2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ [ നൂറാമത്തെ പോസ്റ്റ്‌ ]



എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ 

[ നൂറാമത്തെ പോസ്റ്റ്‌ ]




''കാഥികനല്ലകലാകാരനല്ല ഞാൻ......''




പഴയ കഥാപ്രസംഗക്കാരനെ പോലെ ഞാൻ തുടങ്ങട്ടെ...




കേവലം ഞാനിവിടെയൊരെളിയ ബ്ലോഗറാണേ..... :)

പോയ വര്ഷം (ഡിസംബർ 11, 2012) തുടങ്ങിയ എന്റെ മലയാളത്തിലുള്ള  ബ്ലോഗ്‌ (എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ)വലുതും ചെറുതുമായ  നൂറു  പോസ്റ്റുകളും (പതിനേഴായിരത്തോളം പേജു വ്യൂസുംആയിരത്തി എണ്ണൂറോളം  കമന്റ്സും) മുഴുമിപ്പിച്ച  വേളയിൽഅതിന്റെ സന്തോഷം ഞാൻ നിങ്ങൾ സുഹൃത്തുക്കളുമായി പങ്കിടട്ടെ.  പോസ്റ്റുകൾ വായിച്ചു അഭിപ്രായം എഴുതുകയുംഎന്നോട് സ്നേഹവും സഹകരണവും കാണിക്കുകയും ചെയ്ത /ചെയ്യുന്ന സുഹൃത്തുക്കൾക്കെല്ലാവര്ക്കും  ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു.  

My Blog – Sun Rays (http://drpmalankot2000.blogspot.com
എന്ന ഇംഗ്ലീഷിലുള്ള എന്റെ ആദ്യ ബ്ലോഗ്‌ പലരും വായിക്കുന്നുണ്ട് എന്നും  അറിയാം. നന്ദി.

എന്റെ പോസ്റ്റുകൾ വായിച്ചുഅഭിപ്രായം പറഞ്ഞ സുഹൃത്തുക്കൾ എല്ലാവരും ഒന്നൊന്നായി എന്റെ മനസ്സിൽ തെളിയുന്നു.  അവർ ആരാണെന്ന് എനിക്ക് അറിയുന്നപോലെ അവര്ക്കും അറിയാം.  ആയതുകൊണ്ട് പ്രത്യേകം പേരെടുത്തു പറയേണ്ടതില്ലെന്നും അവര്ക്ക് അതിലൊന്നും വലിയ കാര്യമില്ലെന്നും എനിക്ക് തോന്നുന്നു.  അത്രക്കും നല്ലവർ!



ഇതുവരെ വായിക്കാത്ത ബ്ലോഗുകൾ വായിക്കുന്നതിലും പുതിയ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതിലുംസമയം അനുവദിക്കുമെങ്കിൽസന്തോഷമേ ഉള്ളൂ.  അങ്ങിനെ ഞാൻ ചെയ്യുന്നുമുണ്ട്.  അതോടൊപ്പം ഒരു ചെറിയ പരിഭവവും.  സമയം എല്ലാവര്ക്കും വിലപ്പെട്ടതാണല്ലോ.  ഒരാൾ ഒരു പോസ്റ്റ് വായിച്ചു അഭിപ്രായം എഴുതിയാൽഉടനെ അല്ലെങ്കിലും അടുത്ത സൌകര്യപ്പെട്ട അവസരത്തിൽ അത് നോക്കാനുംഉചിതമായ മറുപടി കൊടുക്കാനും ആളുടെ പോസ്റ്റ് വായിക്കാനും താല്പ്പര്യം കാട്ടുന്ന സുഹൃത്തുക്കൾ.................. താരതമ്യേന കുറവല്ലേ എന്ന് സംശയം.



