തൊഴുത്തിൽ കുത്ത്
അയാള്‍:
 പണ്ട് ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത് മുദ്രാവാക്യങ്ങൾ വിളിച്ചു പറയുമ്പോൾ....
 
ഭാര്യ: നിക്കട്ടെ, നിക്കട്ടെ.
 നിങ്ങള്‍ മുദ്രാവാക്യങ്ങൾ വിളിച്ചിട്ടുണ്ടെന്നോ? 
അയാള്‍: നീ,
  തോക്കിനകത്തു കയറി വെടിവെക്കുന്നു .
 എന്നെപ്പറ്റി പിന്നെന്താ വിചാരിച്ചേ? 
ഭാര്യ:
 എന്തോ, എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല.
 ശരി, എന്നാ അതൊന്നു കേട്ടിട്ടുതന്നെ കാര്യം.
 
അയാള്‍:
 കാശ്മീർ നമ്മുടെ നാടാണ്.
 അവിടെ  കയറിയതാരാണ്.
ഭാര്യ:
 അതുശരി.  ഇതാപ്പോ നന്നായേ.
 ഞാൻ വിചാരിച്ചൂ... 
അയാള്‍:
 എന്ത്  വിരാചിച്ചൂ?
 
ഭാര്യ:
 അതൊക്കെ പോട്ടെ, മുഴുവനാക്കു.
അയാള്‍: 
കാശ്മീർ നമ്മുടെ നാടാണ് 
അവിടെ കയറിയതാരാണ് 
ആരായാലും കയറുന്നവരുടെ...
ബാക്കി ഓര്‍മ്മയില്ല. എന്നാലും അതിനു ശേഷമുള്ളത് നോക്കട്ടെ. 
അയാളുടെ വാമഭാഗം കൌതുകത്തോടെ താടിക്ക്
  കയ്യും കൊടുത്തു കേള്‍ക്കാനിരുന്നു.
 അയാള്‍ തുടർന്നു:
കാശ്മീരത്തിൽ കൊതി വേണ്ടാ 
നുഴഞ്ഞു കയറാൻ നോക്കണ്ട 
പാറ്റൻടാങ്ക് തകര്‍ക്കാനും 
സാബര്ജെറ്റുകൾ വീഴ്ത്താനും 
ഭാരതജനതക്കെന്തുണ്ട് 
നെഞ്ഞൂക്കെന്നൊരു തോക്കുണ്ട് 
ഹുങ്ക് പറഞ്ഞിട്ടെന്തായി 
നുഴഞ്ഞു കയറീട്ടെന്തായി 
ഭൂട്ടോ നിന്പട പൊട്ടിപ്പോയ് 
ഭാര്യ:
 പിന്നെ? 
അയാള്‍:
 പിന്നെ...   
മഞ്ഞണിഞ്ഞ മാമലയിൽ 
നമ്മുടെ സോദരരൊഴുക്കുന്ന 
ഓരോ തുള്ളി ചോരക്കും 
പകരം ഞങ്ങൾ ചോദിക്കും 
ഭാര്യ:
 കഴിഞ്ഞോ?
അയാള്‍:
 ഉവ്വെന്നു തോന്നുന്നു.
 അപ്പഴേ, ഏതോ രാഷ്ട്രീയപ്പാര്‍ട്ടിയുടെ മുദ്രാവാക്യം ആണെന്ന് വിചാരിച്ചു അല്ലെ, ആദ്യം? അല്ല, ഈ മുദ്രാവാക്യങ്ങൾ
  ഭരണപക്ഷവും,. പ്രതിപക്ഷവും, വിദ്യാര്‍ത്ഥി സംഘടനകളും എല്ലാം ഒറ്റക്കെട്ടായി
 പറഞ്ഞിരുന്നു.  
ഭാര്യ:
 എന്നുവെച്ചാൽ,   ഇതുപോലെ വല്ലതും വരണം അല്ലെ എല്ലാം ഒറ്റക്കെട്ടായി നിക്കാൻ? അല്ലെങ്കിൽ എന്നും തൊഴുത്തിൽ കുത്ത് തന്നെ എന്നര്‍ത്ഥം!?
അയാള്‍:
 ...........
 
