2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

ഒരു മുണ്ടിന്റെ കഥ (നര്‍മ്മം)



ഒരു മുണ്ടിന്റെ കഥ (നര്‍മ്മം)

- Dr P Malankot
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ ഗ്രാമത്തില്‍ നടന്നുവെന്ന് പറയപ്പെടുന്ന ഒരു കഥയെ അടിസ്ഥാനമാക്കിയാണ് ഇതെഴുതുന്നത്.

മൂപ്പില്‍ നായര്‍ ഗോവിന്ദന്‍ ഉണ്ണി യജമാന്‍   [ കോന്തുണ്ന്യേമാന്‍ എന്നും, പലപ്പോഴും കോന്തുണ്ണി എന്നും ജനം ശബ്ദം താഴ്ത്തി പറയും. ] നാട്ടിലെ ജന്മി. കാര്യസ്ഥന്‍കുട്ടിരാമന്‍ നായര്‍. മൂപ്പില്‍ നായര്‍ക്കു അല്പം കറുത്ത് തടിച്ചു, കുടവയര്‍ ഒക്കെയുള്ള ഒരു പ്രകൃതമാണ്. കുട്ടിരാമന്‍ നായരാകട്ടെ, ഇരുനിറമുള്ള, അല്പം മെലിഞ്ഞ ആളാണ്‌... അന്നത്തെ അഭ്യസ്തവിദ്യരായ ചില ചെറുപ്പക്കാര്‍ അവരെ ഒരു ഏകദേശ സാമ്യം കൊണ്ട് Laurel & Hardy എന്ന് വിളിച്ചു.

എവിടെ പോകുകയാണെങ്കിലും യജമാന്‍, കുട്ടിരാമനെയും കൂട്ടും. കുട്ടിരാമന്‍ നായര്‍ക്കു അതത്ര ഇഷ്ടപ്പെട്ടിട്ടൊന്നുമല്ല. പക്ഷെ, കാര്യസ്ഥനായി പോയില്ലേ? ഇഷ്ടപ്പെടാതിരിക്കാന്‍ കാരണം വേറൊന്നുമല്ല - ഈ മൂപ്പില്‍ നായര്‍ തന്റെ സംസാരത്തില്‍ 'ഞാന്‍' എന്നതിനെ വേണ്ടുവോളം ഉയര്ത്തിക്കാട്ടും. അതേസമയം, "നീ", "തീരെ പോരാ" എന്നും മറ്റും വരുത്തി തീര്‍ക്കും. ആര്‍ക്കാണ് അതൊക്കെ ഇഷ്ടമാവുക? തന്റെ വല്യെമാമയുടെ കാലത്ത് "പന്തീരായിരം വിലമതിക്കുന്ന" ആന തറവാട്ടില്‍ ഉണ്ടായിരുന്നു എന്ന സത്യം ആലോചിച്ചു കുട്ടിരാമന്‍ നായര്‍ പലപ്പോഴും നെടുവീര്‍പ്പിടാറുണ്ട്‌.