ബ്ലോഗിൽ തുടര്ച്ചയായി പോസ്റ്റുകയും കമെന്റ്സിനു മറുപടി നല്കാതിരിക്കുകയുംമറ്റുള്ള പോസ്റ്റുകൾ നോക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.  അതിനോട് എനിക്ക് യോജിപ്പില്ല.  തീര്ച്ചയായുംചില വ്യക്തികളുടെ അസൌകര്യം അറിയാം - അത് വേറെ കാര്യം. നാലഞ്ചു പതിറ്റാണ്ടുകളായി മറുനാടൻ മലയാളിയായ എനിക്ക്,  മലയാളി സുഹൃത്തുക്കൾ ഇങ്ങിനെയൊന്നും ആയാൽ പോരാ  എന്ന് ഒരു ചെറിയ അഭിപ്രായം ഉണ്ട്. എന്നുവെച്ച്, നമ്മുടെ ബ്ലോഗ്‌ വായിക്കാത്തവരുടെ ബ്ലോഗ്സ് നാമെന്തിനു വായിക്കണം എന്ന അല്പ്പം  തരംതാണ ചിന്താഗതിയുമായി ഇതിനു ബന്ധമില്ല കേട്ടോ. സമയം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാനുള്ള ഒരു മുൻ‌തൂക്കം കൊടുക്കണം എന്നത് മാത്രം. 



പിന്നെക്രിയാത്മകമായ വിമര്ശനം തീര്ച്ചയായും സ്വാഗതം  തന്നെയാണല്ലോ.  എന്നാൽവിമര്ശനം എന്ന പേരിൽ  ഒരു കുറ്റം പറയുന്ന ശീലം (false finding attitude)  ആര്ക്കും ഇഷ്ടപ്പെടില്ല.  അവർ എത്ര വലിയ എഴുത്തുകാർ ആയാലും സ്നേഹബഹുമാനങ്ങൾ  അവര്ക്ക് ലഭിക്കാതെ പോകും.  എന്നാൽപോരായ്മകൾ അതിന്റേതായ രീതിയിൽ ചൂണ്ടിക്കാണിക്കുമ്പോൾഅവര്ക്ക്  പറഞ്ഞതൊന്നും നഷ്ടമാകാതിരിക്കുന്നു. ഇങ്ങിനെയുള്ള ഒരവസരത്തിൽഒരു രസിക്കാൻ നീട്ടിപ്പാടി - ഒടക്കാനായ് ജനിച്ചവൻ ഞാൻ...   അതെ, ''മന:പ്രാക്ക്''  ''ബുദ്ധിജീവികളെ'' പിന്തുടരുമെന്നത് നിശ്ചയം.      

പലപ്പോഴുംഇല്ലാത്ത സമയം ഉണ്ടാക്കിഞാൻ ഇതിനകം സാഹിത്യത്തിലെ എല്ലാ ശാഖകളിലും (ലേഖനംചെറുകഥമിനിക്കഥകവിതലളിതഗാനംചിന്തകൾഅനുഭവങ്ങൾഓർമ്മക്കുറിപ്പുകൾനാടകംനര്മ്മംആരോഗ്യംസാമൂഹികംബാല സാഹിത്യം ഇത്യാദി) ബ്ലോഗ് എഴുതി.  (ദിനപത്രംമാസിക എന്നിവയിൽ എഴുതിയ വൈദ്യശാസ്ത്രസംബന്ധമായതും അല്ലാത്തതുമായ നൂറിലധികം ലേഖനങ്ങൾക്കുംപ്രസിദ്ധീകരിക്കപ്പെട്ട ഒരു ഇംഗ്ലീഷ് പുസ്തകത്തിനും പുറമേ). 

എന്റെ ബ്ലോഗ് സ്റ്റാററസ് ഞാൻ തന്നെ ഒന്ന് അവലോകനം ചെയ്തപ്പോൾ, ''നര്മ്മം" പോസ്റ്റുകൾക്കാണ് കൂടുതൽ വ്യൂ കൌണ്ടും കമെന്റ്സും എന്ന് മനസ്സിലായി.  നര്മ്മം ഇഷ്ടപ്പെടുന്നവർ ആകാം കൂടുതൽ സുഹൃത്തുക്കളുംഅല്ലെങ്കിൽ എന്റെ പോസ്റ്റുകളിൽ നര്മ്മം ആവാം കൂടുതൽ മെച്ചം അവർ കണ്ടത്.  ഏതായാലുംഇതൊക്കെനിങ്ങൾ സുഹൃത്തുക്കൾ വ്യക്തിപരമായി വീക്ഷിക്കുകവിലയിരുത്തുകഅഭിപ്രായം പറയുക.  മറുപടി തരാൻ ഞാൻ ബാധ്യസ്ഥനാണ്.  



ഒരുപാട് ഒരുപാട് ഇനിയും മനസ്സിൽ  ഉണ്ട് - നിങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാൻ.  അതിനുള്ള സമയവും സൗകര്യവുമൊക്കെ വേണം എന്ന് മാത്രം.     



