My Blog No: 143 -
പ്രകോപനം?
പ്രകോപനം?
(ഓർമ്മക്കുറിപ്പ്)
മുംബെയിലെ ഫ്ലാറ്റ്. കാലത്ത്
ഇംഗ്ലീഷ് പത്രവും മലയാള പത്രവും വന്നു കിടക്കുന്നത് കയ്യിലെടുത്തു. മലയാളം പത്രത്തിൽ ഒരു വാർത്ത:
ഭർത്താവ് ഭാര്യയെ കൊന്നു, തുണ്ടം തുണ്ടമാക്കി ഫ്രിഡ്ജിൽ വെച്ചു!
തമിഴ്നാട്ടുകാരിയായ, എന്നാൽ മുംബെയിൽ ജനിച്ചുവളർന്നതുകൊണ്ടാകാം, ഹിന്ദിയും മറാത്തിയും തമിഴിനേക്കാൾ നന്നായി സംസാരിക്കുന്ന വേലക്കാരി
ലക്ഷ്മിയോട് ഞാൻ ആ വാർത്ത ഹിന്ദിയിൽ പറഞ്ഞു.
എന്റെ ഭാര്യയും കേൾക്കുന്നുണ്ടായിരുന്നു.
ലക്ഷ്മി, അതുകേട്ട ശേഷം, ഭാര്യയോടു പറയുന്നത് കേട്ടു - ആന്റീ, ചില പെണ്ണുങ്ങളും ഒട്ടും മോശക്കാരല്ല. ആർക്കറിയാം - അവൾ അയാൾക്ക് അത്രത്തോളം പ്രകോപനം
കൊടുത്തിരിക്കാം!
ആയിരിക്കാം; അല്ലായിരിക്കാം. എന്നാൽ, ലക്ഷ്മിയുടെ ലോകവിവരം ഇങ്ങനെ പല സന്ദർഭങ്ങളിലായി ഞാൻ മനസ്സിലാക്കി.
സാധാരണ നിലക്ക്, ആ ഭർത്താവിന്റെ കോപത്തെയും, നീച പ്രവർത്തിയെയും കുറിച്ചു മറ്റുള്ളവർ പറയും. എന്നാൽ, ലക്ഷ്മിയുടെ വീക്ഷണം, ഒരു സ്ത്രീയുടെതന്നെ വീക്ഷണം ചിന്തനീയം.
--=o0o=--
വിദ്യാഭ്യാസവും വിവരവും തമ്മിൽ വല്ല്യ ബന്ധമൊന്നുമില്ല എന്നു പറയുന്നത് ശരിയായിരിക്കാം അവരേക്കാൾ വിദ്യാഭ്യാസമുള്ള എത്രയോ പേർക്ക് അത്രത്തോളം ലോക പരിചയം കാണും
മറുപടിഇല്ലാതാക്കൂകാണും ennilla. :)
ഇല്ലാതാക്കൂവേലക്കാർ നമ്മളെക്കാൾ ആൾക്കാരെ കൂടുതൽ മനസ്സിലാക്കി വയ്ക്കുന്നവർ ആണ്! പല കുടുംബങ്ങളിലെയും അരമന രഹസ്യങ്ങൾ അവരാണ് കൂടുതൽ അടുത്തറിയുന്നത്. ആ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞ ഒരു നിഗമനം ആയിരിക്കാം എങ്കിലും അതിൽ അവർ ഉപയോഗിച്ച വിവേകം ശ്രദ്ധേയമാണ്
മറുപടിഇല്ലാതാക്കൂYou said it.
ഇല്ലാതാക്കൂThanks.
ഹാ... കൊള്ളാമല്ലോ ... സത്യമാണ് പറഞ്ഞത് :)
മറുപടിഇല്ലാതാക്കൂThanks, Aarsha.
ഇല്ലാതാക്കൂThat is why women are called enemies of women
മറുപടിഇല്ലാതാക്കൂ?
ഇല്ലാതാക്കൂThanks for the comments.
അല്ലേലും സ്ത്രീപക്ഷം കൂടുതലും പുരുഷ പക്ഷമാണ്
മറുപടിഇല്ലാതാക്കൂRandu thalakal thammil cherum, naalu.......
ഇല്ലാതാക്കൂഎന്നാലും എടുത്തടിച്ചപോലെ.......
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
athe, athe.
ഇല്ലാതാക്കൂഏതു കാര്യത്തിന്റേയും രണ്ടു വശങ്ങളെപ്പറ്റിയും ആലോചിക്കണമെന്ന ഒരു വലിയ സന്ദേശമാണ് ലക്ഷ്മി എന്ന സഹോദരിയിൽ നിന്ന് പരക്കുന്നത്. ഒട്ടും വിദ്യാഭ്യാസമില്ലാത്ത,ലോകപരിചയമില്ലാത്ത ചില ആൾക്കാർ എത്ര ചെറിയ ഇടവഴിയായാലും അവിടെക്കിടക്കുന്ന ഒരു കുപ്പിച്ചില്ലോ,അപകടമായേക്കാവുന്ന ഒരു ചെറിയ കല്ലു പോലും എടുത്തു മാറ്റുന്നത് കണ്ടിട്ടുണ്ട്.മനുഷ്യന്റെ വിദ്യാഭ്യാസം കൊണ്ടല്ലല്ലോ അവനെയളക്കേണ്ടത്.അവിനിലെ മൂല്യങ്ങളിലൂടെത്തന്നെയെന്നാണിതു തെളിയിക്കുന്നത്.ആലോചനാമൃതമായ കുറിപ്പാായിരുന്നു.
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....