2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

വിശാലമായ ചിന്ത


[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]


Blog No: 125 - 
വിശാലമായ  ചിന്ത


(മിനി കഥ)







"വയ്ഡ് ആയി ചിന്തിക്കണം ഇക്കാ."



വളരെക്കാലത്തിനു ശേഷം ലീവില്‍ നാട്ടില്‍ വന്ന പരമേശ്വരന്‍, തയ്യല്‍ക്കടക്കാരന്‍ സുലൈമാനോട് സംസാരമദ്ധ്യെ പറഞ്ഞു.



"അതെന്താണ് പരമാ, ഈ വയ്ഡ്? ഞമ്മക്ക് ഒരു പുടീം കിട്ടീല്ലല്ലാ."



, സുലൈമാന്‍ ഇക്ക തനി നാട്ടിന്‍പുറത്ത്കാരന്‍ ആണ്. സംസാരിക്കുമ്പോള്‍ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ഇങ്ങിനെയിരിക്കും.  പരമേശ്വരന്‍ സ്വയം കുറ്റപ്പെടുത്തി.



"അതായത്, ഇക്കാഎല്ലാവരും അവനവന്റെ ഭാഗത്ത്‌ നിന്നുകൊണ്ട് മാത്രമേ ചിന്തിക്കുന്നുള്ളൂ. അത് മാത്രമല്ലല്ലോ ഈ ലോകം? നമ്മുടെ നാടും നാട്ടുകാരും ഒക്കെ മറ്റുള്ളവരെ കണ്ടു പഠിക്കാനുണ്ട്. അല്‍പ്പം വിശാലമായി ചിന്തിക്കാന്‍ നമുക്ക് സാധിക്കണം ഒരുവിധം എല്ലാ കാര്യങ്ങളും,  എല്ലാവരുടെ കാര്യങ്ങളും കണക്കിലെടുത്തുകൊണ്ട്. അപ്പോള്‍,  അറിയാവുന്നതേയുള്ളൂ.



‘’, അങ്ങനെ! ഇപ്പൊ, ഞമ്മക്ക് പുടി കിട്ടി.’’



38 അഭിപ്രായങ്ങൾ:

  1. അതെ വയ്ഡ് ആയി ചിന്തിക്കണം...

    മറുപടിഇല്ലാതാക്കൂ
  2. വൈഡ് ആയിട്ടും വിശാലമായിട്ടും ചിന്തിക്കാൻ ഉപദേശിക്കാം. സുലൈമാൻ പറഞ്ഞതുപോലെ '' ഞമ്മക്ക് പുടി കിട്ടി '' എന്നു പറയാം. പാലിക്കാൻ മാത്രം
    കഴിയില്ല.
    നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  3. നാരോ മൈന്റഡ് ആയ ആളുകള്‍ക്കിടയില്‍ സുലൈമാനും, പരമേശ്വരനുമെങ്കിലും വയ്ഡ്‌ ആയിട്ട് ചിന്തിക്കട്ടെ :)

    മറുപടിഇല്ലാതാക്കൂ
  4. അങ്ങനെ ചിന്തിക്കാൻ കഴിയുന്നവർ നാടിനു നല്ലവർ

    മറുപടിഇല്ലാതാക്കൂ
  5. ഈ പോസ്റ്റ്‌ മുഴുവൻആകാഞ്ഞത് പോലെ തോന്നി... :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വ്യത്യസ്തമായ ഈ കമന്റിൽ സന്തോഷം. നന്ദി.
      ഇത് മിനി കഥയാണല്ലോ (ചെറുകഥ അല്ല). ഇത്തരം പോസ്റ്റിൽ ഒരു ആശയം കഥാരൂപേണ നന്നേ ചുരുക്കി അവതരിപ്പിക്കുകയാണ് വേണ്ടത്. Wide ആയി ചിന്തിക്കുക എന്ന് ചില അഭ്യസ്തവിദ്യർ പറയുന്നത് കുറച്ചു വിശാലമനസ്ഥിതിയോടെ വേണം (ഇടുങ്ങിയ ചിതാഗതി അരുത്) എന്ന് പരമൻ ഉദ്ദേശിച്ചത് ഇക്കയെ പറഞ്ഞു മനസ്സിലാക്കിയല്ലോ. കൂടുതൽ വിശകലനത്തിന് ഇവിടെ പ്രസക്തിയില്ല. എന്റെ ബ്ലോഗിലേക്ക് സ്വാഗതം. വീണ്ടും വരിക. ഒരിക്കൽക്കൂടി നന്ദി.

      ഇല്ലാതാക്കൂ
  6. അന്യർക്ക് ഉപദ്രവമുണ്ടാകാതെ, എല്ലാരും വിശാലമായി ചിന്തിച്ചെങ്കിൽ എത്ര നന്നായിരുന്നു.

    നല്ല കഥ ഡോക്ടർ.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  7. ഒരു എക്സ്ട്രാ ബോൾ കൂടി എറിയേണ്ടി വന്നു അല്ലെ ഡോക്ടർ അപ്പോൾ ക്ലീൻ ബൌൾഡ്

    മറുപടിഇല്ലാതാക്കൂ
  8. എന്റെ ഒരു സുഹൃത്ത്‌ നാം എന്തു പറഞ്ഞാലും സ്ഥിരമായി പറയുന്നത്` “ദേർ ഈസ് അനദർവെ ഓഫ് തിങ്കിങ്ങ് അറ്റ് ഇറ്റ്” എന്നത്രെ. ഒടുവിൽ തിരിച്ചെത്തുന്നത്‌ നാം പറഞ്ഞിടത്തേക്കുതന്നെ !

    മറുപടിഇല്ലാതാക്കൂ
  9. വൈഡ് ആയി ചിന്തിക്കാൻ നമുക്കും ശ്രമിക്കാം
    അതായത് ഏകാംഗ നാടകം പോലെ
    എന്റെ ഭാഗത്ത് നിന്നും മറുവശത്ത് നിന്നും പിന്നെ മറ്റു ആള്ക്കാരുടെ വശത്ത് നിന്നും നാം തന്നെ ചിന്തിക്കണം എന്ന് ..
    ഇതല്ലേ ഡോക്ടര നമ്മുടെ പരമേശ്വരൻ പറഞ്ഞത്..?ഇപ്പൊ പുടികിട്ടി

    മറുപടിഇല്ലാതാക്കൂ
  10. Wide ആയി ചിന്തിക്കുക എന്ന് ചില അഭ്യസ്തവിദ്യർ പറയുന്നത് കുറച്ചു വിശാലമനസ്ഥിതിയോടെ ചിന്തിക്കുക വേണം (ഇടുങ്ങിയ ചിതാഗതി അരുത്)
    Thanks.

    മറുപടിഇല്ലാതാക്കൂ
  11. വൈഡ് ചിന്തകള് വൈഡ് ബോളുകള് പോലെയാകരുതെന്ന് മാത്രം........

    മറുപടിഇല്ലാതാക്കൂ
  12. വിശാലമായി ചിന്തിക്കുന്ന വിശാലമനസ്ക്കര്‍..
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.