വാസ്തവത്തിൽപുസ്തകങ്ങൾആനുകാലിക പ്രസിദ്ധീകരണങ്ങൾദിനപത്രംനെറ്റ് എന്നിവയൊക്കെ വഴി നമുക്ക് വായിക്കാനുള്ള വക ധാരാളമുണ്ട്.  എന്നിരിക്കിലുംനമ്മുടെ സ്വന്തം രചനകൾ സുഹൃത്തുക്കളിൽ എത്തിക്കുന്നുഅവർ അഭിപ്രായപ്പെടുന്നുതിരിച്ചും അങ്ങിനെ ചെയ്യുന്നു - ഇതിന്റെ മേന്മ ഒന്ന് വേറെ ആണല്ലോ.  മുകളിൽ പറഞ്ഞ മാധ്യമങ്ങളിൽനിന്ന് ലഭിക്കാത്ത ഒരു പ്രത്യേക അനുഭൂതി കൂടി ബ്ലോഗ്സ് വഴി ഉണ്ടാവുന്നു എന്നത് തര്ക്കമറ്റ സംഗതിയാണല്ലോ.     



ഒരിക്കൽ കൂടി എല്ലാ സുഹൃത്തുക്കള്ക്കും നന്ദി പറഞ്ഞുകൊണ്ടും സ്നേഹവും സഹകരണവും ഇനിയും  ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ടും ഞാൻ തല്ക്കാലം നിരത്തട്ടെ.

PS: 
എന്റെ ശ്രദ്ധയിൽ പെടാത്ത താങ്കളുടെ ബ്ലോഗ്പോസ്റ്റ്, ഞാൻ വായിച്ചു അഭിപ്രായം പറയണം എന്ന് തോന്നുന്നവ, ദയവുചെയ്ത് മടിക്കാതെ എന്റെ ബ്ലോഗ്പോസ്റ്റ് കമന്റ്സ് കോളത്തിൽ ഇടുക. അത് ഞാൻ വായിച്ചു (പബ്ലിഷ് ചെയ്യാതെ) അടുത്ത സൌകര്യപ്പെട്ട അവസരത്തിൽ താങ്കളുടെ ബ്ലോഗ് വായിച്ചു, അഭിപ്രായം എഴുതാം. നന്ദി.



47 അഭിപ്രായങ്ങൾ:

  1. നൂറാം ബ്ലോഗ് പോസ്റ്റിന് 100 ആശംസകള്‍ മാഷേ...

    :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നൂറിനു നൂറു തന്നെ തന്നത് കുറഞ്ഞുപോയില്ലേ? ഒന്നെങ്കിലും കൂടുതൽ വേണമായിരുന്നു. :)
      നന്ദി, സുഹൃത്തേ. സന്തോഷം.

      ഇല്ലാതാക്കൂ
  2. ആയിരം പൂർണ ചന്ദ്രന്മാരുടെ പ്രഭയിൽ നൂറാം പോസ്റ്റ്‌ ആഘോഷിക്കുന്ന ഡോക്ടറുടെ ഈ സകലകലാ ബ്ലോഗ്ഗിൽ വിജ്ഞാനവും കലയും ഊടും പാവും നെയ്തിട്ടുണ്ട് കൌമാരത്തിന്റെ ഊര്ജം ഉണ്ട് സ്നേഹവാത്സല്യം ഉണ്ട് നന്മയുടെ നേരിന്റെ വഴികളുണ്ട് ഇനിയും ഇനിയും പോസ്റ്റുകളും വായനയും എഴുത്തിന്റെ അത്മസന്തോഷവും അരുണകിരണങ്ങൾ ബ്ലോഗിൽ നിന്നുണ്ടാവട്ടെ ഡോക്ടർക്ക്‌ എല്ലാവിധ ആശംസകളും ഭാവുകങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുഹൃത്തേ, താങ്കളുടെ വാക്കുകൾ എന്നെ വളരെ അധികം സന്തോഷിപ്പിക്കുന്നു. വാസ്തവത്തിൽ, ഈ പ്രചോദനം തന്നെയാണല്ലോ എഴുതാനുള്ള ഊര്ജ്ജവും. നന്ദി, നന്ദി.

