ജാമ്യവും എടുക്കാന് പാടില്ല...കവിതയിലെ ഞാന് ഞാനല്ല...എന്നെക്കുറിച്ച് ഞാനെഴുതുന്നതല്ല....നിന്നെക്കുറിച്ച് ഞാനെഴുതുന്നതാണ്...പ്രണയകവിതയ്ക്ക് ആശംസകള്

    മറുപടിഇല്ലാതാക്കൂ
  6. കവിത എത്ര നന്നായാലും ഒരു ജാമ്യം ഇപ്പോഴും കയ്യിലുള്ളത് നല്ലതാ, കാരണം നമ്മുടെ കാര്യം നമ്മലല്ക്കല്ലേ അറിയൂ കല്യാണം... കഴിച്ചതാ എന്ന്നു പറഞ്ഞാൽ തന്നെ അതിലും വല്യ ജാമ്യമില്ല ഡോക്ടറെ

    മറുപടിഇല്ലാതാക്കൂ

.