റാണി..... മഹാറാണി
(ഒരു അനുസ്മരണം)
തിരുവഴിയാട് ചീരപ്പൊറ്റക്കളത്തിലേക്ക് കാലെടുത്തുവെച്ചപ്പോൾ അവൾ മനസ്സിലേക്ക് ഓടിയെത്തി - റാണി. ഇല്ല, അവൾ വന്നില്ല, വരില്ല. കാരണം..... ദിവസങ്ങൾക്കുമുമ്പ് അവൾ ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു.
റാണി - അവിടത്തെ വളർത്തുമൃഗം!
എൻറെ പേരമകൾ ഒരിക്കൽ ''നായ'' എന്ന് പറഞ്ഞപ്പോൾ, ഗൃഹനാഥൻ ''നീതന്നെ നായ'' എന്ന് ഗൗരവത്തിൽ, ''ഫീൽ'' ചെയ്ത് പറഞ്ഞതോർക്കുന്നു!
മുകളിൽപ്പറഞ്ഞത്തിനു കാരണമുണ്ട്. റാണി അവിടത്തെ ഒരു അംഗമായിരുന്നു. അവൾ വീട്ടുകാർക്കും, ബന്ധുക്കൾക്കും, നാട്ടുകാർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു. വീട്ടുകാരണവരും, വീട്ടുകാരിയും, മകനും, മരുമകളും എല്ലാം അവളെ ലാളിച്ചു വളർത്തി. അവൾ ആ സ്നേഹം അതേപടി തിരിച്ചുകൊടുത്തു.
എന്നാൽ, കാലം അവൾക്കു സ്വാഭാവികമായും അസുഖം സമ്മാനിച്ചു. പേരുകേട്ട മൃഗഡോക്ടർമാർ അവളെ ചികിൽസിച്ചു. എന്നാൽ.... ഒരുദിവസം അവൾ എല്ലാവർക്കും ദു:ഖം സമ്മാനിച്ചുകൊണ്ട് ഈ ലോകത്തോട് വിടപറഞ്ഞു.
ഗൃഹനാഥൻ ദുഃഖമടക്കാൻ പാടുപെടുന്നു, ഗൃഹനാഥ പൊട്ടിക്കരയുന്നു, മകനും മരുമകളും ദുഃഖമടക്കാൻ പാടുപെടുന്നു.....
ഒരു പണമിടപാട് സ്ഥാപനത്തിലെ മാനേജർ ആയ സുജിത്ത്, ജോലിക്കുപോകാൻ മനസ്സുവരാതെ അവളെ ഓർത്തിരുന്ന് അവളുടെ കഥ എഴുതി. അത് ഞാൻ എൻറെ ബ്ലോഗ്സ്പോട്ടിലും മുഖപുസ്തകത്തിലെ എൻറെ പേജിലും ഇട്ടിരുന്നു.
റാണീ, നിൻറെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ.
റാണി, വീട്ടുവളപ്പിൽ അന്ത്യവിശ്രമം കൊള്ളുന്നു.
വിടചൊല്ലിപ്പോയ റാണി
മറുപടിഇല്ലാതാക്കൂമഹാറാണിക്ക് അന്ത്യാജ്ഞലി അന്ത്യാഞ്ജലി...
Thanks
ഇല്ലാതാക്കൂSlots No Deposit: What are free spins no deposit bonus
മറുപടിഇല്ലാതാക്കൂWhat are free spins no 셉인소 deposit casino? 대딸 야동 When 먹튀 폴리스 검증 업체 looking for free slots no deposit casinos to try, 맥스 벳 we have prepared a 축구 토토 list of what you can expect to find at the best online