എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ൾ [ലോകാ സമസ്താ സുഖിനോ ഭവന്തു: എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും, TREATMENT/PRESCRIPTION with World renowned Holistic Healer's comments, My articles in Gulf Daily News & Blogs in English: - വായിക്കാന്‍: വലത്തുവശത്തു, ജനപ്രിയപോസ്റ്റുകൾ / എന്റെ ബ്ലോഗ് പട്ടിക എന്നിവയ്ക്ക് മുകളിലായി നോക്കുക. നന്ദി. - പി. മാലങ്കോട് ] Blogs in English: http://drpmalankot2000.blogspot.com PL UPDATE YOUR BLOGS TO ME WHILE YOU WRITE YOUR COMMENTS. THANKS.
2013, ഡിസംബർ 31, ചൊവ്വാഴ്ച
ആരംഭശൂരത്വം
മുകളിൽ പറഞ്ഞ പ്രവണതയിൽനിന്ന് ദൈവവിശ്വാസം
ഇല്ലാത്തവരും, ഉള്ളവരും, മതപരമായ ആചാരാനുഷ്ഠാങ്ങളിൽ വിശ്വാസം ഇല്ലാത്തവരും, ഉള്ളവരും - ഏകദേശം എല്ലാവരുംതന്നെ തികച്ചും വിമുക്തരല്ല. നാം അങ്ങിനെ ആയാൽ പോരല്ലോ.
നല്ല ചിന്തകൾ, പ്രവത്തികൾ നല്ല മനസ്സിൽ ഉരുത്തിരിയുന്നതോടൊപ്പം നാം മാനസികമായി
ആരോഗ്യമുള്ളവരാകുന്നു. അത് ശരീരത്തിന് അങ്ങേ
അറ്റം ഗുണം ചെയ്യുന്നു.
അതെ, ആരോഗ്യം അഥവാ രോഗമില്ലാത്ത അവസ്ഥ നമുക്കുണ്ടാവട്ടെ.
ഒരിക്കൽക്കൂടി -
എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ.
2013, ഡിസംബർ 29, ഞായറാഴ്‌ച
അബദ്ധം പറ്റിയതാണേ...
My Blog No: 141 -
- - -
അബദ്ധം പറ്റിയതാണേ...
(അനുഭവം)
നല്ല തിരക്ക്. കൂടെ നടന്നിരുന്ന വാമഭാഗം എവിടെ എന്ന് വിചാരിച്ച
നിമിഷംതന്നെ അയമ്മയുടെ* കൈ എന്റെതുമായി കോര്ത്തതായി മനസ്സിലായി. ''കയ്യീത്തന്നെ
മുറുക്കിപ്പിടിച്ചോട്ടോ, എന്താരു തെരക്ക്.''
ഇത് കേട്ടതും കൈ കോർത്ത ആൾ പെട്ടെന്ന് കൈ പി ൻ വ ലി ച്ചു. ഞാൻ തല തിരിച്ചു ശരിക്കൊന്നു നോക്കിയപ്പോൾ ഞെട്ടിപ്പോയി.
അത് വേറൊരു മഹിളാമണി ആയിരുന്നു. തന്റെ ആൾ
അല്ല എന്ന് മനസ്സിലായതും പരിഭ്രമിച്ചു കൈ വിട്ടതാണേ.
ഞാൻ ആലോചിച്ചു - നേരെ മറിച്ചാണ്
സംഭവിച്ചതെങ്കിലോ? എന്റമ്മേ, ഓർക്കാൻ വയ്യ. അധികം താമസിയാതെതന്നെ, ഒരൽപം മുന്നിൽ നടക്കുന്ന എന്റെ മഹിളാമണിയെ കണ്ടതും ഞാൻ വിവരം പറഞ്ഞു.
''പാവം, അബദ്ധം പറ്റിയതാണേ'',
ഞാൻ കൂട്ടിച്ചേര്ത്തു.
അതാ വരുന്നു പ്രതികരണം. അതൊരു ''വടി കൊടുത്തു
അടി വാങ്ങൽ'' ആയിപ്പോയി.
''ന്നിട്ടോ, നിങ്ങളും ശരിക്കും
കയ്യീപ്പിടിച്ചോ?''
*അയമ്മ - ആ അമ്മ (ഒരു
പാലക്കാടൻ പ്രയോഗം)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)