 
ഇനിയൊരു യുദ്ധം വേണ്ട, മണ്ണിലു-
മറുപടിഇല്ലാതാക്കൂയർത്തുക നമ്മൾ ശാന്തീമന്ത്രം
കനിവിൻ മുല്ലപ്പൂവുകൾ ചോരയു-
ണങ്ങിയ വീഥിയിൽ വിതറീടുക നാം
Athe, athe. Thank u, Sir.
ഇല്ലാതാക്കൂUnited in adversity
മറുപടിഇല്ലാതാക്കൂAthe, Ajithbhai.
ഇല്ലാതാക്കൂസ്വാര്ത്ഥതാല്പര്യങ്ങള് തൊട്ടുതീണ്ടാത്ത ഭരണാധികാരികളും അനുചരന്മാരും,സത്യസന്ധരായ നേതാക്കന്മാരും തൊഴുത്തില്‍ ഉണ്ടെങ്കില്‍
മറുപടിഇല്ലാതാക്കൂതൊഴുത്തില്ക്കുത്തോ,യുദ്ധമോ ഉണ്ടാവാന്‍ സാദ്ധ്യത കുറവാണ് അല്ലെ ഡോക്ടറെ.
ആശംസകള്‍
Athe, Sir. Thanks.
ഇല്ലാതാക്കൂഒത്തൊരുമിച്ചു നിൽക്കാൻ യുദ്ധവും,ക്രിക്കറ്റും വരണം. ഹ..ഹ..
മറുപടിഇല്ലാതാക്കൂനല്ല രചന.
ശുഭാശംസകൾ...
Athe, angine allaatheyum venaallo. Thanks, my friend.
ഇല്ലാതാക്കൂവിദ്യാഭ്യാസം അനുഭവങ്ങൾ ഇത് രണ്ടും ആണ് ഭാരതത്തെ ഒരുമിച്ചു നിർത്തിയത്. സ്വാതന്ത്ര്യ സമരസേനാനികൾ അനുഭവിച്ച വേദന അന്ന് ജീവിച്ചവർ അനുഭവിച്ച അടിമത്തം ഒന്നും ഇന്നത്തെ തലമുറ അറിയുന്നില്ല പറഞ്ഞു കേട്ട് കൊടുക്കുവാൻ ഇന്ന് ചരിത്രങ്ങൾ പോലും വികലം ആക്കി വളചോടിചിരിക്കുന്നു. വിദ്യാഭ്യാസം സ്വാശ്രയം ആയപ്പോൾ. വില കൊടുത്തു രാജ്യസ്നേഹം പഠിക്കേണ്ടി വരും അത് വല്ലാത്ത വില യാവും
മറുപടിഇല്ലാതാക്കൂവളരെ പ്രസക്തം ആണ് ഡോക്ടറുടെ ഈ വെറും നേരം കുറിപ്പടിയിൽ കാണിച്ചു തരുന്ന പൊള്ളുന്ന യഥാർത്ഥ്യം
Athe, പൊള്ളുന്ന യഥാർത്ഥ്യം. Thanks.
ഇല്ലാതാക്കൂസൌഗന്ധികം പറഞ്ഞത് അക്ഷരംപ്രതി ശരി.....
മറുപടിഇല്ലാതാക്കൂThank you...
ഇല്ലാതാക്കൂഅല്ലെങ്കിലും ദുരന്തമോ, തീവ്രവാദി ആക്രമണമോ , നുഴഞ്ഞു കയറ്റമോ വന്നാലെ നമ്മൾ ഒറ്റകെട്ടായി നില്ക്കുകയുള്ളൂ. ടെശീയവികാരം ഉണരൂ.
മറുപടിഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂസമകാലീന പ്രസക്തം!!
ആശംസകള്‍!!
Thanks, Mohan.
ഇല്ലാതാക്കൂഒത്തുരുമിച്ചാല് മലയും പോരും.
മറുപടിഇല്ലാതാക്കൂThanks, my friend. Welcome to my blog.
ഇല്ലാതാക്കൂവായിക്കാന് നല്ല രസം... നന്നായിട്ടുണ്ട് ട്ടൊ,.. ആശംസകള്‍..
മറുപടിഇല്ലാതാക്കൂThanks, Joyichaa.
ഇല്ലാതാക്കൂഇനി അയാള്‍ എന്ത് .പറയാൻ.. ഭാര്യ പറഞ്ഞതല്ലേ ശരി..
മറുപടിഇല്ലാതാക്കൂഇങ്ങനെ എന്തെങ്കിലും വന്നാലല്ലേ നമ്മൾ ഒറ്റക്കെട്ടായി നില്‍ക്കുള്ളൂ
@Nalina: Thanks for your comments.
ഇല്ലാതാക്കൂ