2016, ജൂൺ 26, ഞായറാഴ്‌ച

കാലം


Blog post no: 440

കാലം

(മിനിക്കഥ)

അസുഖം വന്ന് മീനയുടെ ശരീരം വേദനിച്ചപ്പോഴൊക്കെ അവളെ ഡോക്ടർ കൊടുത്ത വേദനാസംഹാരികൾ സഹായിച്ചു.  എന്നാൽ, മനസ്സു വേദനിച്ചപ്പോൾ, അവ തികച്ചും നിസ്സഹായകം.

വേദനിപ്പിച്ചയാളും വല്ലാതെ വേദനിച്ചു.  ഗോവിന്ദ് വേദനിപ്പിക്കണമെന്നു വിചാരിച്ചതല്ല.  അങ്ങനെ പറ്റിപ്പോയി.  ഇനി എന്തുപറഞ്ഞാലും അതു കൂടുതൽ തെറ്റിദ്ധാരണകൾക്കേ വഴിയൊരുക്കൂ എന്നവനു തോന്നി.  അമിതസ്നേഹം വരുത്തിവെച്ച വിന.  ആയതുകൊണ്ടു വേദനിക്കാം, വേദന മറക്കാൻ നോക്കാം, കാലം തന്നെ, അവളെ രക്ഷിക്കട്ടെ - അവൻ വിചാരിച്ചു.

8 അഭിപ്രായങ്ങൾ:

  1. യോഗം പോലെ
    കാലത്തിനനുസരിച്ച് എല്ലാം ഭവിക്കും

    മറുപടിഇല്ലാതാക്കൂ
  2. കാലം മായ്ക്കട്ടെ എല്ലാ വേദനകളും...

    മറുപടിഇല്ലാതാക്കൂ
  3. മനോവേദന തന്നെ കടുത്ത വേദന.
    മരുന്നല്ല കാലം തന്നെ മരുന്ന് അല്ലെ ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.