ഒരിക്കല്‍, മൂപ്പില്‍ നായര്‍ കുട്ടിരാമാനെയും കൂട്ടി അകലെ ഒരു ബന്ധുവീട്ടിലേക്കു പോയി. അവിടെ എത്തിയ ഉടന്‍, വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു:
''അറീല്യേ, ഇത് എന്റെ കാര്യസ്ഥന്‍, കുട്ടിരാമന്‍ - കുട്ടിരാമന്‍ നായര്‍."
മൂപ്പില്‍ നായര്‍ തുടര്ന്നു: "മുണ്ട് എന്റെണ്."
കാര്യസ്ഥന്‍ ഉടുത്തിരിക്കുന്ന മുണ്ട് തന്റെതാണ് എന്ന്!കുട്ടിരാമന്‍ നായര്‍ അപ്പോള്‍ ഒന്നും മിണ്ടിയില്ല. അവിടെനിന്നും തിരിച്ചപ്പോള്‍, വഴിയില്‍വെച്ചു മൂപ്പില്‍ നായരോട് പറഞ്ഞു:
''മുണ്ട് എന്റെണ് ന്ന് പറേണ്ട വല്ല കാര്യൂം ണ്ടോ? ഛെ! മോശോയി."
''പോട്ടെ, വിട്ടളയ്, കുട്ടിരാമാ. ഞാനതോര്‍ത്‌തില്യ. ഇനി ഞാന്‍ അങ്ങനെണ്ടാകാതെ നോക്ക." കുട്ടിരാമനെ പിണക്കുന്നത് ശരിയല്ല എന്ന് തോന്നിയത്കൊണ്ട് മൂപ്പില്‍ നായര്‍ പറഞ്ഞത് ഇങ്ങിനെയാണ്‌.
ഇനിയൊരിക്കല്‍, മൂപ്പില്‍ നായരും കുട്ടിരാമന്‍ നായരും കൂടി ഒരു കല്യാണവീട്ടിലേക്കു പോയി. കല്യാണവീട് ആയതുകൊണ്ട്, പതിവിനു വിപരീതമായി രണ്ടുപേരും, ഷര്‍ട്ട് കൂടി ഇട്ടിരുന്നു. അല്ലെങ്കില്‍ ഒരു മുണ്ടും വേഷ്ടിയുമുണ്ടെങ്കില്‍ ധാരാളം. പതിവുപോലെ, മൂപ്പില്‍ നായര്‍ കാര്യസ്ഥനെ പരിചയപ്പെടുത്തി. അല്പം ആലോചിച്ചശേഷം പറഞ്ഞു:
''മുണ്ട് കുട്ടിരാമന്റെന്നെ ട്ടോ."
കുട്ടിരാമന്‍ നായരുടെ മുഖം കടന്നല്‍ കുത്തിയപോലെ ആയി. അവിടെ നിന്നും ഇറങ്ങിയ ഉടന്‍ പറഞ്ഞു:
''നിങ്ങള്‍ക്കീ മുണ്ടിന്റെ കാര്യം പറയാതിരിക്കാന്‍ വയ്യാല്ലേ? ങ്ങനേങ്കി ഞാന്‍ മേലാല്‍ നിങ്ങടെ കൂടെ  ഒരൊറ്റ സ്ഥലത്തേക്കും വരില്യാ. ങ്ങനീണ്ടോ ഒരു........." കുട്ടിരാമന്‍ നായര്‍ വാക്കുകള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തി.
മൂപ്പില്‍ നായര്‍ വല്ലാത്തൊരു പരുങ്ങലില്‍ ആയി. കാര്യസ്ഥന് തന്റെ നേരെ നല്ല ദേഷ്യം വന്നിരിക്കുന്നു. അയാളെ അങ്ങിനെ തഴയുന്നത് ബുദ്ധിയല്ല. വേറൊരു കാര്യസ്ഥനെ ഏര്‍പ്പടാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച്, എന്തെല്ലാമായാലും, താനുമായി വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടിരാമന്‍ വിശ്വസ്തനായി കൂടെ കൂടിയിട്ടു വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞിരിക്കുന്നു.
''ക്ഷമിച്ചു കളയ്‌, കുട്ടിരാമാ. ഉപ്പും ചോറും തിന്നുന്ന വായല്ലേ, തപ്പും പിഴയും ഒക്കെ വരും." മൂപ്പിലാന്‍  തത്വജ്ഞാനിയായി.
''ഇനി, മേലാല്‍ ഞാന്‍ നല്ലോണം ശ്രദ്ധിച്ചോളാ. അല്ലാ, എന്റെ ഒരു വായേ." സ്വയം തന്റെ വായയെ ശപിക്കുകയും ചെയ്തു.
ഏതായാലും, കുട്ടിരാമന്‍ നായര്‍ ഒരുവിധത്തില്‍ ഇവിടെയും സമനില പാലിച്ചു എന്നുതന്നെ പറയാം.
പിന്നീടൊരിക്കല്‍, രണ്ടുപേര്‍ക്കും കൂടി അടുത്തുള്ള ഒരു തറവാട്ടിലേക്ക് പോകേണ്ടി വന്നു. അവിടത്തെ കാരണവരുടെ മകനും കുടുംബവും വളരെ വര്‍ഷങ്ങള്‍ക്കു ശേഷം പിനാങ്കില്‍ നിന്ന് വന്നിരിക്കുകയാണ്. മറക്കാതെ, മൂപ്പില്‍ നായര്‍, കാരണവരുടെ മകനോട് പറഞ്ഞു:
''നമ്മടെ കാര്യസ്ഥനെ അറീം ല്യേ?" ഒരു നിമിഷാര്ദ്ധത്തിനു ശേഷം, മൂപ്പില്‍ നായര്‍ക്കു പറയാതെ വയ്യെന്നായി:

