Blog Post No: 129 -
മധ്യപ്രദേശും ഉത്തർപ്രദേശും (ഒരു കൊച്ചു നര്മ്മലേഖനം) -
ഇതേ, ഇത് രണ്ടു സംസ്ഥാനങ്ങളെക്കുറിച്ചല്ല കേട്ടോ. എന്നാലോ, ഇവ രണ്ടും നമ്മളിൽ ഉള്ള കാര്യങ്ങളെക്കുറിച്ചാണ്! കൊച്ചു നര്മ്മo, കൊച്ചുലേഖനം!
ഇതേ, ഇത് രണ്ടു സംസ്ഥാനങ്ങളെക്കുറിച്ചല്ല കേട്ടോ. എന്നാലോ, ഇവ രണ്ടും നമ്മളിൽ ഉള്ള കാര്യങ്ങളെക്കുറിച്ചാണ്! കൊച്ചു നര്മ്മo, കൊച്ചുലേഖനം!
മധ്യപ്രദേശ് - വയറ്, ഉത്തർപ്രദേശ് – മസ്തിഷ്കം.
ആദ്യം വയറിന്റെ കാര്യംതന്നെ
ആകാം,
അല്ലെ? അതാണല്ലോ നമ്മുടെ ആദ്യത്തെ ആവശ്യം. ആഹരിക്കുന്നത്
ധൃതിയിൽ ആകരുത്. സമയം തീരെ ഇല്ല, എന്തെങ്കിലും കഴിച്ചിട്ട് ഉടൻ സ്ഥലം വിടണം എന്ന് വിചാരിച്ചു, വാരി വലിച്ചു തിന്നാൽ...... പിന്നെ പറയേണ്ട
കാര്യമില്ലല്ലോ. അവനവനു ബുദ്ധിമുട്ട്, മറ്റുള്ളവര്ക്ക് ബുദ്ധിമുട്ട്, ഒരുപക്ഷെ ആഹാരം ഉണ്ടാക്കിയ ആളുടെ തന്തക്കുവരെ വിളിക്കാൻ ചിലര് മടിയും കാണിക്കില്ല. അപ്പോൾ, കഴിക്കാതിരിക്കുന്നതു തന്നെയാണ് മെച്ചം.
അല്പ്പം ക്ഷമ ഇവിടെ കാണിക്കണം.
(ഇത്തരുണത്തിൽ എന്റെ
ഗുരുനാനാഥൻ പ്രൊഫ. ഡോ. ലിയോ രെബെല്ലോയെ ആദരപൂർവ്വം ഞാൻ സ്മരിക്കുന്നു)
ആദ്യത്തേതു വയറു എങ്കിൽ, അടുത്തത് വായന. ഒരു നിശ്ചിതസമയത്തിനുള്ളിൽ
ചിലത് വായിച്ചു തീര്ക്കേണ്ടിയിരിക്കുന്നു, ഒന്ന് ഓടിച്ചു വായിച്ചു കളയാം. ഈ വിചാരം
നല്ലതല്ല. കാരണം, മുകളിൽ പറഞ്ഞപോലെതന്നെ, ''ദഹനം''
ബുദ്ധിമുട്ടാകും, എഴുതിയ ആളെ പഴിക്കും.......
എവിടെയും,
ഒരൽപം മാന്യമായ സമീപനം, ക്ഷമ കാണിച്ചേ പറ്റൂ. ഇല്ലെങ്കിൽ, ജീവിതം ''കട്ടപ്പൊക''.
അപ്പോൾ? വളരെ ശ്രദ്ധിക്കുക...... എന്ത്?
മധ്യപ്രദേശ് & ഉത്തർപ്രദേശ് J