2013, നവംബർ 13, ബുധനാഴ്‌ച

ചെമ്പരത്തിയുടെ മനോഗതം


Blog Post No: 136 -
ചെമ്പരത്തിയുടെ മനോഗതം

(ഒരു കുഞ്ഞുകവിത)







പാടിപ്പുകഴ്ത്തുന്നുയെൻ ലാവണ്യത്തെ-

യെന്നാൽ, മൊഴിയുന്നു, ''ചെമ്പരത്തി

ചെവിയിൽ വെച്ചവൻ ഭ്രാന്ത''നെന്ന്!

ചങ്കു പറിച്ചു കാണിക്കുന്നയാളോടത്

ചെമ്പരത്തിയെന്ന് പരിഹസിക്കുന്നു നീ!

ഓന്തുപോൽ നിറം മാറുന്ന മന്നവാ,

നിനക്കൊക്കെയാണ് ശുദ്ധഭ്രാന്തെ-


ന്നു ചൊല്ലട്ടെ ഞാൻ നിസ്സംശയം! 


Courtesy (Photo):

36 അഭിപ്രായങ്ങൾ:

  1. നന്നായി ഡോക്ടർ ചെമ്പരത്തി കമ്പ് വെട്ടി തന്നെ ഒന്ന് കൊടുത്തു

    മറുപടിഇല്ലാതാക്കൂ
  2. ചെമ്പരത്തി പൂവേ ചൊല്ലൂ
    വട്ടാണോ നിന്നെ ചൂടുന്നവര്‍ക്ക്?
    എന്ന് നമുക്ക് ചെമ്പരത്തിയോട് തന്നെ ചോദിച്ചാലോ ഡോക്ടര്‍?
    :) കൊള്ളാം ഈ കൊച്ചു കവിത.

    മറുപടിഇല്ലാതാക്കൂ
  3. ഈ കവിത ചെമ്പരത്തിയെ ചൊല്ലിക്കേള്‍പ്പിച്ചുവോ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിത, ചെമ്പരത്തി എന്നെക്കൊണ്ട് എഴുതിച്ചതാണ്‌ അജിത്‌ ഭായ് -
      നീ അടക്കമുള്ള മനുഷ്യര് ഇങ്ങനെയാണ് എന്നും പറഞ്ഞുകൊണ്ട് :)
      നന്ദി.

      ഇല്ലാതാക്കൂ
  4. വെറുതെ പഴി കേള്‍ക്കാന്‍ ഇങ്ങിനെയും ചിലത് അല്ലെ?

    മറുപടിഇല്ലാതാക്കൂ
  5. ചെമ്പരുത്തിയെക്കുറിച്ചുള്ള കൊച്ചു കവിത നന്നായിരിക്കുന്നു. നിറമാലയിലും 
    തോരണത്തിലും തെങ്ങോലയോടൊപ്പം ചെമ്പരത്തിയെ ശോഭിച്ചു കാണാന്‍ കഴിയും.

    മറുപടിഇല്ലാതാക്കൂ
  6. വിളിക്കുന്നവർ ഒന്നു തിരുകിയാൽ വിളി അന്വർത്ഥമാകും.
    നന്നായി, ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. നന്നായിരിക്കുന്നു കവിത !

    ചെമ്പരത്തിയുടെ മനോഗതം പുറത്തുവരാൻ ഞാനും എന്റെ ചെമ്പരത്തിയും ഒരു നിമിത്തമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം!!

    .

    മറുപടിഇല്ലാതാക്കൂ
  8. നന്നായി കുറച്ചു ചെമ്പരത്തിപ്പൂക്കൾ അയച്ചുതരട്ടെ?

    മറുപടിഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട്..ചെമ്പരത്തി ഇഷ്ടപ്പെട്ടു..

    മറുപടിഇല്ലാതാക്കൂ
  10. Thanks.
    ചെമ്പരത്തി ഇഷ്ടപ്പെട്ടു..
    ചെമ്പരത്തിയുടെ മനോഗതം ?
    Kavitha ?
    :)

    മറുപടിഇല്ലാതാക്കൂ
  11. പാവം ചെമ്പരുത്തിയെ പുകഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും
    പാവം ചെമ്പരുത്തിയുടെ ഈ ആത്മഗതം കേള്ക്കുന്നുടോ എന്തോ?
    ഇഷ്ടായി മാഷെ ഈ ആത്മഗതം.
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  12. നല്ല ചെബരത്തിക്കവിത--- ആശംസകള്‍--

    മറുപടിഇല്ലാതാക്കൂ
  13. പൂജാദികര്‍മ്മങ്ങള്‍ക്കെല്ലാം ചെമ്പരത്തിപ്പൂ വേണം
    ചെവിയില്‍ വെക്കുമ്പോള്‍ മാത്രം!
    അപ്പോള്‍ പിന്നെ....
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2013, നവംബർ 20 1:33 PM

    നല്ല കവിത., ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന വേപ്പിലയ്ക്കുണ്ട് വേദന.

    മറുപടിഇല്ലാതാക്കൂ
  15. ചെമ്പരത്തിപ്പൂവിന്റെ വേദന കാണാൻ ശ്രമിക്കുന്നു....നന്നായി

    മറുപടിഇല്ലാതാക്കൂ
  16. ഒക്കെയും കണ്ടിട്ടും,കേട്ടിട്ടും

    അഞ്ചിതൾപ്പൂവിനു മൗനം... :)

    നല്ല കവിത


    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും, പുതുവത്സരവും നേരുന്നു.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ

.