എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ൾ [ലോകാ സമസ്താ സുഖിനോ ഭവന്തു: എന്റെ ഗ്രാമവും മരിക്കാത്ത കുറെ സ്മരണകളും, TREATMENT/PRESCRIPTION with World renowned Holistic Healer's comments, My articles in Gulf Daily News & Blogs in English: - വായിക്കാന്‍: വലത്തുവശത്തു, ജനപ്രിയപോസ്റ്റുകൾ / എന്റെ ബ്ലോഗ് പട്ടിക എന്നിവയ്ക്ക് മുകളിലായി നോക്കുക. നന്ദി. - പി. മാലങ്കോട് ] Blogs in English: http://drpmalankot2000.blogspot.com PL UPDATE YOUR BLOGS TO ME WHILE YOU WRITE YOUR COMMENTS. THANKS.
2014, ജനുവരി 6, തിങ്കളാഴ്‌ച
രവിയേട്ടൻ പോയി.....
രവിയേട്ടൻ പോയി.....
(ഓർമ്മക്കുറിപ്പ്)
എന്റെ ഇളയമോളുടെ വിവാഹം.
വിലാസം ഉള്ളതുകൊണ്ട് ഘാട്ട്കൂപ്പറിലുള്ള (മുംബൈ) രവിയേട്ടനും കുടുംബത്തിനുംകൂടി ഒരു ക്ഷണക്കത്ത്
അയക്കാൻ ഞാൻ ഏർപ്പാടാക്കി. മൂത്തമോളുടെ വിവാഹത്തിനു
അങ്ങനെ ചെയ്തപ്പോൾ അദ്ദേഹം വന്നിരുന്നു - തനിയെ.
അതുകഴിഞ്ഞ് ശീർദിയിലേക്ക് പോയി. ഇത്തവണയും അതുപോലെ ഒറ്റക്കെങ്കിലും വരാതിരിക്കില്ല - ഞാൻ ഭാര്യയോടു ഫോണിൽ സംസാരിക്കുമ്പോൾ പറഞ്ഞു.
കുറെയായി പുള്ളിക്കാരന്റെ വിവരം അറിയാറുണ്ടായിരുന്നില്ല. എപ്പോഴൊക്കെയോ ഫോണിൽ വിളിച്ചു. കിട്ടിയില്ല.
(ഗൾഫിൽനിന്ന് മുംബെയിലേക്ക് ലീവിൽ പോകുമ്പോൾ വിളിച്ചു സംസാരിക്കുകയോ കാണുകയോ
ചെയ്തിരുന്നു.) മറ്റു സുഹൃത്തുക്കളുമായി ഈമെയിലിൽ
ബന്ധപ്പെടാറുണ്ട്. എന്നാൽ ഇവിടെ അതുമില്ല.
പത്താം ക്ലാസ്സ് പാസായി ബോംബെയിൽ ജോലി തുടങ്ങിയ കണ്ണൂർക്കാരൻ സ്വയം
പഠിച്ചു ഗ്രാജുയേറ്റു ആയി; പോസ്റ്റ് ഗ്രാജുയേറ്റു ആയി.
കുറെ ഡിപ്ലോമകൾ വാരികൂട്ടി. LLB പാസ്സായി. വക്കീൽ ആയി
ജോലി തുടങ്ങിയപ്പോഴേക്കും വിവാഹം കഴിക്കാൻ വൈകി.
സാരമില്ല. രണ്ടു മക്കളുമായി.
വിദ്യാഭ്യാസത്തിൽ എന്നപോലെതന്നെ, ജോലിയിലും രവിയേട്ടൻ വളരെ ഉത്സുകനായിരുന്നു തിരക്കുള്ള ആൾ അല്ലെ, ശരി - പിന്നെ കാണാം, പിന്നെ സംസാരിക്കാം എന്ന്
ഞാനും കരുതി.
വിധിയുടെ വിളയാട്ടം ആ നല്ല മനുഷ്യന്റെ ജീവൻ അപഹരിച്ചു - അകാലത്തിൽ
കുഴഞ്ഞുവീണ്, പെട്ടെന്നായിരുന്നു അന്ത്യം.
പ്രസരിപ്പുള്ള ആ മുഖം, നടത്തം - ഒരിക്കലും മറക്കാൻ
പറ്റില്ല. ഇതെഴുതുമ്പോഴും എല്ലാം എന്റെ കണ്ണിൽത്തന്നെയിരിക്കുന്നു! പാവം.
കൂടുതലായി ഒന്നും എഴുതാൻ തോന്നുന്നില്ല. നാം പറയാറില്ലേ - ''വിശ്വാസം വരുന്നില്ല'' എന്ന്. അതെ, എനിക്കിപ്പോഴും രവിയേട്ടൻ
ഇല്ല എന്ന സത്യം ഉൾക്കൊള്ളാൻ പറ്റുന്നില്ല!
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെ.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അത്വ്, ചില നേരങ്ങളില്‍ മനുഷ്യര്‍ ഇങ്ങനെ ഒരില പൊഴിയും പോലെ.. അല്ലേ..
