2014, ജനുവരി 28, ചൊവ്വാഴ്ച

അശ്രദ്ധ


Blog post No: 160 - 


അശ്രദ്ധ

(ഒരു കൊച്ചു ലേഖനം)

അശ്രദ്ധ - അല്ലെങ്കിൽ ശ്രദ്ധക്കുറവ്  - ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തും.  സ്നേഹബന്ധങ്ങൾ, ജോലി.... എന്തിനധികം - ജീവൻ വരെ നഷ്ടപ്പെട്ടു എന്ന് വരാം.  ഏതൊരാളെയും പലപ്പോഴും ബാധിക്കുന്ന ഒരു കാര്യമാണിത്.  സ്വതവേ, താല്പര്യത്തോടെ, ഉന്മേഷത്തോടെ ജോലി ചെയ്തു തീര്ക്കുന്ന ഒരാൾ അൽപ്പനേരത്തെക്കു ക്ഷീണം തീര്ക്കുമ്പോഴാകാം കഷ്ടകാലം അയാളെ പിന്തുടരുന്നത്.   തീര്ച്ചയായും നമ്മുടെ പരിധിക്കു അപ്പുറം അങ്ങനെ വരുന്നു എങ്കിൽ ഒരു രക്ഷയുമില്ല.  എന്നാൽ, ശ്രദ്ധിക്കാനുള്ളത് ശ്രദ്ധിക്കുക എന്നതത്രേ കരണീയം.

വര്ഷങ്ങള്ക്ക് മുമ്പ് ഞാൻ ബോംബെ ആംബുലൻസ് കോളേജിൽ ഫസ്റ്റ് എയ്‌ഡു വിദ്യാര്ത്ഥി ആയിരുന്നപ്പോൾ പഠിച്ച ഒരു കാര്യം  പറയട്ടെ:

ജീവൻ വളരെ വിലപ്പെട്ടതാണ്‌.  അഥവാ, അതിനു തുല്യമായി വേറൊന്നുമില്ലതന്നെ. അപകടത്തിലോ അസുഖാവസ്ഥയിലോ പെട്ട ഒരാളുടെ ജീവൻ സംരക്ഷിക്കാൻ സാധിക്കുക എന്നത് വളരെ മഹത്തായ ഒരു കാര്യമത്രെ.  ആദ്യമായി, ഇവിടെ  വേണ്ടത് മനസ്സാന്നിദ്ധ്യം ആണ്.  മനസ്സ് പതറാതെ ആവുന്നതും പെട്ടെന്ന് ചെയ്യാൻ കഴിയുന്നത് ചെയ്യുക എന്നതുതന്നെ.  ഇതിലെക്കായി നാം കയ്യിൽ കിട്ടിയ, കണ്ണിൽ കണ്ട സാധനങ്ങളെന്തും തല്ക്കാല നിവൃത്തിക്കായി ഉപയോഗിക്കുക (improvise ).  അല്ലെങ്കിൽഎല്ലാം അതിന്റേതായ രീതിയിൽത്തന്നെ വേണമെന്ന് മനസ്സ് ശഠിച്ചാൽ നാം അറിഞ്ഞുകൊണ്ട് ഒരാളുടെ ജീവന് ഉത്തരവാദി ആകേണ്ടിവരും.


ചുരുക്കിപ്പറഞ്ഞാൽ, വിഷയത്തിൽ കൂടുതൽ വിശകലനം ആവശ്യമാണെന്ന് തോന്നുന്നില്ല.

ഓർമ്മക്കുറവോ, ശ്രദ്ധക്കുറവോ  ഏതെങ്കിലും കാരണവശാൽ കുറഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പറഞ്ഞുകൊണ്ട് ഈ കൊച്ചുലേഖനം അവസാനിപ്പിക്കട്ടെ. 

