Blog No: 149 -
രാമു കാര്യാട്ടും പട്ടേപ്പാടം റാംജിയും -
എന്റെ വീക്ഷണത്തിൽ.
(ഒരു കൊച്ചു അവലോകനം)
രാമു കാര്യാട്ട് - ചെമ്മീൻ, നെല്ല് മുതലായ, മലയാളികൾ എന്നെന്നും ഓർക്കുന്ന, നല്ല സിനിമകളുടെ സംവിധായകൻ. എന്നാൽ, എന്നെ ഇരുത്തിച്ചിന്തിപ്പിച്ച സിനിമ വേറൊന്നാണ് - ഏഴു രാത്രികൾ. തുടക്കംമുതൽ തന്നെ സിനിമ കാണുന്നവർക്ക് ഗുൽഗുലുതിക്തം സേവിക്കുന്നതിന്റെ
കയ്പ്പ് മുഖത്ത് പ്രകടം. ഭിക്ഷക്കാർ അവരവുടെ താവളങ്ങളിൽനിന്ന്
ഓരോരുത്തരായി പുറത്തേക്കു വരുമ്പോൾ, വളരെ വളരെ വര്ഷങ്ങള്ക്ക് മുമ്പ്, എന്റെ കൂട്ടത്തിലൊരാൾ മുറുമുറുക്കുന്നതും കേട്ടു - എവ്ട്ന്നു എണീറ്റ്
വരുന്നെടാതൊക്കെ. ഛെ!". എന്നാൽ, ഞാൻ ക്ഷമയോടെ മുഴുവൻ പടവും കണ്ടു. ജേസി അഭിനയിക്കുന്ന, ദാസേട്ടൻ പാടിയ ''കാടാറുമാസം, നാടാറുമാസം, കണ്ണീർക്കടൽക്കരെ താമസം'' എന്ന ഗാനം എന്നും എന്റെ പ്രിയപ്പെട്ടതാണ്. ഇവിടെ, നാം മനസ്സിലാക്കാത്ത, ഈ ലോകത്ത് ബുദ്ധിമുട്ടാനായി മാത്രം പിറവിയെടുത്ത കുറെ മനുഷ്യജന്മങ്ങളുടെ കഥ
ഞാൻ മനസ്സിലാക്കി.
ശ്രീ പട്ടേപ്പാടം റാംജിയുടെ ''ഭണ്ഡാരം'' എന്ന കഥ വായിച്ചപ്പോൾ എനിക്ക് മുകളിൽ പറഞ്ഞ
ഏഴുരാത്രികൾ - യശ:ശരീരനായ രാമു കാര്യാട്ടിനെ ഓർമ്മ വന്നു. ഇത്, ഒരു വിനോദത്തിനു മാത്രം കഥ വായിക്കുന്നവർക്ക് വേണ്ടിയല്ല. നാം ജീവിക്കുന്ന യുഗത്തിൽ, നമ്മുടെ ആൾക്കാർ, അവരുടെ സാഹചര്യം, അനുഭവം - ഇങ്ങനെയൊക്കെയുണ്ട് എന്ന സത്യസന്ധമായ കാര്യങ്ങൾ വരച്ചുകാട്ടുകയാണ്
കഥാകാരൻ. താനും ഒരു പ്രവാസി തന്നെ. എന്നാൽ, തന്റെ അനുഭവങ്ങളേക്കാൾ കയ്പ്പേറിയതു, തന്റെ കണ്ണിനു മുമ്പിൽതന്നെ അരങ്ങേറുന്നു
എന്നത് കുത്തിക്കുറിച്ചത് ബ്ലോഗ് ആയി വന്നപ്പോൾ, റാംജിഭായ് താങ്കൾ എന്നെ രാമു കാര്യാട്ടിനെ
ഓര്മ്മിപ്പിച്ചു.
സുഹൃത്തുക്കളേ, നാം പലരും മരണാനന്തര ജീവിതത്തിൽ
വിശ്വസിക്കുന്നവരാണ്. ഇനി, വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, അടുത്ത ജന്മം നമുക്ക് ഇങ്ങിനെയാകാം എന്ന്
വിചാരിച്ചു നോക്കുക. എങ്ങിനെയിരിക്കും? ഇവിടെ അവർക്കങ്ങനെ പരാതിയൊന്നും ഇല്ല. അഥവാ പരാതിപ്പെട്ടിട്ടു എന്ത് ചെയ്യാൻ? വിധിക്കപ്പെട്ട ജീവിതമല്ലേ? നമ്മുടെ ചിന്തകള് ഇങ്ങനെയൊക്കെയാകും.
റാംജിയുടെ ഈ കഥയുടെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായി
എഴുതേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു. കാരാട്ടിന്റെ കാര്യം പറഞ്ഞപോലെ, റാംജിയുടെ മറ്റു പല കഥകളും ഞാൻ
വായിച്ചിട്ടുണ്ടെങ്കിലും മനസ്സിനെ പിടിച്ചു കുലുക്കിയ കഥ ഇത് തന്നെ.
ഇനിയും, ജീവിതഗന്ധിയായ കഥകൾ എഴുതാൻ അദ്ദേഹത്തിനു
കഴിയട്ടെ. ഈ കഥാകാരൻ ഒരു പ്രവാസിയാണെന്നതിൽ ഒരു
പ്രവാസിയായ എനിക്കും അഭിമാനമുണ്ട്.
കഥയുടെ ലിങ്ക്:
Thanks Doctor...ee link thannathinu.
മറുപടിഇല്ലാതാക്കൂWelcome.
ഇല്ലാതാക്കൂനമ്മളൊക്കെ കാണുന്നതും കേള്‍ക്കുന്നതും എത്രയോ നിസ്സാരം.
