2014, ജനുവരി 19, ഞായറാഴ്‌ച

ഞാൻ ആര്?

Blog-post No: 156 -

ഞാൻ ആര്?

(ഗദ്യകവിത)


തന്റെ കണ്ണിൽ കാണുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

തന്റെ കാതിൽ കേൾക്കുന്നത്‌ മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ മണക്കുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ രുചിക്കുന്നത്  മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ പറയുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

താൻ ചെയ്യുന്നത് മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

ചുരുക്കത്തിൽ, തന്റെ ബുദ്ധിയിൽ ഉദിക്കുന്നതും, അറിയുന്നതും മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

''ഞാൻ'' ''ഞാൻ'' എന്ന് കാഹളം മുഴക്കുന്ന ഈ ''ചിലർ'' ഇതിനൊക്കെ എതിരായി സ്വന്തം കാര്യത്തിൽ സംഭവിക്കുമ്പോൾ മാത്രം മനസ്സിലാക്കുന്നു -

അതെ, ''ഞാൻ'' എന്നതിനപ്പുറം ''ഞാൻ അല്ലാത്ത ഒരു ശക്തി'' ഉണ്ടെന്ന്!

അപ്പോഴും, ആ ചിലരിൽ ചിലരെങ്കിലും വൃഥാവിൽ വീണ്ടും പഴയ പല്ലവിതന്നെ പാടുന്നു!

30 അഭിപ്രായങ്ങൾ:

  1. നീ + നിന്റെ, അവൻ = അവന്റെ,അവൾ = അവളുടെ, അവർ = അവരുടെ എന്നൊക്കെ പറയുമ്പോൾ, ഞാൻ = ഞാന്റെ എന്നു പറയേണ്ടതിനുപകരം എന്റെ എന്നു പറയുന്നത്‌ ആ ശക്തിവിശേഷംകൊണ്ടാവാം.

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ , ഞാൻ ഞാൻ എന്ന ഭാവങ്ങളെ.... എന്ന് തുടങ്ങുന്ന ഒരു ഗാനമാണ് പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത് മൊബൈലിൽ നിന്നുമാനിതു എഴുതുന്നത് അതുകൊണ്ട് ഇത്രമാത്രം പറഞ്ഞ നിര്ത്തുന്നു ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. "ഞാന്‍ ഞാനെന്ന ഭാവങ്ങളെ ......"!! ഞാന്‍ എന്നില്‍ പരിമിതമാകുന്ന സ്വാര്‍ത്ഥതയില്‍ പിറക്കുന്നു അന്ധലോകങ്ങള്‍ !
    എല്ലാം നന്മയില്‍ കതിരിടുമ്പോള്‍ കൊയ്യാം നന്മയുടെ കാര്യങ്ങളും !

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ഞാന്‍ എന്നഭാവമുള്ളവരെ അഹംഭാവികള്‍ എന്നുവിളിക്കുന്നു.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. കുരുടന്‍ ആനയെ കണ്ടത് പോലെ....rr

    മറുപടിഇല്ലാതാക്കൂ
  6. ഞാൻ മാത്രം ശരിയെന്ന് വിശ്വസിക്കുന്നവരുടെ കൂടെ ജീവിക്കുന്ന മറ്റുള്ളവരുടെ ജീവിതം നരകതുല്യമാവുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ചുരുക്കത്തിൽ, തന്റെ ബുദ്ധിയിൽ ഉദിക്കുന്നതും, അറിയുന്നതും മാത്രം ശരി എന്ന് വിശ്വസിക്കുന്നു ചിലർ;

    മറുപടിഇല്ലാതാക്കൂ
  8. എല്ലാവരുടെയും ഉള്ളിൽ ഈ ഞാൻ ഭാവം ഉണ്ട് ..ഏറ്റക്കുറച്ചിലുകൾ മാത്രം അല്ലേ...കൂടിപ്പോയാൽ കാര്യം കഷ്ടമാകും ..നല്ല എഴുത്ത് ഏട്ടാ .

    മറുപടിഇല്ലാതാക്കൂ
  9. ഞാന്‍ ആര് ഏവരും ഇടയ്ക്കിടയ്ക്ക് ഇതോര്‍ക്കുന്നത് നന്ന് അല്ലെ

    മറുപടിഇല്ലാതാക്കൂ
  10. ''അഹമഹമെന്നരുളുന്നതൊക്കെയാരായുകിലകമേ പലതല്ലതേകമാകും'' എന്നല്ലേ ഗുരുവചനം. അതു മനസ്സിലാക്കതെ, 'ഞാൻ മാത്രം ശരി, എനിക്കു ശേഷം പ്രളയം. എന്റെ ബുദ്ധിയിലുദിക്കുന്നത് മാത്രം ശരി ' എന്നു ചിന്തിക്കുന്ന കൂട്ടരെ അഹംഭാവികൾ എന്നു തന്നെ പറയാം.ഇനി ഉപദേശിച്ചാലും അതു മനസ്സിലാക്കാനുള്ള ബുദ്ധിയക്കൂട്ടർക്കില്ലേൽ ഒഴിവാക്കുക തന്നെ ബുദ്ധി.


    ആശയഗർഭമായ, നല്ല ഗദ്യകവിതയാരുന്നു.


    ശുഭാശംസകൾ.....





    മറുപടിഇല്ലാതാക്കൂ
  11. "ഞാന്‍" എന്ന ഭാവം കൂടിയതാണ് ഇന്നിന്റെ ശാപം.

    മറുപടിഇല്ലാതാക്കൂ

.