2014, ജനുവരി 10, വെള്ളിയാഴ്‌ച

ചേരാത്ത നക്ഷത്രങ്ങൾ


Blog No: 150 - 

ചേരാത്ത നക്ഷത്രങ്ങൾ


(ചെറുകഥ)







നിസ്സാരമായ കാര്യങ്ങൾക്ക് വരെ ദേഷ്യപ്പെട്ടുകൊണ്ട് അവൾ പറയും, ''ഞാനും നിങ്ങളും തമ്മില്  ചേരില്യാന്ന്.  നമ്മടെ നക്ഷത്രങ്ങള് തമ്മില് ചേരില്യാ''.  

നക്ഷത്രങ്ങൾ തിളങ്ങുമ്പോൾ ഒരു ശോഭ തന്നെ.  അങ്ങനെയല്ല എങ്കിലോ?


''അതിനു ഇനീപ്പോ എന്ത് വേണം?'' അവൻ ചോദിക്കും.


''ഒന്നും വേണ്ടാ. പറഞ്ഞൂന്നു മാത്രം.'' ശബ്ദത്തിൽ വല്ലാത്ത നിരാശ. 


''നീ നൂറു ശതമാനം ശരിയുംഞാൻ അങ്ങനെയല്ല എന്നും തോന്നുന്നുണ്ടോ?"


അതിനുമാത്രം എന്തുകൊണ്ടോ അവളിൽനിന്നു  മറുപടിയില്ല.ഉണ്ടാവില്ല. മുങ്കോപക്കാർ വല്ലതും പറയുന്നതിന് മുമ്പ് ആലോചിക്കാറില്ല.  


ഒരിക്കൽ
ഒരു വസ്തു വാങ്ങുന്ന കാര്യത്തിൽ ജ്യോത്സ്യന്റെ അഭിപ്രായം ആരായണം എന്നവൾ പറഞ്ഞപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചു. അത് എന്നല്ല, ഭാര്യയുടെ വാക്കുകൾ ആകുന്നതും അങ്ങനെ തിരസ്ക്കരിക്കാറില്ല.  അത് സാധാരണ നിലക്ക് തന്റെതിനേക്കാൾ മെച്ചമായവ ആയിരിക്കും എന്ന വിശ്വാസം തന്നെ. 


ജ്യോത്സ്യൻ രണ്ടുപേരുടെയും നക്ഷത്രങ്ങൾ ചോദിച്ചു മനസ്സിലാക്കി കവടി നിരത്തി.  അനന്തരം അത്ഭുതത്തോടെ പറഞ്ഞു:


''വസ്തു വാങ്ങാൻ പറ്റിയ സമയം ആണോ അല്ലയോ എന്ന്  ഞാൻ പറയാം.  പക്ഷെഅതിനുമുമ്പ് ചോദിക്കട്ടെ - നിങ്ങൾ വിവാഹിതരാകുന്നതിനു മുമ്പ് ജാതകം നോക്കിയിരുന്നില്ലേ?''


അവൻ പറഞ്ഞു, ''ഇല്ലബന്ധുക്കൾ ആയതുകൊണ്ട് അതൊന്നും വേണ്ടാന്നു വെച്ചു.  എന്ത് പറ്റി?''  എന്താണാവോ നക്ഷത്രങ്ങൾ പറയുന്നത്.


ജ്യോത്സ്യൻ ഒരു വല്ലാത്ത ചിരി പാസാക്കി. എന്നിട്ട് പറഞ്ഞു:  നോക്കിയിരുന്നു എങ്കിൽഞാനാണെങ്കിൽ പറയുമായിരുന്നു.  ഈ ജാതകങ്ങൾ തമ്മിൽ ഒരു ചേർച്ചയും ഇല്ല എന്ന കാര്യം.  ഏതായാലുംഇതുവരെയും എന്തുകൊണ്ടോ  ദൈവാധീനം കാണുന്നു.''


ആ സംഭവത്തിനുശേഷം അവൻ പതിവായി ചിന്തിച്ചു - അപ്പോൾഅവൾ പറയുന്നതിൽ കാര്യമുണ്ട്.   ദു:സ്വപ്‌നങ്ങൾ കണ്ടു.  എന്നിരിക്കിലും ആവുന്നതും ക്ഷമ കാണിച്ചു.  സന്തോഷവാനാണെന്ന് വരുത്തി.  എന്നും ഭാര്യയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു.  അപ്പോൾ, ''സോപ്പിടണ്ട''എന്നതായി പ്രതികരണം.


എങ്കിലും..... ഈ ചേരാത്ത നക്ഷത്രങ്ങൾ ഏതുവരെ ഇങ്ങനെ കൂടിക്കളിച്ചു നീങ്ങും. ഹേ, സ്ത്രീ നക്ഷത്രമേ, നീ തന്നെ വിചാരിക്കണം. എന്നിൽ അടങ്ങിയിരിക്കുന്ന ചില ഇഷ്ടക്കേടുകളെ ഊതിക്കത്തിക്കാതിരിക്കാൻ.  