മറുപടിഇല്ലാതാക്കൂഅത് സത്യം. എന്നാൽ, ഈ പറഞ്ഞത് ഒരു അഭ്യുദയകാംക്ഷിയുടെ, ഒരു സഹൃദയന്റെ, സമൂഹത്തോട് കടമയുള്ള ഒരു സാഹിത്യകാരന്റെ എളിമ.
ഇല്ലാതാക്കൂഡോക്ടര്,
മറുപടിഇല്ലാതാക്കൂഭണ്ഡാരം ഞാന്‍ വായിക്കുകയുണ്ടായി. നിലനില്‍പ്പിന്ന് പൊരുതുന്ന ഒരു പാവം പ്രവാസി. നാട്ടില്‍ തനിക്ക് പേരും പെരുമയും വേണമെന്ന് അയാള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷെ അയാളുടെ തൊഴില്‍ അതിന്ന് യോജിച്ചതല്ല.
മുഴുവന്‍ എഴുതിയാല്‍ വായിക്കാനുള്ള താല്‍പ്പര്യം പോയാലോ. അതുകൊണ്ട് നിര്‍ത്തുന്നു. കഥാകൃത്തിനും കഥയെ വായനക്കാരിലെത്തിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ക്കും അഭിനന്ദനങ്ങള്‍.
Nanni, Dasetta.
ഇല്ലാതാക്കൂഭണ്ഡാരം ഉശിരന്‍ കഥയാണ്.. രാംജി പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. മറ്റൊരു ബ്ലോഗറെ ഹൃദയം തുറന്ന് അംഗീകരിക്കുന്ന ഡോക്ടര്‍ സാറിന്‍റെ നല്ല മനസ്സിനും നന്ദി.. നല്ല ഒരു കുറിപ്പായി ഇത്.
മറുപടിഇല്ലാതാക്കൂThanks, Echmukuttee.
ഇല്ലാതാക്കൂനല്ലൊരു കഥാകാരനേയും,കഥയെയും പരിചയപ്പെടുത്തിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ..
മറുപടിഇല്ലാതാക്കൂശുഭാശംസകൾ....
Swagatham...
ഇല്ലാതാക്കൂറാംജിയേട്ടനെ കുറിച്ചുള്ള നല്ലൊരു കുറിപ്പാണിത് ഡോക്ടര്‍... അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും :) :)
മറുപടിഇല്ലാതാക്കൂyojikkunnu
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂനല്ല ഉദ്യമം ഡോകടര്‍ ,,,റാംജിയെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . എന്നാല്‍ ഈ കഥ മുകളില്‍ പറഞ്ഞപോലെ ശ്രദ്ധിക്കപ്പെടെണ്ടത് തന്നെ . അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനന്ദി, സുഹൃത്തേ. ഈ കാഥാകാരനെ മറ്റുള്ളവര്ക്ക് പരിചയപ്പെടുത്തുക എന്നതല്ല എന്റെ ഉദ്ദേശം. എന്റെ വീക്ഷണം - രാമു കാര്യാട്ട്, ഇദ്ദേഹം..... ആരെങ്കിലും ഇദ്ദേഹത്തെ അറിയാത്തവർ ഉണ്ടെന്നു തോന്നുന്നില്ല. ഉണ്ടെങ്കിൽ അതിനും ഉപകാരമായി, ലിങ്കും പെട്ടെന്ന് ശ്രദ്ധയിൽ പെടുത്താം. അത്ര തന്നെ.
മറുപടിഇല്ലാതാക്കൂനല്ല വീക്ഷണം
മറുപടിഇല്ലാതാക്കൂThanks.
ഇല്ലാതാക്കൂഅവലോകനം നന്നായി ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആശംസകള്
Thank u.
ഇല്ലാതാക്കൂഡോക്ടർ സാബ്,
മറുപടിഇല്ലാതാക്കൂനന്നായി ഈ വീക്ഷണ, താരതമ്യ വിശേഷം
റാംജിയെ അറിയാത്ത അദ്ദേഹത്തിന്റെ കഥ
വായിക്കാത്തവർ ഈ ബ്ലോലോകത്തിൽ
അധികമാരും ഉണ്ടാകും എന്ന് തോന്നുന്നില്ല.
രാമു കാര്യാട്ടിനെപ്പറ്റി അധികം അറിയില്ലെങ്കിലും
രാം ജിയെ മലയാളം ബ്ലോഗെഴുത്തിൽ വന്ന കാലം മുതലേ
നന്നായി അറിയാം. അറിയപ്പെടുന്ന ഒരു കലാകാരനും
എഴുത്തുകാരനുമത്രേ അദ്ദേഹം. കഥകൾ വളരെ തന്മയത്വത്തോടെ
കുറിക്കാൻ കഴിവുള്ള ചുരുക്കം പേരിൽ ഒരാൾ. അദ്ദേഹത്തിന്റെ തൂലികയിൽ
നിന്നും ഇനിയും ജീവസ്സുറ്റ കഥാപാത്രങ്ങൾ പിറവി കൊള്ളട്ടെ എന്നാശംസിക്കുന്നു
ഇരുവർക്കും നമസ്കാരം
PS:
Dr. സാബ്, ചിത്രങ്ങൾ എഴുത്തുകൾക്ക് ഉള്ളിലേക്ക് മാറ്റിയാൽ കാണാൻ കുറേക്കൂടി ഭംഗിയുണ്ടാകും എന്നു കരുതുന്നു. എഡിറ്റ് മോഡിൽ പോയി cursor ചിത്രത്തിന് പുറത്തു വെച്ച് ഇഷ്ടമുള്ളിടത്തെക്ക് drag ചെയ്തു അതു മാറ്റാം. നന്ദി
Thank u, Sir for your detailed comments.
ഇല്ലാതാക്കൂ