17 അഭിപ്രായങ്ങൾ:

  1. അശ്രദ്ധ അപകടം വരുത്തും. ഡ്രൈവിങ്ങിൻറെ കാര്യത്തിൽ പ്രത്യേകിച്ചും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ. ചില ''ആധുനിക'' മരുന്നുകൾ കഴിക്കുമ്പോൾ വാഹനം ഓടിക്കാതിരിക്കണം, അല്ലെങ്കിൽ വളരെ ശ്രദ്ധിക്കണം. ഈ വിവരം എന്റെ സുഹൃത്തായ ഒരു ചികിത്സകൻ തന്റെ രോഗിയോട് പറയുന്നത് കേട്ട് എനിക്ക് സന്തോഷം തോന്നി.

      ഇല്ലാതാക്കൂ
  2. അശ്രദ്ധകൊണ്ടും ,അലക്ഷ്യമായ ജീവിതരീതികൊണ്ടുമാണ്‌ ഇന്ന് കൂടുതല്‍
    ദുരിതങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്....
    നന്നായി ഡോക്ടര്‍ ഈ ചിന്ത.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. ഒരു നിമിഷത്തെ അശ്രദ്ധ മതി പക്ഷെ എന്ത് ചെയ്യാൻ പറ്റി പോയിട്ടാണ് പലതും തിരിഞ്ഞു നോക്കുമ്പോൾ അറിയുക ദൈവം കൂടെ ഉണ്ടെന്നു തോന്നിപോകുന്ന നിമിഷങ്ങൾ ആണ് ചിലപ്പോൾ അശ്രദ്ധയിൽ ജീവൻ തിരിച്ചു തന്നിട്ടുള്ളത് നന്നായി ഡോക്ടറെ ഇത്തരം കുഞ്ഞു കുഞ്ഞു വിലയേറിയ ഓർമപ്പെടുത്തലുകൾ

    മറുപടിഇല്ലാതാക്കൂ
  4. ഒരു കാര്യം ചെയ്ത് ഒരല്പം പരിചയമായാൽ, പിന്നെ മനുഷ്യനെ അശ്രദ്ധ എവിടുന്നോ വന്നു പിടികൂടും.!! വാഹനമോടിക്കാൻ പഠിക്കുമ്പോൾ നല്ല ശ്രദ്ധയാ. അതങ്ങു പരിചയിച്ചു കഴിഞ്ഞാൽപ്പിന്നെ, ഒരു കൈയ്യിൽ മൊബൈല്ഫോൺ കാണുമെന്നത് ഉറപ്പാ.!! ബാക്കിയുള്ളവർ വേണേൽ ശ്രദ്ധിച്ച് പൊയ്ക്കൊള്ളണമെന്ന ഒരു ഭാവം.

    നല്ല ലേഖനമായിരുന്നു.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  5. അശ്രദ്ധകൊണ്ട് വന്‍നഷ്ടങ്ങളുണ്ടാകാം

    മറുപടിഇല്ലാതാക്കൂ
  6. പ്രീയപ്പെട്ട ഡോക്റ്റർ,,, ജീവിതത്തിന്റെ റൂട്ട് മൊത്തമായി മാറിയ വ്യക്തിയാണ് ഞാൻ,,, അത് അശ്രദ്ധ കൊണ്ട് മാത്രമല്ല,, എന്റെ വിധി കൂടിയാണ്. എന്റെ കൂടെ ഡിഗ്രി പഠിച്ചവർ ഇപ്പോഴും കണ്ടാൽ ആശ്ചര്യപ്പെട്ട് ചോദിക്കും,, നീ ഇവിടെയാണോ എത്തിയത്? ബാക്കി പറയാനെനിക്ക് വയ്യ,,,

    മറുപടിഇല്ലാതാക്കൂ
  7. ശ്രദ്ധ അത്യാവശ്യം തന്നെ.. എല്ലാ കാര്യത്തിലും..

    മറുപടിഇല്ലാതാക്കൂ

.