Blog post no: 436 -
അഭിപ്രായം
(സ്കിറ്റ്)
നവവധു (ആഹാരം കഴിക്കുന്ന ഭർത്താവിനോട്):
എങ്ങനെയുണ്ട് എന്റെ പാചകം?
ഭർത്താവ്: എന്റെ അഭിപ്രായം വേണം അല്ലെ? തുറന്ന അഭിപ്രായം വേണോ?
ഭാര്യ: വേണം.
ഭർത്താവ്: പറയാം. പക്ഷെ, പിണങ്ങരുത്.
ഭാര്യ: ഇല്ല.
ഭർത്താവ്: എന്നാൽ പറയാം. പണ്ട് എന്റെ മുത്തച്ഛൻ മുത്തശ്ശിയോട് പാടിപ്പറഞ്ഞ അതേ അഭിപ്രായം -
ഉപ്പേരിയും നിന്റെ ചോറുമെടുത്തങ്ങ്
കുപ്പയിൽ കൊട്ടണമെന്നേ തോന്നൂ.''
ഭാര്യ: (ഭാവം മാറുന്നു. കരച്ചിലിന്റെ വക്കിലെത്തുന്നു.)
ഭർത്താവ്: അയ്യോ, എന്റെ പൊന്നേ, ഞാൻ വെറുതേ പറഞ്ഞതല്ലേ. അസ്സലായിട്ടുണ്ട്.
ഭാര്യ: സത്യം?
ഭർത്താവ്: (ആദ്യം സ്വന്തം തലയിൽ, പിന്നെ ഭാര്യയുടെ തലയിൽ കൈവെച്ചുകൊണ്ട്) ഇതാ എന്നാണെ, നിന്നാണെ സത്യം, സത്യം, സത്യം.
ഭാര്യ: (ചിരി പൊട്ടുന്നു)
ഭർത്താവ് (മനോഗതം) വരട്ടെ, വരട്ടെ. ഇനിയും സമയം കിടക്കുന്നു.