2014, ജനുവരി 15, ബുധനാഴ്‌ച

നിത്യഹരിത നായകൻ

Blog Post No: 154 - 

നിത്യഹരിത നായകൻ

(സ്മരണാഞ്ജലി) 




പ്രേം നസീർ കഥാവശേഷനായിട്ട്  ഇരുപത്തഞ്ചു വർഷങ്ങൾ (January 16)!  വിശ്വസിക്കാനാവുന്നില്ല. ആ മുഖം ഇന്നും മനസ്സിൽ തിളങ്ങി നില്ക്കുന്നു.

എത്ര എത്ര കഥാ പാത്രങ്ങൾ.... ഏകദേശം എല്ലാംതന്നെ നായക കഥാ പാത്രങ്ങൾ!


മലയാളത്തിലെ എഴുത്തുകാരുടെ നായക കഥാപാത്രങ്ങൾ അദ്ദേഹത്തെ തേടി വന്നു.  നിത്യ ജീവിതത്തിൽ നാം ഓർക്കുന്ന സംഭവങ്ങൾ, അതുമായി  ബന്ധപ്പെട്ട വായിച്ച കഥകൾ, നോവലുകൾ..... അവിടെയെല്ലാം ആ  മുഖം ഓടിയെത്തുന്നു.... ഇന്നും, എന്നും!  മലയാള സിനിമാഗാന പ്രേമികൾ ഓരോ പഴയ ഗാനം കേള്ക്കുമ്പോഴും, അതുമായി ബന്ധപ്പെട്ട ഗാന രംഗങ്ങൾ.... നസീർ  അഭിനയിച്ചത് ഓർത്തുപോകും.


വിമർശകരും, എവിടെയുമെന്നപോലെ, നസീര് ഇക്കാക്ക്‌ ഉണ്ടായിരുന്നു.  എന്നിരിക്കിലും, അവർ ആരുംതന്നെ അദ്ദേഹത്തിന്റെ പടങ്ങൾ കാണാതിരിക്കില്ല എന്നത് സത്യം! 

കലാ പ്രേമികൾ - കലാ കേരളം  ഇദ്ദേഹത്തെ എന്നുമെന്നും ഓർക്കുമെന്നതിൽ തർക്കമില്ല.


ആദരാഞ്ജലികൾ.  

22 അഭിപ്രായങ്ങൾ:

  1. ഒരു പേഴ്സണാലിറ്റി തന്നെ ആയിരുന്നു ഇദ്ദേഹം

    മറുപടിഇല്ലാതാക്കൂ
  2. ചെറുപ്പത്തില്‍ സിനിമകാണലില്‍ ഒരു ജ്വരം തന്നെയായിരുന്നു.
    നായകവേഷത്തില്‍ അഭിനയിക്കുന്ന പ്രേംനസീറിന്‍റെയും,സത്യന്‍റെയും
    മറ്റും സിനിമകള്‍....
    അവരോടുള്ള ആരാധന വര്‍ദ്ധിക്കുകയായിരുന്നു.....
    നല്ല ഓര്‍മ്മപ്പെടുത്തല്‍ ഡോക്ടര്‍.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. എന്‍റെ അച്ഛന്‍ എവിടെയല്ലാമോ പ്രേം നസീറിനെ ഓര്‍മ്മിപ്പിച്ചിരുന്നു.. ഉചിതമായി ഈ സ്മരണാഞ്ജലി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എച്മൂന്റെ ഏതോ ഒരു പോസ്റ്റില്‍ പ്രേംനസീറിന്റെ സാദൃശ്യമുള്ള അച്ഛനെപ്പറ്റി എഴുതിയത് ഓര്‍മ്മയുണ്ട്

      ഇല്ലാതാക്കൂ
  4. നല്ല കാലത്തെ നല്ല കഥകളും ഗാനങ്ങളും ഓര്‍മ്മിക്കുമ്പോള്‍ പ്രേംനസീറിനെ ഓര്‍ക്കാതിരിക്കില്ല.

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു മനുഷ്യനായിരുന്നു നസീര്‍ എന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. ഓര്‍മ്മപ്പെടുത്തല്‍ നന്നായി

    മറുപടിഇല്ലാതാക്കൂ
  7. മഹാനായ ആ കലാകാരന്ന് ആദരാഞ്ജലികൾ

    മറുപടിഇല്ലാതാക്കൂ
  8. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  9. നിത്യഹരിതമെന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്ന മുഖം ശ്രീ.പ്രേം നസീറിന്റേതു തന്നെ.കുലീനത എന്നത് അദ്ദേഹത്തിന്റെ വലിയ സവിശേഷതയായി പലയിടത്തും വായിച്ചിട്ടുണ്ട്.


    ഉചിതമായ കുറിപ്പായിരുന്നു .എന്റെ ആദ്യ കമന്റ് നീക്കം ചെയ്ത്,ചില മാറ്റങ്ങളോടെ വീണ്ടും പോസ്റ്റ് ചെയ്യേണ്ടി വന്നതിൽ ക്ഷമിക്കണം.ആദ്യ കമന്റിലെ നീക്കം ചെയ്ത ഭാഗം,ഈ അവസരത്തിൽ അപ്രധാനമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  10. പ്രേംനസീറിനെ ഓർമ്മിച്ചത് ഉചിതമായി ഏട്ടാ ... നല്ല എഴുത്ത്

    മറുപടിഇല്ലാതാക്കൂ

.