Blog post no: 434
സന്ധ്യ
അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-
ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!
കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-
മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.
''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു
മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ
കവിയുടേതുപോലൊരു മനമാണെനിക്കും -
നിഷ്ക്കളങ്കനായ് പ്രകൃതിമാതാവിൻ മുമ്പിൽ!
സന്ധ്യ
അല്പമകലെയുള്ളയാ കുന്നിന്ചെരുവിലേ-
ക്കോടിക്കയറട്ടെ ഞാൻ സൂര്യനെത്തലോടാൻ!
കാറ്റത്തിളകിയാടുന്ന ആലിലകൾതൻ സ്വര-
മൊന്നു ശ്രവിക്കട്ടേ ഞാനീ സുന്ദര സന്ധ്യയിൽ.
''മാനത്തുനിന്നും മഴവില്ലു കാൺകെ മനസ്സു
മേലോട്ടു കുതിക്കുന്നുമേ''യെന്നു പാടിയ
കവിയുടേതുപോലൊരു മനമാണെനിക്കും -
നിഷ്ക്കളങ്കനായ് പ്രകൃതിമാതാവിൻ മുമ്പിൽ!