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. നൂറു ആയിരം എന്ന് പറഞ്ഞാൽ തന്നെ ഒരു ലക്ഷം ആയി. അപ്പോൾ, നൂറു ലക്ഷം?! എന്നാലും, കാക്ക തൊള്ളായിരം എന്ന് എന്താ പറഞ്ഞില്ല? ഹ ഹ
      ത്യാങ്ക് യു, ത്യാങ്ക് യു, ആൻഡ്‌ ത്യാങ്ക് യു.

      ഇല്ലാതാക്കൂ
  4. ഒരു കൊല്ലത്തിനകം നൂറ് പോസ്റ്റുകൾ. അതും വ്യ്ത്യസ്തമായവ. ചെറിയൊരു കാര്യമല്ല ഇത്. ഈ അവസരത്തിൽ ഞാൻ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഇനിയും കൂടുതൽ പോസ്റ്റുകളിലൂടെ വായനക്കാരിലേക്ക് കടന്നു ചെല്ലാൻ കഴിയുമാറാകട്ടെ. സ്നേഹത്തോടെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദാസേട്ടനെപോലുള്ള ഒരു കാരണവരുടെ ആ ശീ ര് വാ ദം എനിക്ക് ആവശ്യമുണ്ട്. വളരെ വളരെ സന്തോഷം, നന്ദി.

      ഇല്ലാതാക്കൂ
  5. A cut 'n' paste comment:
    congratulations..

    oh ithrapettennu nooru thikachathil oru paadu santhosham..pinne page views ithrakum undo?

    മറുപടിഇല്ലാതാക്കൂ
  6. അരുണ കിരണങ്ങള്‍ ബ്ലോഗിന് എല്ലാ ആശംസകളും നേരട്ടെ.....താങ്കള്‍ ഈ പോസ്റ്റില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളോട് ഞാനും യോജിക്കുന്നു. ചില അഭിപ്രായങ്ങള്‍ പ്രത്യേകിച്ചും ചോദ്യ രൂപത്തിലുളളവ മറുപടിയില്ലാതെ പല ബ്ലോഗിലും കിടക്കുന്നത് വളരെ അരോചകമായി എനിക്കും തോന്നിയിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  7. മലയാള ഭാഷതന്‍ മാനസഭംഗി വരികളില്‍
    മലര്‍ മന്ദഹാസമായ്‌ വിരിയുന്നു..
    അതുപോലെ ഒരു കിളികൊഞ്ചും നാടിന്റെ ഗ്രാമീണശൈലിയും..
    അതല്ലേ ഞങ്ങള്‍ക്കെല്ലാം ഇത്ര ഇഷ്ടമായത്..
    അനുമോദനങ്ങള്‍ .. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മലയാളഭാഷതൻ മാദകഭംഗി....... എന്നാണു ശ്രീകുമാരൻ തമ്പി സാർ പാടിയത് എന്നാണു എന്റെ ഓര്മ്മ. അങ്ങിനെ എങ്കിൽ അതിനോട് എനിക്ക് വിയോജിപ്പുണ്ട് (ഞാൻ തമ്പി സാറിന്റെ ആരാധകനാണെങ്കിലും). അത് ഇക്ക മനസ്സിന്റെ ഭംഗി എന്നർത്ഥത്തിൽ കുറിച്ചപ്പോൾ വളരെ സന്തോഷം തോന്നി. അതോടൊപ്പം, എന്റെ ഉള്ളിലുള്ളവ കുത്തിക്കുറിക്കുമ്പോൾ താങ്കളെ പോലുള്ളവർക്ക് ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാവുമ്പോൾ വളരെ വളരെ സന്തോഷമുണ്ട്, നന്ദിയുണ്ട് - ഈ വാക്കുകളുടെ ഉപചാര അര്ത്ഥങ്ങൾക്ക് അപ്പുറം.