എന്തുകൊണ്ടോ  അവളിൽ ആ ചിന്തയൊന്നും കണ്ടില്ല. എന്നത്തേയുംപോലെ അവൻ വാവിനൊ സംക്രാന്തിക്കോ മാത്രം - വല്ലപ്പോഴും മാത്രം പ്രതികരിച്ചു.  അപ്പോൾപ്രതികരണം ശക്തമാകും.  ഒരിക്കൽ അവൻ  അവളെ അടിച്ചു.  ഇനി അടിച്ചാൽ റെയിൽവേ പാളത്തിൽ പോയി തലവെക്കും എന്നവൾ ശപഥം ചെയ്തു!  അത് ചെയ്തുകാണിക്കുമെന്ന ശരിയായ ഭാവം ഉൾക്കൊണ്ടപ്പോൾ അവൻ വിളറി വെളുത്തു.  താൻ ദുഷ്ടനാണോ  - വീണ്ടും വീണ്ടും മനസ്സിൽ അവലോകനം ചെയ്തു. 


വര്ഷങ്ങളായി,  ചേരാത്ത നക്ഷത്രങ്ങൾവലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോയി. എങ്കിലുംവലിയ മാറ്റവും കണ്ടില്ല.


ഒരിക്കൽഅവൻ പറഞ്ഞു:  ഞാൻ വല്ലപ്പോഴും ശക്തമായി  പ്രതികരിക്കുന്നത്ദേഷ്യപ്പെടുന്നത് ഞാൻപോലും അറിയാതെയാണ്.  അത് ശാന്ത സ്വഭാവവുംമാക്സിമം ക്ഷമ ഞാൻ കാണിക്കുന്നത്കൊണ്ടും ആണെന്ന് എല്ലാവര്ക്കുമറിയാം.  എന്റെ ഈ പ്രതികരണം (അല്പ്പം ഗദ്ഗദകണ്ഠനായിക്കൊണ്ട്)   hysteric (തല്ക്കാലത്തെ മാനസിക വിഭ്രാന്തി) ആണ്.  അത് തുടർന്നാൽഅതിന്റെ അടുത്ത പടിയായി അക്രമാസക്തനാകും (violent). അങ്ങനെ വന്നാൽ,പിന്നെ ഞാൻ ജീവിച്ചിരിക്കില്ലഎന്നെത്തന്നെ ഇല്ലാതാക്കും.


ഹൃദയത്തിൽ തട്ടി പറഞ്ഞ ഈ വാസ്തവം അവൾ വിശ്വസിച്ചാലും ഇല്ലെങ്കിലും തല്ക്കാലം ഒരു മാറ്റം കണ്ടു.  



അവൻ പ്രാർത്ഥിച്ചുഇന്നും പ്രാർത്ഥിക്കുന്നു - ദൈവമേനീ ചേരാത്ത നക്ഷത്രങ്ങളെ ഇതുവരെ ഇങ്ങനെയെങ്കിലും എത്തിച്ചു.  ഇതുപോലെയെങ്കിലും ഇനിയും കാത്തുരക്ഷിക്കേണമേ. എനിക്ക് അവളെ അത്രയ്ക്ക് ഇഷ്ടമാണ്. അല്ലെങ്കിൽത്തന്നെ അങ്ങനെ അറുത്തുമുറിച്ചു കളയേണ്ട ബന്ധമല്ലല്ലോ ഇത്.  ഞാൻ വീട്ടുകാരുടെയും നാട്ടുകാരുടെയും മുമ്പിൽ ഒരു മണ്ടൻ ആകില്ലേ.  ദൈവമേരക്ഷിക്കണേ..... എവിടെയും നിറഞ്ഞുനില്ക്കുന്ന നീ (എന്നിലും അവളിലും) എനിക്കും അവൾക്കും നല്ല ബുദ്ധി തോന്നിപ്പിക്കണേ.  നീ തന്ന ജീവൻ നീ തന്നെ എടുക്കാൻ പാകത്തിൽ ആക്കേണമേ.....

21 അഭിപ്രായങ്ങൾ:

  1. എല്ലാം മനുഷ്യരുടെ മനസ്സിലാണ്‌. വിശ്വാസം, അതല്ലെ എല്ലാം !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശ്വാസം എന്തായാലും, അതുപോലെ പലപ്പോഴും സംഭവിച്ചു കാണുന്നു. മുൻകരുതലുകൾ എടുത്തിട്ടും രക്ഷയില്ലാത്തപോലെ. അതാണിവിടെ കാണുന്നത്.