മറുപടിഇല്ലാതാക്കൂഹൃദയസ്പര്ശിയായ ഒരു കുറിപ്പ്
Athe. Thanks for your instant response, Echmu.
മറുപടിഇല്ലാതാക്കൂപലപ്പോഴും മരണം വളരെ പെട്ടെന്നാണ് ,
മറുപടിഇല്ലാതാക്കൂപക്ഷേ വിധി നേരത്തെ തീരുമാനിക്കപ്പെട്ടതും
നമ്മെക്കാൾ ഒരല്പം നേരത്തെ എന്നു മാത്രം കരുതുക...
Correct.
ഇല്ലാതാക്കൂസമയമായാല് പോകാതെ പറ്റില്ലല്ലോ ഡോക്ടറേ, എന്തു ചെയ്യാന്‍.
മറുപടിഇല്ലാതാക്കൂദുഖത്തില് പങ്ക് ചേരുന്നു.
Thanks, my friend.
ഇല്ലാതാക്കൂസ്വപ്രയത്നത്താൽ ജീവിതത്തിൻറെ പടവുകൾ ഓരോന്നായി കയറനായി എങ്കിലും അകാലത്തിൽ മൺമറഞ്ഞ രവിയേട്ടന്ന് ആദരാഞ്ജലികൾ.
മറുപടിഇല്ലാതാക്കൂNanni, Dasettaa.
ഇല്ലാതാക്കൂഡോക്ടറുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു.
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂഎല്ലാം വിധിയുടെ വിളയാട്ടങ്ങൾ
മറുപടിഇല്ലാതാക്കൂദുഖകരം..രവിയേട്ടന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ പ്രണാമം
മറുപടിഇല്ലാതാക്കൂThanks, my friend.
ഇല്ലാതാക്കൂഇത്തരത്തിൽ നിരവധി വേർപാടുകൾ
മറുപടിഇല്ലാതാക്കൂകണ്മുൻപിൽ കണ്ടു കൊണ്ടിരിക്കുന്നു
ഈ അടുത്തിടെ ഞാനുമായി അടുത്തിടപഴകിയ
ചില പ്രീയപ്പെട്ടവരുടെ വേർപാട് ഇപ്പോഴും
ഉൾക്കൊള്ളാൻ കഴിയാത്തതു പോലെ
പക്ഷെ ഇന്നല്ലെങ്കിൽ നാളെ.......
നല്ലൊരു ഓർമ്മക്കുറി
പ്രീയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു
Thank you, Sir.
ഇല്ലാതാക്കൂsusheela edathiammayude thotta veettil undayirunnavar alle?
മറുപടിഇല്ലാതാക്കൂaddhehathinte aathmavinu nithya shanthi nerunnu.
Alla, ith ente old friend (Heatly & Gresham)
ഇല്ലാതാക്കൂYes, yes - anganeyum kettu.
ഇല്ലാതാക്കൂആത്മാവെന്ന ഒന്നുണ്ടെങ്കില്‍ അതിനു ശാന്തി ലഭിക്കട്ടെ
മറുപടിഇല്ലാതാക്കൂThanks. Welcome to my blog.
ഇല്ലാതാക്കൂഅങ്ങിനെ ഉള്ള നല്ല വ്യക്തിത്വങ്ങൾ ഓർക്കപ്പെടണം ഇത് വായിച്ചപ്പോൾ അങ്ങിനെ ഒരാളെ നേരിൽ പരിചയപ്പെട്ട പോലെ അത് കൊണ്ട് തന്നെ ആ വേര്പാടും രവിയേട്ടന് ആദരാജ്ഞലികൾ
മറുപടിഇല്ലാതാക്കൂThank u.
ഇല്ലാതാക്കൂinnu njan naale nee ennapole... naale aareyokkeyaanu kaanaan pattuka ennaaru kandu?
മറുപടിഇല്ലാതാക്കൂSariyaanu.
ഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂThanks, my friend. Welcome to my Blog.
ഇല്ലാതാക്കൂആ ആത്മാവിനു നിത്യശാന്തി നേരുന്നു
മറുപടിഇല്ലാതാക്കൂഏറെ അടുപ്പമുള്ളവരില്‍ ചിലര്‍ മരിച്ചുകഴിഞ്ഞാലും നമ്മുടെ മനസ്സില്‍......
മറുപടിഇല്ലാതാക്കൂഎനിക്കും പറ്റിയിട്ടുണ്ട്....
ഫോണ്‍ ചെയ്ത്.....പിന്നെ ഞെട്ടലോടെ........
ആശംസകള്‍ ഡോക്ടര്‍
Athe, athu angane aanu.
മറുപടിഇല്ലാതാക്കൂആത്മാവിനു നിത്യശാന്തിയുണ്ടാകുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട്...
മറുപടിഇല്ലാതാക്കൂThanks, Sreekuttan.
ഇല്ലാതാക്കൂ