Blog Post no: 454 -
17/01/2017
എം. ജി. ആർ.
17/01/2017
എം. ജി. ആർ.
എംജിയാറിൻറെ ജന്മശതാബ്ദിയാണിന്ന്. തമിഴ്നാട് തങ്ങളുടെ പ്രിയപ്പെട്ട തലൈവരുടെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നു.
മേലകത്ത് ഗോപാലമേനോൻ രാമചന്ദ്രൻ, എം. ജി. ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടപ്പോഴും തമിഴ്നാട്ടുകാർ പുരട്ചി നടികർ, നടികർ മന്നൻ, മുടിചൂടാ മന്നൻ, മക്കൾ തിലകം, ചക്രവർത്തി, മധുരൈ വീരൻ, കലൈ മന്നൻ തുടങ്ങി എത്രയോ പേരുകൾ ഇട്ടു! പണ്ട്, പ്രശസ്ത മനഃശാസ്ത്രജ്ഞൻ ഡോ. ശാന്തകുമാർ തമിഴരുടെ മനസ്ഥിതിയെക്കുറിച്ച് ഒരു ലേഖനമെഴുതിയപ്പോൾ എഴുതി: തമിഴർ പൊതുവെ ശുദ്ധഹൃദയരാണ്. അവർക്കിഷ്ടപ്പെട്ടാൽ ആരായാലും അവരെ വാനോളം പുകഴ്ത്തും, ആരാധിക്കും, ജീവൻവരെ കൊടുക്കാൻ തയ്യാറാകും. അതിനൊരു ഉദാഹരണമാണ് മലയാളിയായ എം.ജി.ആർ.
അതെ, എം.ജി.ആർ എൻറെ നാട്ടുകാരനാണ് (പാലക്കാട്) എന്ന് മറ്റുള്ളവരോട് പറയുന്നതിൽ ഞാനും അഭിമാനിച്ചു. അദ്ദേഹത്തിൻറെ എത്രയെത്ര സിനിമകൾ കണ്ടിരിക്കുന്നു. കുറെ മുമ്പ്, താഹിർ എന്ന തൃശ്ശിനാപ്പള്ളിക്കാരൻ പറഞ്ഞപ്പോഴും എനിക്കഭിമാനം തോന്നി: എന്നാ സാർ, എംജിയാറാ? അതെന്താണെന്നു ചോദിച്ചപ്പോൾ, പുള്ളിക്കാരൻ പറഞ്ഞു - എംജിയാർക്കു മീശ ഇല്ല, മീശയുടെ സ്ഥാനത്ത് വരച്ചുവെക്കും. എനിക്കതുകേട്ടപ്പോൾ ചിരിയും വന്നു. അതെ, ഞാൻ കുറച്ചുകാലം അങ്ങനെ ചെയ്തിരുന്നു.
നടനും, നടികർ തിലകവും, ഭരത് അവാർഡ് ജേതാവുമൊക്കെയായി, പിന്നീട് ആ അന്യസംസ്ഥാനം ഏറെക്കാലം ഭരിക്കുകയും ചെയ്ത, ഒരു ജനതയുടെ മനസ്സ് കവർന്ന ആ പ്രതിഭക്കു മരണമില്ല. പ്രണാമം.