      ഇല്ലാതാക്കൂ
  2. വിവാഹത്തിനു മുൻപ് ജാതകം നന്നായി നോക്കിയപ്പോൾ കണിയാർ കവിടി നിരത്തി പറഞ്ഞു; ‘നല്ല പൊരുത്തം’. പിന്നീട് അതെ ജാതകങ്ങൾ നോക്കിയപ്പോൾ കമ്പ്യൂട്ടർ അടക്കം പറയുന്നു, ‘ഒരിക്കലും ചേരില്ല’ എന്ന്. പറഞ്ഞത് ശരി തന്നെയാനെന്ന് പലപ്പോഴും തോന്നാറുണ്ട്. ഇത് എന്റെ കാര്യമാണ്,, അന്ന് ജാതകം നോക്കിയവനെ എന്റെ കൈയിൽ കിട്ടിയെങ്കിൽ!!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ, പലപ്പോഴും ജ്യോത്സ്യന്റെ പ്രവചനം യോജിച്ചു വരാറുണ്ട്. അവർക്കിടയിൽ കള്ളനാണയങ്ങൾ ഉണ്ടാകാം.

      ഇല്ലാതാക്കൂ
  3. പൊരുത്തം നോക്കി വിവാഹം കഴിച്ചിട്ടും തകരുന്ന ദാമ്പത്യങ്ങളുണ്ട്. പൊരുത്തം 
    നോക്കാതെ വിവാഹം ചെയ്തവര്‍ യോജിച്ച് കഴിയുന്നുമുണ്ട്. ഒക്കെ ഒരു യോഗം എന്ന് പര്രയാം 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കാര്യം. ഉറച്ച മനസ്സോടെ, മുന്കരുതലുകളോടെ മുന്നോട്ടു പോവുക. ദൈവാധീനവും വേണം.

      ഇല്ലാതാക്കൂ
  4. പൊരുത്തം പത്ത് ഒത്താലും മനപ്പൊരുത്തമില്ലെങ്കില്‍ ഒത്തുപോകാന്‍
    ബുദ്ധിമുട്ട് കാണൂല്ല്യേ ഡോക്ടര്‍ സാറേ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. പോരുത്തമില്ലെന്നു പറയുന്ന വിവാഹം തന്നെ നടത്തിയാല്‍ പൊരുത്തമില്ലാത്തതാണല്ലോ എന്ന് കരുതി രണ്ടുപേരും പൊരുത്തപ്പെട്ടു ജീവിക്കാന്‍ ശ്രമിക്കും. അഥവാ എന്തെങ്കിലും ചെറിയ പ്രശ്നങ്ങള്‍ വരുമ്പോള്‍ പൊരുത്തമില്ലാത്തതാണല്ലോ എന്ന് കരുതി ഒത്ത്തുതീര്‍പ്പാക്കാനും സാധിക്കും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനസ്സിന്റെ വിശ്വാസം തന്നെയാണ് മുഖ്യം. ജാതകം നോക്കാതെ നടത്തിയതാണ് എന്റെ വിവാഹം. വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ 23 വര്ഷം പിന്നിട്ടു. എന്നിരിക്കിലും ചിലരുടെ അനുഭവങ്ങള്‍ കാര്യകാരണ സഹിതം അവര്‍ നിരത്തുമ്പോള്‍ ജാതക സംബന്ധിയായ വിശ്വാസങ്ങളെ ഖണ്ഡിക്കാനും എനിക്കാവുന്നില്ല എന്നതാണ് സത്യം.

      2013 - 128 പോസ്റ്റ്‌ . വലിയൊരു അചീവ്മെന്റ് തന്നെ. വിശദമായ വായനക്ക് പിന്നീട് എത്താം ഡോക്ടര്‍

      ഇല്ലാതാക്കൂ
    2. സ്വാഗതം സുഹൃത്തേ. സന്തോഷമുണ്ട്.
      താങ്കൾ, ജാതകസംബന്ധമായി എഴുതിയതിനോട് യോജിക്കുന്നു.
      മനസ്സില് തോന്നുന്നത് അങ്ങിനെ കുറിച്ചുവരുന്നു എന്ന് മാത്രം. അതിൽ ഒരു ആത്മസംതൃപ്തി ഉണ്ട്.
      നന്ദി. ഞാൻ താങ്കളുടെ ബ്ലോഗിലേക്കും വരുന്നുണ്ട്.

      ഇല്ലാതാക്കൂ
  6. പിണങ്ങിയും ഇണങ്ങിയും പൊരുത്തപ്പെട്ടു ജീവിക്കുക ..ജാതക പൊരുത്തം ഉണ്ടേലും ഇല്ലേലും ..അല്ലെ ഏട്ടാ ..

    മറുപടിഇല്ലാതാക്കൂ
  7. മനസ്സുകള്‍ തമ്മിലല്ലേ പൊരുത്തം വേണ്ടത്?

    മറുപടിഇല്ലാതാക്കൂ
  8. നക്ഷത്രങ്ങൾ നക്ഷത്രമെണ്ണിക്കുമ്പോൾ...

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  9. ദേഷ്യം വരുമ്പോൾ ഒന്ന് മുതൽ എണ്ണി തുടങ്ങുക. കുറച്ചു വെള്ളം എടുത്തു അല്പാപ്മായി കുടിക്കുക. ദീര്ഘമായി ശ്വാസം വിടുക. ഇറങ്ങി നടക്കുക. കുറെ കഴിയുമ്പോൾ ഒക്കെ ശരിയാകും...:)

    മറുപടിഇല്ലാതാക്കൂ

.