"
മുണ്ടിന്റെ കാര്യം കുട്ടിരാമന്‍ തന്നെ അങ്കട് പറയും ട്ടോ."
ഇത്തവണ, കുട്ടിരാമന്‍ നായര്‍ ഉടുത്തിരുന്ന മുണ്ട് ഉരിഞ്ഞടുത്ത് മൂപ്പില്‍ നായരുടെ മുഖത്ത് എറിഞ്ഞിട്ടു ആക്രോശിച്ചു:
''ഇതാ പിടിച്ചോള്‍ നിങ്ങടെ മുണ്ട്."
അനന്തരം, ധൃതിയില്‍ പടിപ്പുര കടന്നു നടന്ന്നീങ്ങി. അവിടെ, പാടത്ത് പണിയുന്ന പെണ്ണുങ്ങളും, ആണുങ്ങളും, വരമ്പില്‍ കുറെ കുട്ടികളും ഉണ്ടായിരുന്നു. അവര്‍ ചിരിക്കാന്‍ തുടങ്ങി.
തന്റെ ആജ്ഞാനുവര്‍ത്തികള്‍ തന്നെ നോക്കി കളിയാക്കി ചിരിക്കുകയോ? നായര്‍ക്കു കലശലായി ദേഷ്യം വന്നു. ഒന്നോ രണ്ടോ നിമിഷത്തിനു മുമ്പ് നടന്ന ആ നാണംകെട്ട സംഭവത്തിന്‌ ശേഷം, ഇത് എരിതീയില്‍ നെയ്യ് പകര്ന്നപോലെ ആയി.
''ന്താ ക്കെ നിന്ന് ഇളിക്കിണത്? വടെ വല്ലോരും തുണീല്യാതെ നിക്ക്ണ്ണ്ടോ?"
അത്തരുണത്തില്‍, പണിക്കാരില്‍ മുഖ്യനായ ചാമി ധൃതിയില്‍ മുന്നോട്ടു വന്നു ശബ്ദം താഴ്ത്തി ചോദിച്ചു:
"പിന്നല്ലാണ്ടെ? ന്താ മൂത്താരെ* ഇത്? ങ്ങടെ മുണ്ടെവ്ടെ?" മൂത്താര് കണ്ണുരുട്ടി സ്വന്തം ശരീരത്തേക്ക് നോക്കി. അവിടെ.............. അരക്ക് താഴെ............... വാസ്കോ-ഡാ-ഗാമയുടെ കാലത്തോളം പഴക്കമുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു.............. കൌപീനം മാത്രമേയുള്ളൂ! പെട്ടെന്ന്, തോള്‍ മുണ്ടെടുത്ത് അരയില്‍ ചുറ്റി കുട്ടിരാമന്‍ നായര്‍ ആര്‍ക്കും മുഖം കൊടുക്കാതെ ധൃതഗതിയില്‍ നടകൊണ്ടു.

നോട്ട്: കഥാപാത്രങ്ങളുടെ പേരുകള്‍ സാങ്കല്‍പ്പികം. *മൂത്താര് = ഒരു (പഴയ) പാലക്കാടന്‍ പ്രയോഗം. മൂത്ത നായര്‍ എന്ന ബഹുമാന സൂചകമായ പദം ലോപിച്ചത്.


ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ 


( ഭാഗം ഒന്ന് )
Click:  http://drpmalankot0.blogspot.com/2013/02/blog-post_21.html


45 അഭിപ്രായങ്ങൾ:

  1. ക്ഷ ബോധിച്ചൂട്ടോ, വിശേഷായിക്ക്ണൂന്ന് പറയാതെ വയ്യ.
    നന്നായിരിയ്ക്കുന്നു.
    ആശംസകള്‍ ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബ്ലോഗ്‌ ഇട്ടു, നിമിഷങ്ങള്‍ക്കകം വായിച്ചു അഭിപ്രായം എഴുതിയതില്‍ സന്തോഷം, വിനോദ്. നന്ദി.

