2016, ഏപ്രിൽ 20, ബുധനാഴ്‌ച

സന്ധ്യ

Blog post no: 434

സന്ധ്യ 


അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-

ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!

കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-

മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.

''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു

മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ

കവിയുടേതുപോലൊരു മനമാണെനിക്കും  -

നിഷ്ക്കളങ്കനായ്  പ്രകൃതിമാതാവിൻ മുമ്പിൽ!

6 അഭിപ്രായങ്ങൾ:

  1. നിഷ്ക്കളങ്കനായ്പ്രകൃതിമാതാവിന്‍ മുമ്പില്‍!
    ഹൃദ്യം!മനോഹരം!!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. ഇവ്വണ്ണമുള്ള ഹൃദാലുക്കള്‍ക്കേ സൂര്യനെ തലോടുവാനും ആലിലകളുടെ മര്‍മ്മര സംഗീത മധു നുകരുവാനും മനപക്ഷങ്ങളില്‍ ഭാവനാവിഹയസ്സില്‍ പറക്കാനും കഴിയൂ.. മനോഹരം..

    മറുപടിഇല്ലാതാക്കൂ
  3. നാച്ച്യുറൽ ബ്യൂട്ടിയോളം
    അഴകുള്ളതൊന്നും ലോകത്തില്ല ..!

    മറുപടിഇല്ലാതാക്കൂ

.