      ഇല്ലാതാക്കൂ
  8. ഇനിയുമിനിയും കൂടുതല്‍ എഴുതുവാനുള്ള കരുത്തും,സന്മനസ്സും
    ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഡോക്ടര്‍ക്ക്
    എല്ലാവിധ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം, നന്ദി ചേട്ടാ. മനസ്സ് എപ്പോഴും ഉണ്ടാകും. പിന്നെ, കരുത്ത് - അത് മനസ്സിന്റെ ഉടമക്ക് ഉറപ്പില്ല. മുകളിലെ ആൾ തന്നെ വിചാരിക്കണം. :)

      ഇല്ലാതാക്കൂ
  9. മറുപടികൾ
    1. അത് കലക്കി. അജിത്‌ ഭായ്. ധാരാളം ആയി. താങ്കള് എല്ലായിടത്തും ഓടി എത്താൻ വളരെ പാട് പെടുന്നുണ്ട്. എങ്കിലും ഇവിടെയും ഓടി എത്തുന്നു, വായിക്കുന്നു, അഭിപ്രായം എഴുതുന്നു. അപ്പോൾ, ഒമർ ഖയാം പാടിയപോലെ, പിന്നെന്തു വേണം ജീവിതം ആസ്വദിക്കാൻ.... നന്ദി.

      ഇല്ലാതാക്കൂ
  10. വായിക്കാൻ ഇഷ്ട്ടപ്പെടുന്ന ബ്ലോഗുകളിൽ ഒന്നാണ് ഡോക്ടർ സാബിന്റെ ബ്ലോഗ്‌ ..വല്യ കമന്റ്‌ എഴുതാൻ ഒന്നും അറിയില്ലെങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കയ്യൊപ്പ് ചാർത്തി പോകാറുണ്ട് ..കമന്റ്സ് തീര്ച്ചയായും സന്തോഷവും,പ്രചോദനവുമാണ് .എന്റെയും ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
  11. വായിക്കാൻ ഇഷ്ടപ്പെടുന്ന ബ്ലോഗുകളിൽ ഒന്നാണ്.... എന്നറിഞ്ഞപ്പോൾ, എന്നെ സഹിക്കുവാൻ ആവുന്നുണ്ട്‌ ചിലര്ക്കെങ്കിലും എന്ന സന്തോഷം ഉണ്ട്. പിന്നെ, നീലിമക്ക് കമെന്റ്സ് ഇടാൻ അറിയില്ല എന്നുള്ള എളിമ - അതൊന്നും വേണ്ട കേട്ടോ. നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. നൂറിന്റെ നിറവിൽ പ്രശോഭിക്കുന്ന ഡോക്ടറുടെ ബ്ലോഗിനും,സാരഥിയായ ഡോക്ടർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.

    കവിത,കഥ,നർമ്മലേഖനങ്ങൾ,ഓർമ്മക്കുറിപ്പുകൾ എന്നിങ്ങനെ എഴുത്തിന്റെ എല്ലാ മേഖലകളിലും ഒന്നു പോലെ തിളങ്ങുന്ന ഡോക്ടർക്ക് എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും സർവ്വേശ്വരൻ നൽകുമാറാകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.


    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  13. സൗഗന്ധികം, വളരെ സന്തോഷം, നന്ദി. തീര്ച്ചയായും താങ്കളെപ്പോലുള്ള സുഹൃത്തുക്കളുടെ സ്നേഹവും സഹകരണവുമൊക്കെതന്നെയാണ് ഈയുള്ളവന്റെ കുത്തിക്കുറിക്കുവാനുള്ള പ്രചോദനം.

    മറുപടിഇല്ലാതാക്കൂ
  14. നൂറ് നൂറ് ആശംസകൾ,, പോസ്റ്റുകൾ ആയിരമായിരമായി വർദ്ധിക്കട്ടെ,,

    മറുപടിഇല്ലാതാക്കൂ
  15. ആയിരമായിരം പോസ്റ്റുകൾ നിറയട്ടെ,, ആഇരമായിരം ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) അത്രക്കത്രക്ക് നന്ദി, ടീച്ചർ . വളരെ സന്തോഷം ഉണ്ട്.

      ഇല്ലാതാക്കൂ
  16. നൂറാമത്തെ പോസ്റ്റ്‌ , !!!

    ഒരു വലിയ കാര്യം തന്നാണ് ഡോക്ടർ ...
    സകല സാഹിത്യ മേഖലയിലും കൈവെച്ചിട്ടുള്ള നൂറു പോസ്റ്റ്‌.......... ..........,,, നൂറു അനുഭവങ്ങൾ.... നൂറു ഭാവനകൾ .....നൂറു കാഴ്ചപാടുകൾ.....

    നൂറായിരം ആശംസകൾ ........ഒപ്പം ഒരുപാട് സ്നേഹവും ....