      ഇല്ലാതാക്കൂ

  2. കുട്ടിരാമൻ നായർ മുണ്ടും എറിഞ്ഞുകളഞ്ഞിട്ട് വേഗം തടിതപ്പിയത് നന്നായി.നമ്മുടെ 'ലോറൽ നായരു'ടെ അടുത്തയിര
    പതിനാലാം നൂറ്റാണ്ടിന്റെ ഗൃഹാതുരസ്മരണയുണർത്തിയ ആ കൗപീനമായേനെ..!!!ഹ...ഹ..ഹ..
    പാവം കുട്ടിരാമൻ നായർ ആ 'ദുരന്തം' മുൻ കൂട്ടി കണ്ടുകാണണം.

    ഈ 'മുണ്ട'ൻ നർമ്മം ഏറെ ഇഷ്ടമായി.



    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ ഡോക്ടര്‍,

    മുണ്ട് നര്‍മം അസ്സലായി. മനസ്സ് തുറന്നൊരു ചിരിക്ക് വഴിയോരുക്കിയത്തിനു നന്ദി!!

    മറുപടിഇല്ലാതാക്കൂ
  4. ഹഹഹ

    കൌപീനമെങ്കിലും ഉണ്ടായിരുന്നത് നന്നായി

    മറുപടിഇല്ലാതാക്കൂ
  5. @Sougandhikam, Mohan and Ajithbhai:
    ബ്ലോഗ്‌ വായിച്ചു, രസിച്ചു എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ

  6. യജമാനന്റെ വേഷം ദിലീപിനു കൊടുത്താലോ


    മറുപടിഇല്ലാതാക്കൂ
  7. ഈ മുണ്ട് പുരാണം ഇഷ്ടായി ഏട്ടാ .. നര്‍മ്മം നന്നായി വഴങ്ങുന്നു ആ കൈകളില്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം, ആശ്വതിക്കുട്ടീ. ''വഴങ്ങാത്തത്'' ഏതു വിഭാഗത്തില്‍ പെട്ടതാണ് എന്ന് പറയണേ. കൂടുതല്‍ ശ്രദ്ധിക്കാമല്ലോ.
      നന്ദി.

      ഇല്ലാതാക്കൂ
  8. ഹ ഹ ഹ ഹ ഹ ഹ ഹ ഹ മൂത്താരെ നന്നായിട്ടിണ്ട്‌ട്ടോളിന്‍ എന്താ പറയണ്ട് മുണ്ട് പുരാണം നമ്മടെ പാലക്കാടന്‍ ശൈലിയില്‍ വന്നപ്പോള്‍ ഗംഭീരമായി നായര് കൗപിനമെങ്കിലും ഉടുതല്ലോ ....നായരുടെ ചോധ്യാണ് എന്താ ഇവട ആരെങ്കിലും ഉടുതുനിയില്ലണ്ട് നിക്കുണ്ടോ ? ഹ ഹ ഹ ഹ ..രസിച്ചു രസിച്ചു ...

    മറുപടിഇല്ലാതാക്കൂ
  9. "മുണ്ട് എന്റെണ്.."
    പഴയ മാതിരിപ്പാടിന്റെ തുണി കീറുമ്പോലെ ആസ്വദിച്ചു ചിരിക്കാന്‍ കഴിയുന്ന നാട്ടുഭാഷ ഡോക്ടര്‍ മാലങ്കോടിന്റെ സ്വന്തണ്.
    ആശംസകള്‍ .പാലക്കാടന്‍ ഗ്രാമ്യഭാഷയിലെ പദപ്രയോഗങ്ങള്‍ കണ്ടെത്തി അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങളും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സര്‍. നര്‍മ്മം അവതരിപ്പിക്കുന്നതിലുള്ള എന്റെ എളിയ ശ്രമങ്ങള്‍ വായിക്കുന്നവരെ രസിപ്പിക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

      ഇല്ലാതാക്കൂ
  10. മൂപ്പില് നായരുടേയും കാര്യസ്ഥന്റേയും കഥ നന്നായി...ഉഗ്രനൊരു കോമഡി സ്കിറ്റിന് വകയുണ്ട്, ആശംസകള്

    മറുപടിഇല്ലാതാക്കൂ
  11. അന്ന് അതിനൊക്കെ ഇന്നത്തെ തുണികളെക്കാള്‍ നല്ല സ്റ്റാന്ടെഡായിരുന്നു.
    നര്‍മ്മം നന്നായി.

    മറുപടിഇല്ലാതാക്കൂ
  12. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    മുണ്ട്പുരാണം കേട്ട് ചിരിച്ചുപോയി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. തനിനാടന്‍ നര്‍മ്മം നന്നായി . കൌപീനോ രക്ഷ രക്ഷ !

