കുഞ്ഞുകവിതകൾ - 64
Blog Post No: 300
കലാവിരുത്
കുട്ടിക്കാലത്തെ
കടലാസുകൊണ്ടുള്ള
കലാവിരുതുകളിൽ
കപ്പലും
കളിവഞ്ചിയും
കുപ്പായവു,മുപ്പേരി-
ക്കൊട്ടയും, പിന്നെ
കാൽസറായിയും!
‘’കലക്കി’’
കലാകാരന്റെ കരവിരുത്
കറുത്ത വരകളിൽ തിളങ്ങുന്നു;
കൈതന്നു പറയട്ടെ ഞാൻ -
''കലക്കിയിട്ടുണ്ട് കേട്ടോ.''
കറുത്ത വരകളിൽ തിളങ്ങുന്നു;
കൈതന്നു പറയട്ടെ ഞാൻ -
''കലക്കിയിട്ടുണ്ട് കേട്ടോ.''
കള്ളത്തരങ്ങൾ
പൂച്ച കണ്ണടച്ചുകൊണ്ട്
പാൽ കുടിക്കുന്നു,
മനുഷ്യൻ ഇരുട്ടുകൊണ്ടോട്ടയടയ്ക്കുന്നു;
കള്ളത്തരങ്ങൾ ചെയ്യുന്നതൊരു
ബലഹീനത,
ചെയ്യുന്നതൊളിപ്പിയ്ക്കുന്നതോ, അതും തഥൈവ!