    മറുപടിഇല്ലാതാക്കൂ
  17. നൂറു അനുഭവങ്ങൾ.... നൂറു ഭാവനകൾ ....
    അതെ, എന്റെ എളിയ മനസ്സില് തോന്നിയവ അങ്ങിനെതന്നെ കുറിച്ചിട്ടത്... സുഹൃത്തുക്കൾ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോൾ സന്തോഷം, വീണ്ടും എഴുതാനുള്ള പ്രചോദനം....
    നന്ദി, ഒരുപാട് ഒരുപാട്.

    മറുപടിഇല്ലാതാക്കൂ
  18. ഇനിയും ധാരാളം പോസ്റ്റുകളും ഫോലോവേരും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  19. നൂറിന്റെ തികവിൽ അരുണകിരണങ്ങൾ മിന്നിത്തിളങ്ങുന്നു.
    അറിവു പകരുന്ന, നർമ്മരസമൂറുന്ന നിരവധി പോസ്റ്റുകൾ
    ഇനിയും ഈ കിരണങ്ങളിലൂടെ പുറം ലോകത്തിലേക്കു പരക്കട്ടെ
    എന്നാശംസിക്കുന്നു.
    പിന്നെ കമന്റു പ്രതികരണം നല്ല ചിന്തകൾ തന്നെ. ഇതേപ്പറ്റി
    ഞാൻ ഒരു ലേഖനം
    വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍ എന്ന തലക്കെട്ടിൽ
    എഴുതിയിട്ടുണ്ട് @ Ariel's Jottings

    ഇനിയും എഴുതുക അറിയിക്കുക
    സ്നേഹപൂർവ്വം
    ഫിലിപ്പ് ഏരിയൽ

    PS:
    മാഷേ ഈ ഫോണ്ടും ബാക്ക്ഗ്രൌണ്ടും ഒരു സുഖമില്ല
    വെള്ളയിൽ ചുവപ്പ് കാണാനും വായിക്കാനും പ്രയാസ്സമുണ്ടാക്കും
    ബ്ലാക്ക് തന്നെ നല്ലതെന്നു തോന്നുന്നു. ആരും പറഞ്ഞു കണ്ടില്ല
    ഒരുപക്ഷെ എനിക്കു തോന്നിയതാകാം. :-)

    മറുപടിഇല്ലാതാക്കൂ
  20. ബ്ലോഗ്‌ വായിച്ചു, ഉചിതമായ കമെന്റ്സ് ഇട്ടതിൽ സന്തോഷം, നന്ദി സർ.
    ഞാൻ താങ്കളുടെ ആ ബ്ലോഗ്‌ വായിക്കുന്നുണ്ട്.
    എന്റെ എല്ലാ ബ്ലോഗുകളിലെയും ഫോണ്ടും നിറവും ഇതല്ല, ഇത് അങ്ങിനെ ആയി. ശ്രദ്ധിക്കാം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ മാറ്റം ബ്ലോഗിൽ വരുത്തിയത് നന്നായി
      ഇപ്പോൾ കാണാനും സുഖം ഉണ്ടു വായിക്കാനും :-)
      ഇനിയും എഴുതുമ്പോൾ മെയിലിൽ ലിങ്ക് അയക്കാൻ മറക്കണ്ട
      നന്ദി നമസ്കാരം

      ഇല്ലാതാക്കൂ
  21. സര്‍, ആദ്യമായാണ്‌ ഇവിടെ എത്തുന്നത്‌, വഴികാട്ടി നമ്മുടെ ഏരിയല്‍ സാറിന്‍റെ ബ്ലോഗ്‌ തന്നെ. അവിടെയും നൂറ്,ഇവിടെയും നൂറ്; സെഞ്ച്വറിയുടെ സന്തോഷം ആദ്യം തന്നെ പങ്കുവെക്കട്ടെ !! ഇന്നത്തെ ആദ്യ വരവില്‍ എല്ലാ പോസ്റ്റുകളിലും ഓടി നടന്നു നോക്കി, വിശദമായ വായനയ്ക്കായി വീണ്ടും വരുന്നുണ്ട്. സാറിന്‍റെ രചനകള്‍ വായിച്ചു അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ കേമനല്ല; എങ്കിലും വായനാനുഭവം പങ്കുവേക്കാമല്ലോ !!
    സന്തോഷത്തോടെ, സ്നേഹത്തോടെ,
    മുകേഷ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ

