2014, ജനുവരി 13, തിങ്കളാഴ്‌ച

വെറുതേ ഒരു മോഹം...


Blog-post No: 153 -   

വെറുതേ ഒരു മോഹം....

(കവിത)


ഓർക്കുന്നു ഞാനെൻ ബാല്യ-

മെന്തിനു,മേതിനു,മമ്മയെ,

അച്ഛനെ പുണരാൻ വെമ്പുന്ന

എൻ ബാലനാമാരൂപത്തെ!



ഓർക്കുന്നു ഞാനെൻ കൌമാരം

ബാലനും യുവാവുമല്ലാത്ത,

മൃഗവും പക്ഷിയുമല്ലാത്ത

നരിച്ചീറിന്റേതു പോലത്തെ!



ഓർക്കുന്നു ഞാനെൻ യൗവന-

മായുസ്സിൻ പ്രധാനമാമാ ദശ-

യനുഭവിച്ചു തീർന്നാലും തീരാത്ത

സങ്കടമെന്നുമുൾക്കൊണ്ടു ഞാൻ.



മോഹിക്കുന്നു ഞാൻ വൃഥാവിൽ

വീണ്ടുമൊരു ബാലകനായ്,

പിന്നെ, കുമാരനായ് വീണ്ടും


യൗവനയുക്തനാകാൻ!!!

20 അഭിപ്രായങ്ങൾ:

  1. ആരോഗ്യവാനായ യുവാവാകാനാണ് മോഹം!!!
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. മോഹത്തിന്റെ പുതിയ വേര്ഷൻ ആണോ എട്ടാ...നല്ല കവിത ..

    മറുപടിഇല്ലാതാക്കൂ
  3. ഇതിനാണ്‌ വ്യാമോഹം എന്നു പറയുന്നത്‌

    മറുപടിഇല്ലാതാക്കൂ
  4. പ്രയാസങ്ങൾക്കും പ്രാരബ്ധങ്ങൾക്കും ഇടയിലൂടെ കടന്നുപോയ ബാലകൗമാരകാലം. തീപ്പൊള്ളുന്ന അനുഭവങ്ങളുള്ള യുവത്വം. എങ്കിലും അവയിലൂടെ ഒരുവട്ടം കൂടി കടന്നു പോവാൻ എനിക്കുമുണ്ടൊരു മോഹം.

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവരും ബാല്യം ആഗ്രഹിക്കുമ്പോള്‍ ഡോക്ടര്‍ സാര്‍ യൗവനം മതി
    എന്ന് പറയുന്നു..! ഹും..!! കൊള്ളാം.. ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  6. മനസ്സ് കൊണ്ട് ആഗ്രഹിച്ചാൽ ശരീരം കൊണ്ട് നടത്തി തന്നാലോ ആഗ്രഹിചോളൂ ഡോക്ടര വെറുതെ വേണ്ട കാര്യമായി തന്നെ
    ആഗ്രഹം കവിതയിൽ ആയപ്പോൾ മനോഹരമായി

    മറുപടിഇല്ലാതാക്കൂ
  7. ഒ.എൻ.വി. സർ എഴുതിയതു പോലെ '' വെറുതേ മോഹിക്കുവാൻ മോഹം'' അല്ലേ ഡോക്ടർ..?

    കവിത നന്നായി.പക്ഷേ ഇത് ജാലകത്തിൽ കണ്ടില്ല..?


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  8. ഒന്ന് മോഹിച്ചാലെന്താല്ലേ?

    മറുപടിഇല്ലാതാക്കൂ
  9. മോഹങ്ങള്‍ ..........ഇപ്പോള്‍ ഇങ്ങനെ മോഹിക്കാനല്ലേ നമുക്ക്‌ കഴിയൂ
    നല്ല രചന
    ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ

.