    മറുപടിഇല്ലാതാക്കൂ
  14. കൊള്ളാം മുണ്ട് പുരാണം. കൌപീനമെങ്കിലും ഉണ്ടായല്ലോ. ഭാഗ്യം.

    മറുപടിഇല്ലാതാക്കൂ
  15. @Raveen & Ezhuthukaari:
    സ്വാഗതം. ബ്ലോഗ്‌ വായിച്ചു കമന്റ്സ് ഇട്ടതില്‍ സന്തോഷം, നന്ദി.

    മറുപടിഇല്ലാതാക്കൂ
  16. പടയപ്പാ എന്ന സിനിമയില്‍ ഇതിനു സമാനമായ ഒരു കോമഡി സീനുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പടയപ്പാ കണ്ടിട്ടില്ല.
      നര്‍മ്മം വായിച്ചു കമെന്റ്സ് ഇട്ടതില്‍ സന്തോഷം സുഹൃത്തേ.

      ഇല്ലാതാക്കൂ
  17. ഞങ്ങളുടെ നാട്ടില്‍ ഒരു തമാശയുണ്ട് ,"അലക്കു കാരനോട് തുണി ഇരന്ന പോലെ," എന്ന്
    അയ്യോ അവിടെ ഇരിക്കല്ലെ..മുണ്ട് കീറും ..അയ്യോ അവിടെ ഇരിക്കല്ലേ മുണ്ടില്‍ ചെളി പറ്റും, എന്ന് പറഞ്ഞു കൊണ്ട് കൂടെ കൂടിയ ഒരു അലക്കുകാരനും മുണ്ട് ഇരന്നു വാങ്ങിയുടുത്ത ഒരാളുടെയും കഥ .. ആ അലക്കുകാരനെ പോലെ മൂപ്പില്‍ നായര്‌.. ഹ ഹ
    . നന്നായി എഴുതി doctor.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, ശരിയാണ്.
      വളരെ നന്ദി.
      ഈ ബ്ലോഗിന് കൂടുതല്‍ കമെന്റ്സ് കിട്ടി.

      ഇല്ലാതാക്കൂ
  18. ഡോക്ടര്‍ ,വളരെ രസകരമായ പോസ്റ്റ്‌ ! ഇവിടെ ചിരിതെറാപ്പി നടത്തി എല്ലാവരെയും ഒന്ന് ഉഷാറാക്കിട്ടോ . എല്ലാ ഭാവുകങ്ങളും !

    മറുപടിഇല്ലാതാക്കൂ
  19. ആദ്യമായാണ് ഇത് വഴി
    ഒരു സ്വഭാവ വൈശേഷ്യത്തിൽ നിന്ന് ഒരു കഥ ഉരുത്തുയിരുന്നു !
    'വല്ലഭന് പുല്ലും ആയുധം', 'നന്ജ് എന്തിനാ നാനാഴി' എന്നൊക്കെ
    പറയുന്നത് പോലെ !
    ആശംസകൾ - ഇനിയും കാണാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം, സർ. ബ്ലോഗ്‌ വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  20. Ha ha ha,,, assalaayittnd.

    Kannil kaanunnath polulla vivaranam.

    Nallom chirichu. Adyamayanivide

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം, സുഹൃത്തേ. സന്തോഷം, നന്ദി.
      ഞാൻ താങ്കളുടെ ബ്ലോഗിലേക്ക് വരുന്നുണ്ട്.

      ഇല്ലാതാക്കൂ
  21. രസമുണ്ട് കഥ വായിക്കാന്‍...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്വാഗതം, സുഹൃത്തേ.
      സന്തോഷം, നന്ദി. ഞാൻ താങ്കളുടെ ബ്ലോഗിലേക്ക് വരുന്നുണ്ട്.

      ഇല്ലാതാക്കൂ
  22. രാവിലെ തന്നെ മനസ്സറിഞ്ഞു ഒന്ന് ചിരിക്കാന്‍ സാധിച്ചു ...:)

    മറുപടിഇല്ലാതാക്കൂ
  23. ഡോക്ടര്‍ ചിരിപ്പിച്ചു ആയുസ്സ് കൂട്ടാനുള്ള പുറപാടാ ..ന്നന്നയിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ

.