    1. നന്ദി, സുഹൃത്തേ. എന്നെ സുഹൃത്തുക്കളുടെ കൂടെ കൂട്ടിയപ്പോൾ, ഞാൻ താങ്കളുടെ സയ്റ്റിലേക്ക് വരണം എന്ന് വിചാരിച്ചപ്പോഴേക്കും , ഈ കമെന്റ് കണ്ടു. സന്തോഷം. ഇങ്ങിനെയൊക്കെ ആണല്ലോ (ഒരാള് വഴി, വേറൊരാൾ വഴി) പരിചയപ്പെടുന്നത് :) പിന്നെ, ഞാൻ എന്റെ എളിയ മനസ്സില് തോന്നുന്നതും, അനുഭവങ്ങളും ഒക്കെ പങ്കുവെക്കുന്നു എന്ന് മാത്രം. ആരും ''വലിയവരോ'' ''ചെറിയവരോ'' അല്ല. ജീവിത സായാന്ഹത്തിലും ഒരാൾക്ക്‌ ഒരു കൊച്ചുകുട്ടിയിൽനിന്ന് പോലും മനസ്സിലാക്കേണ്ട സംഗതികൾ കാണും. ആശംസകൾ.

      ഇല്ലാതാക്കൂ
  22. മറ്റു ബ്ലോഗുകളില്‍ പോയി നോക്കല്‍ കുറഞ്ഞിട്ടുണ്ട് എന്ന് എനിക്കും അറിയാം. നമ്മെ പ്രോത്സാഹിപ്പിക്കുന്നവരെ നമ്മളും പ്രോത്സാഹിപ്പിക്കണം. പറ്റുന്നത് എന്താണെന്ന് വച്ചാല്‍ കിട്ടുന്ന സമയത്തിന് ഒരു പോസ്റ്റ്‌ ഇട്ടു മുങ്ങും. പിന്നെ ജോലിയുടെ ഇടയില്‍ FB യില്‍ സ്വന്തം വാളില്‍ വരുന്ന പോസ്റ്കള്‍, കമന്റ് കള്‍ മാത്രം വായിക്കും.(എവിടെയും പോകണ്ടല്ലോ!)ഇത് ശരിയല്ല, മാറ്റണം. സമയം ഉണ്ടാക്കണം-- നോക്കട്ടെ-. ഡോക്ടര്‍ക്ക്‌ ഒരു ആയിരം ആശംസകള്‍ ---

    മറുപടിഇല്ലാതാക്കൂ
  23. അയ്യയ്യോ, വ്യക്തിപരമായി ഞാൻ ആരെയും കുറ്റപ്പെടുത്തുകയല്ല. തെറ്റിദ്ധാരണ വേണ്ട കേട്ടോ. പൊതുവേ, കണ്ടുവരുന്ന ഒരു പ്രവണത എഴുതി എന്ന് മാത്രം. ആയിരം നന്ദി.:) കാണാം.

    മറുപടിഇല്ലാതാക്കൂ
  24. എല്ലാത്തിനോടും യോജിക്കുന്നു - എന്റെ കാര്യത്തിൽ ഒരു പാട് കാരണങ്ങൾ ഉണ്ട് താനും.
    അധികം ഉണ്ട്ടാവും എന്നും തോന്നുന്നില്ല--- ജീവിതമല്ലേ ഡോക്ടർ.
    :) :) :)
    എന്തായാലും നൂറാം പോസ്റ്റിനു നൂറു നൂറാശംസകൾ

    മറുപടിഇല്ലാതാക്കൂ
  25. നന്ദി, സുഹൃത്തെ. :) :) :) :) കാണാം.

    മറുപടിഇല്ലാതാക്കൂ


  26. സമയക്കുറവു കാരണം ഒരുമാസമായി ബ്ലോഗ് നോക്കുന്നത് കുറവായിരിക്കുന്നു. ക്ഷമിക്കുക. താങ്കളുടെ ഈ കുറിപ്പ്‌ എന്റെ ശ്രദ്ധയ്ക്ക് പ്രത്യേകം പാത്രമായി. വിവിധ വിഷയങ്ങളേക്കുറിച്ച്‌ സരളമായി പ്രതിപാദിക്കുന്നതാണ്‌ താങ്കളുടെ വിജയരഹസ്യം എന്നു തോന്നുന്നു. ആശംസകൾ


    മറുപടിഇല്ലാതാക്കൂ

.